
ഈദുൽ ഇത്തിഹാദ് ആഘോഷങ്ങളുടെ പേരിൽ റോഡിൽ അഭ്യാസ പ്രകടനം ; ഫുജൈറയിൽ 13 പേർ അറസ്റ്റിൽ
ഈദുൽ ഇത്തിഹാദ് ആഘോഷങ്ങളുടെ പേരിൽ റോഡിൽ വാഹനങ്ങളുമായി അഭ്യാസ പ്രകടനം നടത്തിയ 13 പേരെ ഫുജൈറ പൊലീസ് അറസ്റ്റ് ചെയ്തു. എമിറേറ്റിലെ അൽ ഫഖീഹ് ഭാഗത്താണ് നിയമലംഘനം നടന്നത്. അറസ്റ്റിലായവരെ പൊലീസ് തുടർ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഈദുൽ ഇത്തിഹാദുമായി ബന്ധപ്പെട്ട് പൊലീസിന്റെ മാർഗ നിർദേശങ്ങൾ ലംഘിച്ചുവെന്നാണ് പ്രതികൾക്കെതിരായ കേസ്. അഭ്യാസപ്രകടനത്തിലൂടെ സ്വന്തം ജീവന് മാത്രമല്ല, പൊതുജനങ്ങൾക്കും ഭീഷണി ഉയർത്തിയതായി ഫുജൈറ പൊലീസ് അറിയിച്ചു. അനധികൃതമായി ക്യാമ്പ് നടത്തിയ ഉടമയെയും അനുചിതമായി സ്പ്രേ ഉപയോഗിച്ച മറ്റു…