
കോടതി മുറിയിൽ ഇഡിയോട് നേരിട്ട് ഏറ്റുമുട്ടി അരവിന്ദ് കേജ്രിവാൾ ; ഷോ കാണിക്കുന്നുവെന്ന് ഇ.ഡി
ഇഡി കസ്റ്റഡി കാലാവധി തീരുന്ന സാഹചര്യത്തില്‍ ഡൽഹി റോസ് അവന്യൂ കോടതിയില്‍ ഹാജരാക്കിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇഡിക്കെതിരെ ആഞ്ഞടിക്കുന്നു. അഭിഭാഷകനെ മറികടന്ന് ഇഡിക്കെതിരെ നേരിട്ട് തന്നെയാണ് കെജ്രിവാളിന്‍റെ പോര്. തനിക്ക് കുറച്ച് കാര്യങ്ങൾ പറയാനുണ്ടെന്ന് കെജ്രിവാൾ കോടതിയെ അറിയിക്കുകയും കോടതി ഇതിന് അനുവാദം നല്‍കുകയുമായിരുന്നു. പറയാനുള്ളത് ആദ്യം എഴുതിനല്‍കാൻ കോടതി പറഞ്ഞെങ്കിലും നേരിട്ട് ബോധിപ്പിക്കണമെന്ന് കെജ്രിവാള്‍ അറിയിക്കുകയായിരുന്നു. എല്ലാ അംഗീകാരവും നേടിയാണ് നയം നടപ്പാക്കിയതെന്നും സിബിഐ കുറ്റപത്രത്തിൽ താൻ പ്രതിയല്ല,സാക്ഷികളെ ഭീഷണിപ്പെടുത്തിയാണ് ഇഡി നടപടിയെന്നും…