
‘ഏകാന്തതയുടെ അപാരതീരം’ പുത്തൻ പതിപ്പ്; ‘നീലവെളിച്ചം’ പുതിയ ഗാനം
ടൊവിനോ തോമസ്, റോഷൻ മാത്യു, റിമ കല്ലിങ്കൽ എന്നിവർ മുഖ്യവേഷത്തിലെത്തുന്ന നീലവെളിച്ചം എന്ന ചിത്രത്തിലെ പുതിയ ഗാനമെത്തി. ഏകാന്തതയുടെ മഹാതീരം എന്ന ഗാനത്തിന്റെ പുത്തൻ പതിപ്പാണ് എത്തിയത്. ടൊവിനോ തോമസ് ആണ് ഗാനരംഗത്തിൽ. പി. ഭാസ്‌കരന്റെ വരികൾക്ക് എം.എസ്. ബാബുരാജ് ഈണം പകർന്നിരിക്കുന്നു. കമുകറ പുരുഷോത്തമൻ ആലപിച്ച് അനശ്വരമാക്കിയ ഗാനത്തിന്റെ പുതിയ പതിപ്പ് ആലപിച്ചിരിക്കുന്നത് ഷഹബാസ് അമൻ ആണ്. ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ അനുരാഗ മധുചഷകം എന്ന ഗാനവും ഏറെ ശ്രദ്ധേയമായിരുന്നു. ബിജിബാലും റെക്‌സ് വിജയനും ചേർന്നാണ്…