വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പ് ; മലപ്പുറത്തെ മൂന്ന് നിയോജക മണ്ഡലങ്ങളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു

വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിലെ ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ നിയോജകമണ്ഡലങ്ങളിലെ പോളിംഗ് സ്റ്റേഷനുകള്‍ ഉള്‍പ്പെടുന്ന മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. നവംബര്‍ 12,13 തീയതികളിലാണ് അവധി പ്രഖ്യാപിച്ചത്. ഒപ്പം പോളിംഗ് സാമഗ്രികളുടെയും ഇവിഎം വിവി പാറ്റ് മെഷീനുകളുടെയും വിതരണ-സ്വീകരണ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടറാണ് അവധി പ്രഖ്യാപിച്ചത്. 

Read More

‘പൂജാ അവധിയുടെ ഭാഗമായി സംസ്ഥാനത്തെ സ്‌കൂളുകൾക്ക് ഒക്ടോബർ 11ന് കൂടി അവധി നൽകും’; വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്തെ സ്‌കൂളുകൾക്ക് പൂജാ അവധിയുടെ ഭാഗമായി ഒക്ടോബർ 11 വെള്ളിയാഴ്ച കൂടി അവധി നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഇത് സംബന്ധിച്ച് ഇന്ന് തന്നെ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറത്തിറക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. ഇത്തവണ ഒക്ടോബർ പത്താം തീയ്യതി വൈകുന്നേരമാണ് പൂജവെയ്പ്. സാധാരണ ദുഗാഷ്ടമി ദിവസം സന്ധ്യയ്ക്കാണ് പൂജ വയ്ക്കുന്നതെങ്കിലും ഇത്തവണ രണ്ടു ദിവസങ്ങളിലായി സൂര്യോദയത്തിന് തൃതീയ വരുന്നതിനാൽ അഷ്ടമി സന്ധ്യയ്ക്ക് 10ന് വൈകുന്നേരമായിരിക്കും പൂജവയ്പ് നടക്കുക. 11, 12 തീയ്യതികളിഷ ദുർഗാഷ്ടമി, മഹാനവമി…

Read More

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു

ആലപ്പുഴ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. കുട്ടനാട് താലൂക്കിലെ ജലനിരപ്പ് താഴ്ന്നിട്ടില്ലാത്തതിനാലും കിഴക്കൻ വെള്ളത്തിന്റെ വരവ് കുറഞ്ഞിട്ടില്ലാത്തതിനാലും കുട്ടികളുടെ സുരക്ഷ മുൻനിർത്തിയാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ട്യൂഷൻ സെന്ററുകൾക്കും അങ്കണവാടികൾക്കും അവധി ബാധകമാണ്. ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകി ഉത്തരവായിട്ടുണ്ട്. അതേസമയം മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല.

Read More

ബഹ്റൈനിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധൻ, വ്യാഴം ദിവസങ്ങളിൽ അവധി

രാ​ജ്യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ര​ണ്ടു ദി​വ​സം​കൂ​ടി അ​വ​ധി ന​ൽ​കി​യ​താ​യി വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, സ്കൂ​ളു​ക​ൾ, കി​ന്റ​ർ​ഗാ​ർ​ട്ട​നു​ക​ൾ, എ​ന്നി​വ​ക്കെ​ല്ലാം അ​വ​ധി ബാ​ധ​ക​മാ​യി​രി​ക്കും. ബു​ധ​ൻ, വ്യാ​ഴം അ​വ​ധി​ക്കു​ശേ​ഷം ര​ണ്ടു​ദി​വ​സം സാ​ധാ​ര​ണ അ​വ​ധി​യാ​ണ്. അ​തി​നു​ശേ​ഷം ഏ​പ്രി​ൽ 21 ഞാ​യ​റാ​ഴ്ച മു​ത​ൽ അ​ധ്യ​യ​നം ആ​രം​ഭി​ക്കും.വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ല്ലാ കെ​ട്ടി​ട​ങ്ങ​ളു​ടെ​യും സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നും വൃ​ത്തി​യാ​ക്കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

Read More

സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു

വയനാട് പൂക്കോട് വെറ്റിനറി സർവകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിൽ നേതാക്കളെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തതായി കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അറിയിച്ചു.  ‘സിദ്ധാർത്ഥനെ കൊന്നത് എസ്.എഫ്.ഐ’ എന്ന മുദ്രാവാക്യം ഉയർത്തി, എസ്.എഫ്.ഐ വിചാരണ കോടതികൾ പൂട്ടുക, ഇടിമുറികൾ തകർക്കപ്പെടുക, ഏക സംഘടനാ വാദം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കെ.എസ്.യു വെറ്റിനറി സർവ്വകലാശാല ആസ്ഥാനത്തേക്ക് മാർച്ച് നടത്തിയത്. അതേസമയം സിദ്ധാർത്ഥന്റെ മരണത്തിനെ തുടർന്ന് കെ.എസ്.യു വയനാട് ജില്ലാ…

Read More

യുഎഇയിൽ ഇന്നും മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈൻ പഠനം

യുഎഇയുടെ വിവിധ ഇടങ്ങളിൽ ഇന്നും ശക്തമായ മഴ. ഇന്നലത്തേതിന് സമാനമായി ഇന്നും ശക്തമായ മഴയാണ് വിവിധ എമിറേറ്റുകളിൽ പെയ്തത്. അൽ ഐനിൽ ആലിപ്പഴ വർഷവും ഉണ്ടായി. ചൊവ്വാഴ്ച വരെ രാജ്യത്ത് മഴ ലഭിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം രാ​ജ്യ​വ്യാ​പ​ക​മാ​യി ശ​ക്ത​മാ​യ മ​ഴ പ്ര​വ​ചി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ സ്കൂ​ൾ, യൂ​നി​വേ​ഴ്സി​റ്റി, ന​ഴ്സ​റി ഉ​ൾ​പ്പെ​ടെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും തി​ങ്ക​ളാ​ഴ്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ൺ​ലൈ​ൻ പ​ഠ​ന സൗ​ക​ര്യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശം. സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നോ​ള​ജ്…

Read More

നിപ; കോഴിക്കോട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടും

നിപയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിത കാലത്തേക്ക് അടച്ചിടുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. സെപ്റ്റംബർ 18 മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ജില്ലയിലെ ട്യൂഷൻ സെന്ററുകൾ, കോച്ചിങ് സെന്ററുകൾ ഉൾപ്പെടെ എല്ലാ സ്ഥാപനങ്ങളും ക്ലാസുകൾ ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റും. അങ്കണവാടികൾക്കും മദ്രസ്സകൾക്കും നടപടി ബാധകമാണ്. ഒരു കാരണവശാലും വിദ്യാർഥികൾ സ്ഥാപനങ്ങളിലേക്ക് വരാൻ പാടില്ലെന്നും കളക്ടറുടെ ഉത്തരവിൽ പറയുന്നു. അതേസമയം, പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരുന്നതാണ്. ഇതുസംബന്ധിച്ച് സർക്കാറിൽ നിന്നും നിർദേശം ലഭിക്കുന്നതിനനുസരിച്ച് നടപടികൾ സ്വീകരിക്കുന്നതാണെന്നും…

Read More

കണ്ണൂർ, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി

കാലവര്‍ഷം അതി തീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കണ്ണൂർ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍, അംഗൻവാടികൾ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. എന്നാൽ, നാളെ നടത്താനിരുന്ന പി.എസ്.സി പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല. വയനാട് ജില്ലയിൽ കനത്ത മഴ തുടരുന്നതിനാൽ ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ,അംഗൻവാടികൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (25.7.2023, ചൊവ്വ) അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും പി.എസ്.സി പരീക്ഷകൾക്കും അവധി ബാധകമല്ലഅവധി ദിവസങ്ങളിൽ കുട്ടികൾ വെള്ളക്കെട്ടുകളും ജലാശയങ്ങളും കാണാൻ പോകുന്നത് നിയന്ത്രിക്കാൻ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

Read More

കടുവയുടെ സാന്നിധ്യം; വയനാട്ടിലെ രണ്ട് പഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കടുവ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ വയനാട്ടിലെ തൊണ്ടര്‍നാട്, തവിഞ്ഞാല്‍ എന്നീ പഞ്ചായത്തിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. കൂടാതെ പഞ്ചായത്തുകളില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ രാത്രി സമയങ്ങളിൽ അനാവശ്യമായി വീടിന് പുറത്തിറങ്ങരുതെന്നും പ്രത്യേക നിർദ്ദേശമുണ്ട്. കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ് ഒരാൾ മരിച്ച സാഹചര്യത്തിൽ പ്രദേശത്ത് കനത്ത ജാഗ്രതയാണ്. കൂടാതെ മാനന്തവാടി താലൂക്കിൽ യുഡിഎഫ് നാളെ ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം മരിച്ച തോമസിന്റെ കുടുംബത്തിലൊരാൾക്ക് സർക്കാർ ജോലി നൽകണമെന്നാണ് യുഡിഎഫ് ഉയർത്തുന്ന…

Read More

ഒക്ടോബർ മൂന്നിന് സംസ്ഥാനത്ത് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

സംസ്ഥാനത്തെ പ്രെഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർവ്വകലാശാലാ പഠനവിഭാഗങ്ങൾക്കും ഒക്ടോബർ മൂന്നിന് അവധി. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നവരാത്രിയോടനുബന്ധിച്ചാണിത്. ഇതിനു പകരം മറ്റേതെങ്കിലും ദിവസം പുനക്രമീകരണം ആവശ്യമെങ്കിൽ അതതു സ്ഥാപനങ്ങൾക്ക് തീരുമാനിക്കാവുന്നതാണ്. പൂജപ്രമാണിച്ച് ഒക്ടോബർ മൂന്നിന് കൂടി അവധി നൽകിയതോടെ ഫലത്തിൽ അടുത്തയാഴ്ച മൂന്ന് ദിവസം അവധി ലഭിക്കും. മഹാനവമി ദിനമായ ചൊവ്വാഴ്ചയും വിജയദശമി ദിനമായ ബുധനാഴ്ചയും നേരത്തെ തന്നെ അവധി നൽകിയിരുന്നു.

Read More