
ഏഷ്യയിലെ വിവിധ രാജ്യങ്ങളിലെ വിദ്യാഭ്യാസ മുന്നേറ്റം ; പദ്ധതിയുമായി ഇ.എ.എയും എ.ഡി.ബിയും
ഏഷ്യയിലെ വിവിധ രാജ്യങ്ങളിലെ വിദ്യാഭ്യാസ മുന്നേറ്റത്തിന് കൈകോർത്ത് ഖത്തർ ഫൗണ്ടേഷനു കീഴിലെ എജുക്കേഷൻ എബൗ ഓൾ ഫൗണ്ടേഷനും ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കും. കഴിഞ്ഞ ദിവസം സമാപിച്ച ദോഹ ഫോറത്തിൽ ഇതു സംബന്ധിച്ച കരാറിൽ ഇരു വിഭാഗവും ഒപ്പുവെച്ചു. ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റിന്റെ 10 കോടി ഡോളറിന്റെയും എ.ഡി.ബിയിൽ നിന്നുള്ള 15 കോടി ഡോളറിന്റെയും സംയുക്ത നീക്കിയിരിപ്പിലൂടെയാണ് വിവിധ ഏഷ്യൻ രാജ്യങ്ങളിലായി വിദ്യാഭ്യാസ സാഹചര്യങ്ങൾ നിഷേധിക്കപ്പെട്ടവർക്കായി പുതിയ വിദ്യാഭ്യാസ പദ്ധതികൾ ആവിഷ്കരിക്കുന്നത്. ഇരു സംഘടനകളും സംയുക്തമായി 25…