‘ആചാരങ്ങൾ അതേപടി തുടരേണ്ടതായിരുന്നു’; ഗുരുവായൂരിലെ ഉദയാസ്തമയ പൂജ മാറ്റിയതിനെതിരായ ഹർജിയിൽ സുപ്രീം കോടതി
ഗുരുവായൂർ ക്ഷേത്രത്തിലെ ഏകാദശി ദിനത്തിലെ ഉദയാസ്തമയ പൂജ മാറ്റിയതിനെതിരായ ഹർജിയിൽ ഗുരുവായൂർ ദേവസ്വം ഭരണസമിതിക്ക് നോട്ടീസ്. വൃശ്ചിക മാസത്തിലെ പൂജ തുലാമാസത്തിലേക്ക് മാറ്റിയതിനെതിരെ സമർപ്പിച്ച ഹർജിയിലാണ് നോട്ടീസ് നൽകിയത്. വെബ്‌സൈറ്റിലെ പൂജ പട്ടിക അത് പോലെ നിലനിറുത്തണമെന്ന് സുപ്രീംകോടതി നിർദ്ദേശം നൽകി. ആചാരങ്ങൾ അതേപടി തുടരേണ്ടതായിരുന്നുവെന്നും കോടതി വിലയിരുത്തി. വൃശ്ചിക മാസത്തിലെ ഏകാദശി നാളിലെ ഉദയാസ്തമയ പൂജ തുലാം മാസത്തിലെ ഏകാദശി നാളിൽ നടത്താനുള്ള ഗുരുവായൂർ ദേവസ്വം തീരുമാനമാണ് കോടതിയിലെത്തിയത്. പൂജ മാറ്റുന്നത് ആചാരത്തിന്‍റെയും ദേവഹിതത്തിന്‍റെയും…