
പെരുന്നാൾ അവധി: ദുബൈയിലും ഷാർജയിലും സൗജന്യ പാർക്കിങ്
ബലി പെരുന്നാൾ അവധി ദിനങ്ങളിൽ ദുബൈയിലും ഷാർജയിലും സൗജന്യ പാർക്കിങ് പ്രഖ്യാപിച്ചു. ജൂൺ 15 ശനിയാഴ്ച മുതൽ 18 ചൊവ്വാഴ്ച വരെയാണ് ദുബൈയിൽ പാർക്കിങ് സൗജന്യം. മൾട്ടി സ്റ്റോറി പാർക്കിങ് ടെർമിനലുകൾ ഒഴികെയുള്ള സ്ഥലങ്ങൾക്കാണ് ഇളവ് ലഭിക്കുകയെന്ന് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. ജൂൺ 16 മുതൽ 18വരെയാണ് ഷാർജയിൽ പാർക്കിങ് സൗജന്യമാക്കിയിട്ടുള്ളത്. ബ്ലൂ പെയ്ഡ് പാർക്കിങ് സോണുകൾ ഒഴികെയുള്ള സ്ഥലങ്ങളിലാണ് ഇളവ് ലഭിക്കുകയെന്ന് ഷാർജ മുനിസിപ്പാലിറ്റി വൃത്തങ്ങൾ അറിയിച്ചു. ദുബൈ മെട്രോ, ട്രാം, ബസ്…