
ഇസ്രയേൽ-ഹമാസ് യുദ്ധം; ഗാസയിൽ രണ്ട് ദിവസത്തെ വെടിനിർത്തൽ നിർദേശം മുന്നോട്ട് വച്ച് ഈജിപ്ത്
ഇസ്രയേൽ-ഹമാസ് യുദ്ധം തുടരവേ ഗാസയിൽ രണ്ട് ദിവസത്തെ വെടിനിർത്തൽ എന്ന നിർദേശം മുന്നോട്ട് വച്ച് ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസി. ബന്ദികളെ വിട്ടയയ്ക്കുന്നതും പൂർണ്ണ വെടിനിർത്തലിന് വഴിയൊരുക്കുന്നതുമായ നിർദേശമാണ് അൽസീസി മുന്നോട്ടുവെച്ചത്. ഗാസ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള മധ്യസ്ഥ ശ്രമങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ് അബ്ദുൽ ഫത്താഹ് അൽസീസി സർക്കാർ. ‘‘രണ്ട് ദിവസത്തെ വെടിനിർത്തൽ നിർദേശമാണു മുന്നോട്ട് വച്ചിരിക്കുന്നത്. ഹമാസിന്റെ പക്കലുള്ള നാല് ഇസ്രായേലി ബന്ദികളെ പലസ്തീൻ തടവുകാർക്ക് പകരമായി കൈമാറും. തുടർന്ന്, പൂർണ്ണ വെടിനിർത്തലും ഗാസയിലേക്ക് സഹായവും ലക്ഷ്യമിട്ട്…