ഈദുൽ അദ്ഹ അവധിദിനങ്ങളിൽ അഞ്ച് ലക്ഷത്തിലധികം സഞ്ചാരികൾ ദുബായ് വിമാനത്താവളം ഉപയോഗിച്ചു

ഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങളിൽ അഞ്ച് ലക്ഷത്തിലധികം സഞ്ചാരികൾ ദുബായ് വിമാനത്താവളം ഉപയോഗിച്ചതായി അധികൃതർ അറിയിച്ചു.ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറീനേഴ്‌സ് അഫയേഴ്‌സാണ് ഈ കണക്ക് പുറത്ത് വിട്ടത്. 2024 ജൂൺ 15 മുതൽ 18 വരെയുള്ള ദിനങ്ങളിൽ 562,347 പേരാണ് ദുബായ് വിമാനത്താവളം ഉപയോഗിച്ചത്. . @GDRFADUBAI announced that the total number of travelers passing through the #Dubai airports during the Eid al-Adha holiday, from…

Read More

യു എ ഇയിൽ ജൂൺ 15 മുതൽ 18 വരെ സാമ്പത്തിക വിപണികൾക്ക് അവധി

ഈദ് അൽ അദ്ഹയുമായി ബന്ധപ്പെട്ട് 2024 ജൂൺ 15 മുതൽ 18 വരെ യു എ ഇയിലെ സാമ്പത്തിക വിപണികൾക്ക് അവധിയായിരിക്കും. അവധിയ്ക്ക് ശേഷം 2024 ജൂൺ 19, ബുധനാഴ്ച മുതൽ ട്രേഡിങ്ങ് സാധാരണ രീതിയിൽ പുനരാരംഭിക്കുന്നതാണ്. അബുദാബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച്, ദുബായ് ഫിനാൻഷ്യൽ മാർക്കറ്റ് എന്നിവരുമായി കൂടിയാലോചിച്ച ശേഷമാണ് ഈ തീരുമാനം. Financial markets to close for #EidAlAdha holiday from June 15 to 18#WamNews https://t.co/1V3FGmdYnm pic.twitter.com/Iok1dClqtH — WAM English…

Read More

ബലിപെരുന്നാൾ ആഘോഷം; 988 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യു.എ.ഇ പ്രസിഡന്റ്

ബലി പെരുന്നാളിന് മുന്നോടിയായി യു.എ.ഇ ജയിലുകളിൽ നിന്ന് 988 തടവുകാരെ മോചിപ്പിക്കാൻ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ഉത്തരവിട്ടു. തെറ്റ് തിരുത്തി സാമൂഹിക ഉത്തരവാദിത്തം നിറവേറ്റാനും, കുടുംബ ബന്ധം ദൃഢമാക്കാനും തടവുകാർക്ക് അവസരം നൽകാനാണ് മോചനമെന്ന് ഉത്തരവ് ചൂണ്ടിക്കാട്ടി. എല്ലാ സന്തോഷ നിമിഷങ്ങളിലും ഇത്തരത്തിൽ തടവുകാരെ മോചിപ്പിക്കുന്നത് അറബ് രാജ്യങ്ങളുടെ പതിവ് രീതിയാണ്. കഴിഞ്ഞ പെരുന്നാളിനും യുഎഇക്കു പുറമെ സൌദിയടക്കമുള്ള പ്രമുഖ അറബ് രാജ്യങ്ങളും ഇത്തരം കാരുണ്യ പ്രവർത്തനങ്ങൾ ചെയ് മാതൃക കാണിച്ചിരുന്നു.

Read More