
സൗദി കിരീടാവകാശിയും ഈജിപ്ഷ്യൻ പ്രസിഡൻ്റും തമ്മിൽ കൂടിക്കാഴ്ച നടത്തി
സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസിയും ചർച്ച നടത്തി. ഔദ്യോഗിക സന്ദർശനത്തിന് ഈജിപ്തിലെത്തിയ കിരീടാവകാശിക്ക് കെയ്റോവിൽ നൽകിയ സ്വീകരണത്തിനിടെയാണ് ചർച്ച നടന്നത്.പ്രാദേശിക സംഭവവികാസങ്ങളെക്കുറിച്ച്, പ്രത്യേകിച്ച് ഗസ്സയിലെയും ലബനാനിലെയും സ്ഥിതിഗതികൾ ഇരുവരും വിലയിരുത്തി. സംഘർഷഭരിതമായ നിലവിലെ സാഹചര്യത്തിന്റെ ഗൗരവത്തെയും ആക്രമണം നിർത്തേണ്ടതിന്റെ ആവശ്യകതയെയും കുറിച്ച് ഇരു നേതാക്കൾക്കുമിടയിൽ ധാരണയുണ്ടായി. അന്താരാഷ്ട്ര പ്രമേയങ്ങൾക്കനുസൃതമായി പരമാധികാര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്ന് ഇരു നേതാക്കളും ഊന്നിപ്പറഞ്ഞു. സുസ്ഥിരമായ രീതിയിൽ മേഖലയിൽ ശാന്തതയും സമാധാനവും സുരക്ഷിതത്വവും…