ട്രാൻസ്‍ജെൻഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസവുമായി മഹാരാഷ്ട്ര

മഹാരാഷ്ട്രയില്‍ ട്രാൻസ്ജെൻഡര്‍ വിഭാഗത്തില്‍ പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം സൗജന്യമാക്കാൻ പോകുന്നു എന്ന വിവരമാണ്.  സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം മഹാരാഷ്ട്രയിലുടനീളമുള്ള പൊതു സര്‍വ്വകലാശാലകളില്‍ ട്രാൻസ്‌ജെൻഡര്‍ കമ്മ്യൂണിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കാൻ സമ്മതിച്ചതായിട്ടാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അടുത്തിടെ സര്‍വ്വകലാശാല അധികൃതര്‍ പുറത്തിറക്കിയ ഒരു പ്രസ്താവനയില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ഇത് എല്ലാ തരത്തിലുള്ള ആളുകളെയും ഉള്‍ക്കൊള്ളാനും വിദ്യാഭ്യാസത്തിന് തുല്യമായ അവസരങ്ങള്‍ നല്‍കാനും സഹായകമാകും എന്ന് വിശ്വസിക്കപ്പെടുന്നു.  പൊതുസര്‍വ്വകലാശാലകളിലും അഫിലിയേറ്റഡായിട്ടുള്ള മറ്റ് സ്ഥാപനങ്ങളിലും ഇതുവഴി ട്രാൻസ്ജെൻഡര്‍ കമ്മ്യൂണിറ്റിയില്‍…

Read More

ഇസ്രായേൽ ക്രൂരതയിൽ കൊല്ലപ്പെടുന്ന കുട്ടികൾക്ക് ഐക്യദാർഢ്യവുമായി ഖത്തറിലെ എജ്യൂക്കേഷൻ എബൗ ആൾ

ഗസ്സയിലെ ഇസ്രായേൽ ക്രൂരതയിൽ കൊല്ലപ്പെടുന്ന കുട്ടികൾക്ക് ഐക്യദാർഢ്യവുമായി ഖത്തറിലെ ഓക്‌സിജൻ പാർക്കിൽ കുട്ടികളും കുടുംബങ്ങളും ഒന്നിക്കുന്നു. ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര വിദ്യാഭ്യാസ പ്രവർത്തന സംഘടനയായ ‘എജ്യൂക്കേഷൻ എബൗ ആൾ’ ആണ് കുട്ടികൾക്കുവേണ്ടി പ്രത്യേക ഐക്യദാർഢ്യമൊരുക്കുന്നത്. അന്താരാഷ്ട്ര സമൂഹത്തിന്റെയും മനുഷ്യാവകാശ സംഘടനകളുടെയും അഭ്യർഥനകൾ തള്ളി കുട്ടികളും സ്ത്രീകളും ഉൾപ്പെടെ നിരപരാധികളെ കൂട്ടക്കൊല നടത്തുകയാണ് ഇസ്രായേൽ. ഈ സാഹചര്യത്തിൽ നവംബർ 17 വെള്ളിയാഴ്ച എജ്യുക്കേഷൻ സിറ്റിയിലെ ഓക്‌സിജൻ പാർക്കിൽ ‘ചിഡ്രൻ എബൗ ആൾ’ എന്ന തലക്കെട്ടിലാണ് സംഗമം. ഉച്ച…

Read More

ഛത്തീസ്ഗഡില്‍ കോളേജുകളിലും, സ്‌കൂളിലും സൗജന്യ വിദ്യാഭ്യാസം; പ്രഖ്യാപനവുമായി രാഹുൽ

കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തിയാല്‍ ഛത്തീസ്ഗഡില്‍ സ്‌കൂളുകളിലും കോളേജുകളിലും സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്ന് രാഹുല്‍ ഗാന്ധി. സര്‍ക്കാര്‍ സ്‌കൂളുകളിലും, കോളേജുകളുമാണ് വിദ്യാഭ്യാസം സൗജന്യമാക്കുകയാണ്. ബീഡിമരത്തിന്റെ ഇലകള്‍ക്ക് വര്‍ഷം നാലായിരം രൂപയാക്കി വില ഉയര്‍ത്തുമെന്നും രാഹുല്‍ വ്യക്തമാക്കി. കാന്‍കര്‍ ജില്ലയിലെ ഭാനുപ്രതാപ്പൂര്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു രാഹുല്‍ പുത്തന്‍ വാഗ്ദാനങ്ങള്‍ നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒബിസി വിഷയം പ്രസംഗങ്ങളില്‍ ഉടനീളം പറയാറുണ്ട്. എന്നാല്‍ അദ്ദേഹം എന്തുകൊണ്ടാണ് ജാതി സെന്‍സസിനെ കുറിച്ച്‌ ഭയക്കുന്നതെന്ന് രാഹുല്‍ ചോദിച്ചു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്ത്…

Read More

മലയാളികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസത്തിന്റെ കുറവുണ്ടെന്ന് അഭിരാമി സുരേഷ്

മലയാളി പ്രേക്ഷകരുടെ പ്രിയതാരങ്ങളാണ് ഗായികമാരായ അമൃത സുരേഷും സഹോദരി അഭിരാമി സുരേഷും. സോഷ്യല്‍ മീഡിയയിലും സജീവമായ ഇരുവർക്കും നിരവധി ആരാധകരാണുള്ളത്. ഇരുവരും സോഷ്യൽ മീഡിയ വഴി പങ്കുവെയ്ക്കുന്ന വിശേഷങ്ങൾ ഏറെ ശ്രദ്ധനേടാറുണ്ട്. ടെലിവിഷന്‍ പരമ്പരയിൽ ബാലതാരമായാണ് അഭിരാമിയുടെ തുടക്കം. പിന്നീട് അവതാരകയായും ഗായികയായുമൊക്കെ മലയാളികളുടെ മനസിൽ ഇടംപിടിച്ച അഭിരാമി, സഹോദരി അമൃത സുരേഷിനൊപ്പം ബിഗ് ബോസിലുമെത്തിയിരുന്നു. . ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ച് അഭിരാമി പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. മലയാളികള്‍ക്ക് സെക്ഷ്വല്‍ ഫ്രസ്റ്റ്രേഷന്‍ കൂടുതലാണോ എന്ന…

Read More

ട്രെയിൻ അപകടത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ സ്കൂൾ വിദ്യാഭ്യാസം ഏറ്റെടുക്കുമെന്ന് അദാനി

ഒഡിഷയിലെ ബാലേസോർ ട്രെയിൻ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ട് അനാഥരായ കുട്ടികളുടെ സ്കൂൾ വിദ്യാഭ്യാസം ഏറ്റെടുക്കുമെന്ന് വ്യവസായിയും രാജ്യത്തെ പ്രധാന കോടീശ്വരനുമായ ​ഗൗതം അദാനി. ട്രെയിൻ അപകടം ഞങ്ങളിൽ അ​ഗാധമായ ദുഃഖമുണ്ടാക്കി. അപകടത്തിൽ രക്ഷിതാക്കൾ കൊല്ലപ്പെട്ട് അനാഥരായ കുട്ടികളുടെ സ്കൂൾ വിദ്യാഭ്യാസത്തിന്റെ മുഴുവൻ ചെലവും വഹിക്കാൻ അദാനി ​ഗ്രൂപ് തീരുമാനിച്ചു. ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബത്തെ സഹായിക്കേണ്ടത് കൂട്ടായ ഉത്തരവാദിത്വമാണെന്നും അദാനി ട്വിറ്ററില്‍ കുറിച്ചു. 

Read More

ശനി പ്രവൃത്തിദിനമാക്കാൻ നീക്കം: എതി‍ർത്ത് അധ്യാപക സംഘടനകൾ

 സ്കൂളുകളിൽ ശനിയാഴ്ചയും പ്രവൃത്തി ദിവസമാക്കാനുള്ള വിദ്യാഭ്യാസ വകുപ്പ് നീക്കത്തിനെതിരെ പ്രതിപക്ഷ അധ്യാപക സംഘടനകൾ. അധ്യയന വർഷം സ്കൂളിലെ പ്രവൃത്തി ദിവസങ്ങൾ 220 ആക്കി ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണു ശനിയാഴ്ചകളും പ്രവൃത്തി ദിവസമാക്കാമെന്ന നിർദേശം വകുപ്പ് മുന്നോട്ടുവച്ചത്. ഈ രീതിയിൽ പ്രവൃത്തി ദിവസങ്ങൾ ക്രമീകരിച്ചു കൊണ്ടുള്ള അക്കാദമി കലണ്ടറിന്റെ കരട് ക്യുഐപി അധ്യാപക സംഘടന യോഗത്തിൽ അവതരിപ്പിക്കുകയും ചെയ്തു. യോഗത്തിൽ പങ്കെടുത്ത സംഘടനകളിൽ‌ പലതും ഇതിനോട് വിയോജിച്ചു. കോൺഗ്രസ് അനുകൂല സംഘടനയായ കെപിഎസ്ടിഎ വിയോജനം ഔദ്യോഗികമായി രേഖപ്പെടുത്തുകയും ചെയ്തു….

Read More

ജൂൺ ഒന്നിന് തന്നെ സ്കൂൾ തുറക്കും; എസ്എസ്എൽസി പരീക്ഷാഫലം മെയ് 20 ന്, പ്ലസ് ടു പരീക്ഷാഫലം മെയ് 25

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാഫലം മെയ് 20 ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. മെയ് 25 നാണ് പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിക്കുക. സംസ്ഥാനത്ത് ജൂൺ ഒന്നിന് തന്നെ സ്കൂൾ തുറക്കുമെന്നും മന്ത്രി അറിയിച്ചു. സ്കൂൾ തുറക്കുന്നത് ബന്ധപ്പെട്ട് വിപുലമായ പരിപാടി ആവിഷ്കരിച്ചിരിക്കുവെന്നും വി ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത ആഴ്ച വിദ്യാഭ്യാസ ഉദ്യോഗസ്ഥന്മാരുടെ യോഗം ചേരും. മെയ്‌ 20 ന് മുൻപ് പിടിഎ യോഗം ചേരണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. പാഠപുസ്തകം 80 ശതമാനം…

Read More