‘വ്യക്തിപരമായ ഈഗോയും കൊണ്ട് പൊലീസുകാർ നടക്കരുത്’; വിമർശിച്ച് മുഖ്യമന്ത്രി

പൊലീസുകാർ വ്യക്തിപരമായ ഈഗോയും കൊണ്ട് നടക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസെന്ന ഈഗോയാണ് പ്രധാനമെന്നും പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ തടയുന്നതിനായി രൂപീകരിച്ച സൈബർ ഡിവിഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കഴിഞ്ഞ വർഷം മാത്രം 201 കോടി രൂപയാണ് സൈബർ തട്ടിലൂടെ കേരളത്തിൽ നിന്നും കടത്തിയത്. അമിത ലാഭം പ്രതീക്ഷിച്ചിറങ്ങിയവരാണ് തട്ടിപ്പിന് ഇരയായതെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്രൈം ബ്രാഞ്ച് എഡിജിപിയുടെ കീഴിൽ രണ്ട് എസ്പിമാർ ഉൾപ്പെടുന്നതാണ് സൈബർ ഡിവിഷൻ.

Read More

വിഴിഞ്ഞം വിഷയത്തിൽ സർക്കാരിന് ഈഗോയില്ല; ആരുമായും ചർച്ചയ്ക്ക് തയാറെന്ന് അഹമ്മദ് ദേവർകോവിൽ

വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിന് എല്ലാ വിഭാഗക്കാരെയും ക്ഷണിക്കുമെന്നും ആരെയും മാറ്റിനിർത്തണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ. പദ്ധതി നിർത്തിവയ്ക്കണമെന്ന ആവശ്യം ഒഴികെയുള്ള മത്സ്യത്തൊഴിലാളികളുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കുമെന്നു വ്യക്തമാക്കിയിരുന്നു. വൈകിയാലും അതു പ്രാവർത്തികമാക്കി. സർക്കാരിന് ഈഗോയില്ലെന്നും ആരുമായും ചർച്ചയ്ക്കു തയാറാണെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയുടെ തന്നെ വലിയ പുരോഗമനപരമായ പദ്ധതിയാണ്. ചർച്ച ഒരിക്കലും അവസാനിക്കില്ല. ജനങ്ങളുടെ പ്രശ്‌നമാണു സർക്കാർ കൈകാര്യം ചെയ്യുന്നത്. ജനങ്ങൾക്കു എന്തെങ്കിലും തരത്തിലുള്ള പ്രയാസമുണ്ടെങ്കിൽ ഏതുഘട്ടത്തിലും ആരുമായും ചർച്ചയ്ക്കു സർക്കാർ തയാറാണെന്നും അദ്ദേഹം…

Read More