
തൊഴിൽ മേഖല ക്രമീകരിക്കാൻ ശ്രമം തുടരുമെന്ന് ഒമാൻ
വിവിധ മേഖലകളിൽ അനധികൃതമായി ജോലി ചെയ്യുന്ന വിദേശികളെ നിയന്ത്രിക്കാനും തൊഴിൽ മേഖല ക്രമീകരിക്കാനും സ്വദേശികൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനുമുള്ള ശ്രമങ്ങൾ തുടരുമെന്ന് അധികൃതർ. സ്ഥാപനങ്ങളിൽ സ്വദേശിവത്കരണം നടപ്പാക്കാനായി നിരോധിക്കപ്പെട്ട ജോലികൾ വിദേശികൾ ചെയ്യുന്നത് തടയാൻ സെക്യൂരിറ്റി ആൻഡ് സേഫ്റ്റി ഇൻസ്റ്റിറ്റ്യൂഷന്റെ മേൽനോട്ടത്തിൽ സ്ഥാപനങ്ങളിൽ പരിശോധന നടത്തുകയും ചെയ്യും. നിലവിൽ വിവിധ കമ്പനികളിലും സ്ഥാപനങ്ങളിലും അധികൃതർ പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഒരേ സ്ഥാപനത്തിൽ തൊഴിൽ പെർമിറ്റിൽ അനുവദിച്ച ജോലി മാറി മറ്റു ജോലികൾ ചെയ്യുന്നവരും പിടിക്കപ്പെടുന്നുണ്ട്. ഇത്തരത്തിൽ പിടിക്കപ്പെടുന്നവർ…