ബലാത്സംഗ കേസ് റദ്ദാക്കണമെന്ന് ഇടവേള ബാബു ; കേസ് ഡയറി ഹാജരാക്കാൻ അന്വേഷണ സംഘത്തിന് നിർദേശം നൽകി ഹൈക്കോടതി

നടനും അമ്മ മുൻ ഭാരവാഹിയുമായ ഇടവേള ബാബുവിനെതിരെയുള്ള ബലാത്സംഗ കേസിന്‍റെ കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദേശം. തനിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടൻ ഇടവേള ബാബു നൽകിയ ഹർജിയിൽ ജസ്റ്റിസ് ബദറുദ്ദീന്‍റേതാണ് ഉത്തരവ്. ജൂനിയർ ആർട്ടിസ്റ്റിന്‍റെ പരാതിയിലായിരുന്നു ഇടവേള ബാബുവിനെതിരെ കോഴിക്കോട് നടക്കാവ് പൊലീസ് കേസെടുത്തത്.കേസിന്‍റെ തുടർ നടപടിക്രമങ്ങൾ തൽക്കാലികമായി കോടതി നേരത്തെ സ്റ്റേ ചെയ്തിതുരന്നു. സിനിമയിലെ അവസരത്തിനും അമ്മയിലെ അംഗത്വത്തിനും അഡ്ജസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു എന്നായിരുന്നു പരാതി.

Read More

നടിയെ പീഡിപ്പിച്ച കേസ്: ഇടവേള ബാബു വീണ്ടും അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായി

നടിയെ പീഡിപ്പിച്ച കേസിൽ നടൻ ഇടവേള ബാബു വീണ്ടും അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായി. നേരത്തെ പ്രത്യേക അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായ ഇടവേള ബാബുവിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് അന്വേഷണ സംഘത്തിനു മുന്നിൽ വീണ്ടും ഹാജരായിരിക്കുന്നത്. ഓഗസ്റ്റ് 28ന് എറണാകുളം ടൗൺ നോർത്ത് സ്റ്റേഷനിലാണ് ഇടവേള ബാബുവിനെതിരെ കേസെടുത്തത്. അമ്മയിൽ അംഗത്വം നേടാനായി വിളിച്ചപ്പോൾ അപേക്ഷ പൂരിപ്പിക്കാൻ നടിയോട് ഫ്‌ലാറ്റിലേക്ക് വരാൻ ആവശ്യപ്പെട്ടെന്നും, പൂരിപ്പിച്ചുകൊണ്ടിരുന്നപ്പോൾ കഴുത്തിൽ ചുംബിച്ചെന്നുമാണ് പരാതി. പീഡനം, സ്ത്രീത്വത്തെ…

Read More

നടിയെ പീഡിപ്പിച്ച കേസിൻ ഇടവേള ബാബുവിനെ ചോദ്യം ചെയ്യും; അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായി

നടിയെ പീഡിപ്പിച്ച കേസിൽ നടൻ ഇടവേള ബാബുവിനെ പൊലീസ് ചോദ്യം ചെയ്യും. കൊച്ചിയിൽ പ്രത്യേക അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായി. ഇടവേള ബാബുവിന് കേസിൽ കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഓഗസ്റ്റ് 28ന് എറണാകുളം ടൗൺ നോർത്ത് സ്റ്റേഷനിലാണ് ഇടവേള ബാബുവിനെതിരെ കേസെടുത്തത്. അമ്മയിൽ അംഗത്വം നേടാനായി വിളിച്ചപ്പോൾ അപേക്ഷ പൂരിപ്പിക്കാൻ നടിയോട് ഫ്‌ലാറ്റിലേക്ക് വരാൻ ആവശ്യപ്പെട്ടെന്നും, പൂരിപ്പിച്ചു കൊണ്ടിരുന്നപ്പോൾ കഴുത്തിൽ ചുംബിച്ചെന്നുമാണ് പരാതി. പീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ അനുസരിച്ചാണ് കേസ്.

Read More

മറ്റന്നാള്‍ വരെ അറസ്റ്റ് പാടില്ല; മുകേഷിന്റെയും ഇടവേള ബാബുവിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വ്യാഴാഴ്ച

സിനിമാമേഖലയിലെ ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളിലെ മുന്‍കൂര്‍ ജാമ്യാപേക്ഷകളില്‍ മറ്റന്നാള്‍ കോടതി വിധി പറയും. മുകേഷ്, ഇടവേള ബാബു, അഡ്വ. വിഎസ് ചന്ദ്രശേഖരന്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. ഉത്തരവ് വരുന്നതുവരെ അറസ്റ്റ് പാടില്ലെന്ന് കോടതി നിര്‍ദേശിച്ചു. മണിയന്‍ പിള്ള രാജുവിന് എതിരെ ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന കുറ്റമാണെന്ന് എന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. ഇതേതുടര്‍ന്ന് മണിയന്‍ പിള്ള രാജുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തീര്‍പ്പാക്കി. മണിയന്‍ പിള്ള രാജുവിന് സ്റ്റേഷനില്‍ ഹാജരായി…

Read More

ഡാൻസും പാട്ടും അറിയാവുന്ന കുട്ടി വേണമെന്നായിരുന്നു മനസിൽ; എന്നാൽ പിന്നീട് വിവാഹം പോലും നടന്നില്ല: ഇടവേള ബാബു

നടനും താരസംഘടനയുടെ പ്രധാന ഭാരവാഹികളിലൊരാളുമായ ഇടവേള ബാബു എല്ലാവർക്കും പ്രിയപ്പെട്ട പച്ചയായ മനുഷ്യനാണ്. അവിവാഹിതനായ താരം, താൻ വിവാഹം വേണ്ടെന്നു വച്ച തീരുമാനങ്ങളെക്കുറിച്ചു പറയുകയാണ് ഇപ്പോൾ. ‘അമ്മ മരിച്ചപ്പോൾ ആ സ്ഥാനം ചേട്ടത്തിയമ്മയ്ക്ക് പോയി. വീട്ടിൽ വഴക്കുണ്ടാകാതിരിക്കാൻ ഞാൻ വിവാഹം കഴിക്കാതിരിക്കുന്നതാണ് നല്ലതെന്ന് ഞാൻ അമ്മയോടു പറയുമായിരുന്നു. എൻറെ ഭാര്യ വന്ന് ചേട്ടത്തിയമ്മയുമായി അടികൂടും. അതുവേണ്ടല്ലോ എന്നു തമാശയ്ക്ക് പറയും. പക്ഷേ വിവാഹം എന്നത് എവിടെയോ നഷ്ടപ്പെട്ടു പോയ കാര്യമാണ്. മുൻപ് അന്വേഷിച്ചപ്പോഴൊന്നും ആരെയും കണ്ടെത്താനും സാധിച്ചില്ല….

Read More

തെറ്റിദ്ധരിക്കപ്പെട്ടൊരു പയ്യനാണ് ഷെയ്ൻ നിഗം; അയാളുടെ പ്രശ്‌നം അതാണ്: ഇടവേള ബാബു പറയുന്നു

ഒട്ടും അപരിചിതനല്ലാത്ത താരമാണ് ഇടവേള ബാബു. സമീപകാലത്ത് മലയാള സിനിമയിലുണ്ടായ വിവാദങ്ങളെയെല്ലാം നല്ല രീതിയിൽ അവസാനിപ്പിക്കാൻ മുന്നിൽ ഉണ്ടായിരുന്നത് ഇടവേള ബാബു അടുത്തിടെ ഇടവേള ബാബു നടത്തിയ ശ്രദ്ധേയ ഇടപെടലുകളിൽ ഒന്നായിരുന്നു നടൻ ഷെയ്ൻ നിഗമിന് നിർമ്മാതകളുടെ സംഘടന ഏർപ്പെടുത്തിയ വിലക്ക് പിൻവലിപ്പിക്കാൻ മുൻകൈ എടുത്തത്. ഇപ്പോഴിതാ അതേക്കുറിച്ച് സംസാരിക്കുകയാണ് ഇടവേള ബാബു. കാൻ ചാനൽ മീഡിയക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് നടൻ മനസുതുറന്നത്. ‘ഷെയ്നിനോടുള്ള അടുപ്പം അഭിയോടുള്ള അടുപ്പമാണ്. ആ കുടുംബത്തോടുള്ള അടുപ്പമാണ്. വളരെ തെറ്റിദ്ധരിക്കപ്പെട്ടൊരു…

Read More