
യുഎഇയിൽ പെരുന്നാൾ അവധി: പാർക്കുകളുടെയും വിനോദ കേന്ദ്രങ്ങളുടെയും സമയക്രമത്തിൽ മാറ്റം
ഈദുൽ അദ്ഹ അവധി ദിനത്തിൽ ദുബൈയിലെ പാർക്കുകളുടെയും പ്രധാന വിനോദ കേന്ദ്രങ്ങളുടെയും സന്ദർശന സമയം പുനഃക്രമീകരിച്ച് ദുബൈ മുനിസിപ്പാലിറ്റി. കൂടാതെ ഇവിടങ്ങളിൽ നടക്കുന്ന ആഘോഷ പരിപാടികളുടെ സമയവും പ്രഖ്യാപിച്ചു. റസിഡൻഷ്യൽ പാർക്കുകൾ രാവിലെ എട്ട് മുതൽ രാത്രി 12 വരെ പ്രവർത്തിക്കും. വിനോദ പരിപാടികൾക്ക് സൗകര്യമുള്ള സഅബീൽ, അൽ ഖോർ, അൽ മംസാർ, അൽ സഫ, മുഷ്‌രിഫ് പാർക്കുകൾ രാവിലെ എട്ട് മുതൽ 11 മണിവരെയായിരിക്കും പ്രവർത്തിക്കുക. മുഷ്‌കരിഫ് പാർക്കിലെ ബൈക്ക് ട്രാക്ക്, നടപ്പാത എന്നിവ രാവിലെ…