പുത്തൻ അപ്‌ഡേറ്റിന് ഒരുങ്ങി വാട്‌സ്ആപ്പ്

പുതിയ പുതിയ അപ്‌ഡേറ്റുകള്‍ കൊണ്ടുവരുന്നതിൽ ഒരു മടിയുമില്ലാത്ത സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമാണ് മെറ്റയുടെ വാട്‌സ്ആപ്പ്. 2015ല്‍ ആരംഭിച്ചതിന് ശേഷം വാട്‌സ്‌ആപ്പിലെ മെസേജ്, കോളിംഗ്, വീഡിയോ കോളിംഗ്, ഫയല്‍ അയക്കല്‍ രീതികളിലൊക്കെ ഒരുപാട് മാറ്റങ്ങളും പുതുമയും സൃഷ്ട്ടിച്ചു. ഈ അടുത്തകാലത്ത് അനേകം പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിക്കുന്ന വാട്‌സ്ആപ്പ് എആര്‍ (ഓഗ്‌മെന്‍റഡ് റിയാലിറ്റി) ഫീച്ചറുകള്‍ കൊണ്ട് ഓഡിയോ, വീഡിയോ കോളുകള്‍ ക്വാളിറ്റി വർധിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. വാട്‌സ്ആപ്പിനെ ഏറ്റവും മികവുറ്റതാക്കും എന്ന പ്രതീക്ഷയോടെ എആര്‍ ഫീച്ചറുകള്‍ വീഡിയോ കോളുകളില്‍ കൊണ്ടുവരാൻ തയ്യാറെടുക്കുകയാണ്…

Read More

കൊവാക്‌സിനുമുണ്ട് പാര്‍ശ്വഫലം; മൂന്നില്‍ ഒരാള്‍ക്ക് പാര്‍ശ്വഫലമുണ്ടെന്ന് കണ്ടെത്തല്‍

കൊവിഷീല്‍ഡിന് പിന്നാലെ കൊവാക്‌സിനും പാര്‍ശ്വഫലമുണ്ടാകുമെന്ന് പഠനഫലം. ബനാറസ് ഹിന്ദു സര്‍വകലാശാലയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കൊവാക്‌സിന്‍ എടുത്തവരില്‍ ശ്വാസകോശ അണുബാധയും ആര്‍ത്തവ ക്രമക്കേടുകളും ഉള്‍പ്പെടെയുള്ള പാര്‍ശ്വഫലങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. വാക്‌സിന്‍ എടുത്ത മൂന്നില്‍ ഒരാള്‍ക്ക് പാര്‍ശ്വഫലമുണ്ടെന്നാണ് പഠനം പറയുന്നത്.  635 യുവാക്കളും 291 മുതിര്‍ന്നവരും ഉള്‍പ്പെടുന്ന ഒരു ഗ്രൂപ്പിലാണ് പഠനം നടന്നത്. ത്വക്കിലുണ്ടാകുന്ന അസ്വസ്ഥതകള്‍, നാഡീവ്യൂഹത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്നിവയും പാര്‍ശ്വഫലങ്ങളില്‍ ഉള്‍പ്പെടുന്നുണ്ട്. ഇന്ത്യന്‍ കമ്പനിയായ ഭാരത് ബയോടെക്കാണ് കൊവാക്‌സിന്റെ നിര്‍മാതാക്കള്‍. വാക്‌സിന്‍ സ്വീകരിച്ച വളരെ ചെറിയ ശതമാനം ആളുകള്‍ക്ക് സ്‌ട്രോക്ക്,…

Read More

അറിയാമോ?: അത്തിപ്പഴം പോഷകങ്ങളുടെ കലവറയാണ്

പോഷകങ്ങളുടെ കലവറയാണ് അത്തിപ്പഴം. അന്നജം, മാംസ്യം, നാരുകൾ, ഫോസ്ഫറസ്, മാഗ്‌നീഷ്യം, പൊട്ടാസ്യം തുടങ്ങിയ മൂലകങ്ങൾ അടങ്ങിയിരിക്കുന്നു. വിപണിയിൽ ആവശ്യക്കാരേറെയുണ്ട് അത്തിക്ക്. കർഷകനു നല്ല വില ലഭിക്കുന്ന അത്തി ഇപ്പോൾ വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. ഏകദേശം അഞ്ച് മുതൽ പത്ത് മീറ്റർവരെ ഉയരത്തിൽ വളരുന്ന ഒരു തണൽവൃക്ഷമാണ് അത്തി. നാടൻ അത്തി 15 മീറ്റർ ഉയരത്തിലും ചെറിയ ഇലകളും ധാരാളം കായ്കളുമുണ്ടാകും. പക്ഷികളുടെയും ജന്തുക്കളുടെയും ഭക്ഷണമായിട്ടാണ് അത്തിപ്പഴത്തെ കാണുന്നത്. കൊമ്പുകൾ നട്ടും വിത്തു മുളപ്പിച്ചും വേരിൽ നിന്നും തൈകൾ…

Read More