‘ഓപ്പറേഷൻ താമരയുടെ ഭാഗമായില്ലെങ്കിൽ തന്നെയും ഇഡി അറസ്റ്റ് ചെയ്യും’ ; ആംആദ്മി പാർട്ടി നേതാവും മന്ത്രിയുമായ അതിഷി

ബിജെപിയുടെ ഓപ്പറേഷന്‍ താമരയുടെ ഭാഗമായില്ലെങ്കില്‍ തന്നെയും ഇഡി അറസ്റ്റ് ചെയ്യുമെന്ന് ഡൽഹിയിലെ ആം ആദ്മി സര്‍ക്കാരിലെ മന്ത്രി അതിഷിമർലെനെ പറഞ്ഞു.ഒരു മാസത്തിനകം അറസ്റ്റ് ഉണ്ടാകും.സൗരവ് ഭരദ്വാജ്, രാഘവ് ഛദ്ദ, ദുർഗേഷ് പഥക് തുടങ്ങിയവരെയും അറസ്റ്റ് ചെയ്യും.തന്‍റെ വീട്ടിൽ റെയ്ഡ് നടത്തുമെന്നും അവര്‍ പറഞ്ഞു.ബിജപി ഭയപ്പെടുത്തേണ്ട.ആം ആദ്മി പാർട്ടിയെ തകർക്കാനാണ് ശ്രമം.ബിജെപിയിൽ ചേർന്നാൽ കേസിൽ നിന്നൊഴിവാക്കാമെന്ന് പറഞ്ഞു.ബിജെപിയിൽ ചേർന്നില്ലെങ്കിൽ അറസ്റ്റുണ്ടാകുമെന്നും അവര്‍ വെളിപ്പെടുത്തി.അതേ സമയം എ എ പി യെ മുറുക്കാൻ ഇഡി രംഗത്തുണ്ട്.ഗതാഗത മന്ത്രി കൈലാഷ് ഗെലോട്ടിന്…

Read More

മസാലബോണ്ട് കേസ്; തോമസ് ഐസക് ഇന്നും ഇഡിയ്ക്ക് മുന്നിൽ ഹാജരാകില്ല

മസാലബോണ്ട് കേസിൽ തോമസ് ഐസക് ഇന്ന് ഇഡിയ്ക്ക് മുന്നിൽ ഹാജരാകില്ല. സമൻസ് ചോദ്യംചെയ്ത് ഐസക് നൽകിയ ഹർജിയിൽ വെള്ളിയാഴ്ച ഹൈക്കോടതി വാദം കേൾക്കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഹർജിയിൽ കോടതി ഉത്തരവ് അറിഞ്ഞ ശേഷമായിരിക്കും ഹാജരാകുന്നതിൽ തുടർ നടപടി. മസാലബോണ്ട് ഇറക്കിയതിൽ ഫെമ ലംഘനം ഉണ്ടോ എന്ന അന്വേഷണത്തിന്‍റെ ഭാഗമായാണ് മുൻ ധനമന്ത്രിയ്ക്ക് ഇഡി ഏഴാം തവണയും സമൻസ് നൽകിയത്. എന്നാൽ ഇതുവരെ ചോദ്യംചെയ്യലിന് ഹാജരാകാൻ ഐസക് തയ്യാറായിട്ടില്ല. വെള്ളിയാഴ്ച വരെ കടുത്ത നടപടികൾ പാടില്ലെന്ന് കോടതി ഇഡിയ്ക്ക് നിർദ്ദേശം…

Read More

മദ്യ നയകേസ്; കെജ്രിവാള്‍ കൈക്കൂലി ചോദിച്ചെന്ന് ഇഡി; ഡൽഹിയിൽ രാഷ്ട്രപതി ഭരണം വേണമെന്ന ആവശ്യം ശക്തമാക്കി ബിജെപി

മദ്യ നയകേസിൽ കെജ്രിവാൾ കൈക്കൂലി ചോദിച്ചെന്ന് ഇഡി. ഇന്ന് ഹൈക്കോടതിയില്‍ ഇഡി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട കെജ്രിവാളിനെ ഇന്നലെ തീഹാര്‍ ജയിലിലേക്ക് മാറ്റിയിരുന്നു. 15 ദിവസത്തേക്കാണ് കെജ്രിവാളിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ഇതിനിടെ മദ്യനയക്കേസിൽ കെജ്രവാളിനെ സിബിഐ കസ്റ്റഡിയിലെടുക്കാനുള്ള അപേക്ഷ ഉടൻ നൽകുമെന്നാണ് വിവരം. മന്ത്രിമാരായ അതിഷിയും സൗരഭ് ഭരദ്വാജുമാണ് പ്രതികളിലൊരാളായ വിജയ് നായരുമായി ബന്ധപ്പെട്ടതെന്ന് കെജ്രിവാള്‍ പറഞ്ഞതായി ഇഡി ഇന്നലെ കോടതിയിൽ അവകാശപ്പെട്ടിരുന്നു. ഇതിനിടെ കേസ് സംബന്ധിച്ച് പുതിയ വെളിപ്പെടുത്തൽ ഇന്ന് നടത്തുമെന്ന്…

Read More

മസാല ബോണ്ട് കേസ് തോമസ് ഐസക്കിന് ആശ്വാസം ; വെളളിയാഴ്ച വരെ തൽസ്ഥിതി തുടരാൻ ഹൈക്കോടതി നിർദേശം

മസാലബോണ്ട് കേസിൽ തോമസ് ഐസക്കിന് ഇഡി നൽകിയ പുതിയ സമൻസിൽ വെള്ളിയാഴ്ചവരെ കടുത്ത നടപടികൾ പാടില്ലെന്നും തൽസ്ഥിതി തുടരണമെന്നും ഹൈകോടതി. സമൻസ് ചോദ്യം ചെയ്ത് തോമസ് ഐസക് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ടി.ആർ രവിയുടെ നിർദ്ദേശം. തെരഞ്ഞെടുപ്പ് കഴിയും വരെ സമൻസിന് സ്റ്റേ വേണമെന്നും ഒരു വർഷം മുൻപ് തന്നെ ഇഡി സമൻസ് കോടതി സ്റ്റേ ചെയ്തിരുന്നതായി തോമസ് ഐസക് വാദിച്ചു. എന്നാൽ സമൻസ് സ്റ്റേ അനുവദിക്കരുതെന്ന് ഇഡി കോടതിയെ അറിയിച്ചു. ഹർജിയിൽ ഇഡിയുടെ വിശദീകരണം തേടിയ…

Read More

കള്ളപ്പണം വെളുപ്പിക്കല്ലിൽ സിപിഐഎമ്മിനെതിരെ നടപടി വേണം: ഇ ഡി

കള്ളപ്പണം വെളുപ്പിക്കല്ലിൽ സിപിഐഎമ്മിനെതിരെ നടപടി വേണമെന്ന് ഇ ഡി. കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷനും റിസർവ് ബാങ്കിനും കത്ത് നൽകി. തട്ടിപ്പിൽ സിപിഐഎമ്മിനും പങ്കെന്ന് ഇ ഡി.  വ്യക്തമാക്കി.  കരുവന്നൂർ ബാങ്കിൽ സിപിഐഎമ്മിന് അഞ്ച് അക്കൗണ്ടുകളെന്ന് ഇ ഡി വ്യക്തമാക്കി. ജില്ലയിലെ 13 സിപിഐഎം ഏരിയ കമ്മറ്റികൾക്ക് 25 അകൗണ്ടുകൾ. സിപിഐഎം നൽകിയ കാണിക്കൽ അക്കൗണ്ട് വിവരങ്ങൾ പരാമർശിച്ചില്ല. അതേസമയം കരുവന്നൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട്, സഹകരണ ബാങ്കുകളില്‍ കണ്ടുവരുന്ന കുഴപ്പങ്ങളുടെ പാഠപുസ്തമാണെന്ന് പ്രഥമദ്യഷ്ടാ വ്യക്തമെന്ന് ഹൈക്കോടതി നേരത്തെ…

Read More

കരുവന്നൂർ കള്ളപ്പണ കേസ് ; സിപിഐഎമ്മിനെതിരെ നീക്കവുമായി ഇ.ഡി

കരുവന്നൂർ സഹകരണ ബാങ്കിലെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സിപിഐഎമ്മിനെതിരെ ഇ.ഡിയുടെ നീക്കം. സിപിഐഎമ്മിനെതിരെ നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്, ഇ.ഡി കത്ത് നൽകി. തട്ടിപ്പിൽ പാർട്ടിക്കും പങ്കുണ്ടെന്നാണ് ഇ.ഡിയുടെ ആരോപണം. റിസർവ് ബാങ്കിനും ഇ.ഡി കത്തയച്ചു. ബാങ്കിൽ ഇ.ഡി കണ്ടെത്തിയ സിപിഐഎമ്മിന്റെ അഞ്ച് രഹസ്യ അക്കൗണ്ടുകളുടെ വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിട്ടുണ്ട്. സഹകരണ നിയമങ്ങൾ ലംഘിച്ചും, ബാങ്ക് ബൈലോ അട്ടിമറിച്ചുമാണ് അക്കൗണ്ടുകൾ തുടങ്ങിയതെന്നാണ് ഇ.ഡി ആരോപണം.

Read More

പാസ്‌വേഡ് നൽകുന്നില്ല; കേജ്‌രിവാളിന്റെ ഫോൺ പരിശോധിക്കാൻ ഇ.ഡി ആപ്പിൾ കമ്പനിയെ സമീപിച്ചു

മദ്യനയക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ഫോൺ പരിശോധിക്കാൻ ആപ്പിൾ കമ്പനിയെ സമീപിച്ച് ഇ.ഡി. ഫോണിന്റെ പാസ്‌വേഡ് കേജ്‌രിവാൾ നൽകുന്നില്ലെന്നും അതുകൊണ്ടാണ് കമ്പനിയെ സമീപിച്ചതെന്നും ഇ.ഡി അധികൃതർ പറഞ്ഞു. കേജ്‌രിവാളിനെതിരായി ഇലക്ട്രോണിക് തെളിവുകൾ ഒന്നും കണ്ടെത്താൻ ഇ.ഡിക്ക് സാധിച്ചിട്ടില്ലെന്നാണ് വിവരം. അറസ്റ്റിലായ മുഖ്യമന്ത്രി ഫോൺ സ്വിച്ച് ഓഫ് ചെയ്തെന്നും പാസ്‌വേഡ് കൈമാറിയില്ലെന്നും ഇ.ഡി ഉദ്യോഗസ്ഥർ പറയുന്നു. അതേസമയം, തന്റെ കയ്യിലെ ഫോൺ കഴിഞ്ഞ ഒരു വർഷമായി മാത്രം ഉപയോഗിക്കുന്നതാണെന്നും ഡൽഹി മദ്യനയ അഴിമതി നടന്നുവെന്ന് ആരോപിക്കുന്ന…

Read More

‘കെജ്രിവാളിന്‍റെ ഫോണിലെ നിര്‍ണായക വിവരങ്ങള്‍ ബിജെപിക്ക് ചോര്‍ത്തിക്കൊടുക്കുന്നു’: ഇഡിക്കെതിരെ ആരോപണങ്ങളുമായി ആം ആദ്മി പാര്‍ട്ടി

ഇഡി പിടിച്ചെടുത്ത, കെജ്രിവാളിന്‍റെ ഫോണില്‍ നിന്ന് വിവരങ്ങള്‍ ബിജെപിക്ക് ചോര്‍ത്തിനല്‍കുന്നുവെന്ന് ആം ആദ്മി പാര്‍ട്ടി. ഫോണില്‍ ഏറെ പ്രാധാന്യമുള്ള രേഖകളുണ്ടെന്നും പാര്‍ട്ടി പറയുന്നു. ആം ആദ്മി പാര്‍ട്ടിയും ഇന്ത്യ മുന്നണിയും തമ്മിലുള്ള ചര്‍ച്ചകളുടെ വിശദാംശങ്ങളും വിവരങ്ങളും ആ ഫോണിലുണ്ട്, ഇതാണ് ബിജെപിക്ക് ചോര്‍ത്തിക്കൊടുക്കുന്നതെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും മന്ത്രിയുമായ അതിഷി മര്‍ലേന പറഞ്ഞു. അല്‍പസമയത്തിനകം കെജ്രിവാളിന്‍റെ ഭാര്യ സുനിത കെജ്രിവാളിന്‍റെ വീഡിയോ സന്ദേശം മാധ്യമങ്ങള്‍ക്ക് ലഭിക്കുമെന്നും അതിഷി അറിയിച്ചു. കെജ്രിവാള്‍ തിങ്കളാഴ്ച വരെ ഇഡി കസ്റ്റഡിയിലാണ്….

Read More

ചോദ്യം ചെയ്യലിന് ഹാജരാകണമെന്നുള്ള ഇഡി നോട്ടീസ് പരിഗണിക്കാതെ മഹുവ മൊയ്ത്ര; തെരഞ്ഞെടുപ്പ് പ്രചരണത്തിൽ സജീവം

ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ സമന്‍സ് പരിഗണിക്കാതെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. ഇന്നലെ തന്‍റെ മണ്ഡലമായ പശ്ചിമ ബംഗാളിലെ കൃഷ്ണനഗര്‍ മണ്ഡലത്തില്‍ പ്രചരണം നടത്തിയത്. ഇ.ഡി അവരുടേയും താന്‍ തന്‍റെയും ജോലികള്‍ ചെയ്യുമെന്നും പ്രചരണം തുടരുമെന്നും മഹുവ കലിയഗഞ്ചില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. മണ്ഡലത്തില്‍ മാത്രമല്ല, സോഷ്യല്‍മീഡിയയിലും സജീവമായിരുന്നു മഹുവ. എതിര്‍സ്ഥാനാര്‍ഥിയായ ബി.ജെ.പിയുടെ അമൃത റോയിയെ കടന്നാക്രമിക്കുകയും ചെയ്തു. “തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു, എന്റെ ജോലി പ്രചാരണമാണ്. ഇ.ഡി അവരുടെ…

Read More

‘ഒരു മുഖ്യമന്ത്രിയെ ജയിലിടച്ചു, ജനാധിപത്യ വ്യവസ്ഥയെ അട്ടിമറിച്ചു’; ഇഡിക്കെതിരെ അതിരൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

ഇഡിക്കെതിരെ അതിരൂക്ഷവിമര്‍ശനമുന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പൗരത്വ ഭേദഗതിക്കെതിരെ എല്‍ഡിഎഫ് നടത്തിയ ബഹുജന റാലിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.ഇഡി ഒരു മുഖ്യമന്ത്രിയെ ജയിലിലടച്ചു, ജനാധിപത്യ വ്യവസ്ഥയെ അട്ടിമറിച്ചു, ഭരണഘടനാ സംവിധാധങ്ങളെ ഒന്നൊന്നായി കേന്ദ്രം തകർക്കുന്നു, ജുഡീഷ്യറിയിൽ പോലും കൈ കടത്തുന്നു, കേന്ദ്ര ഏജൻസികളെ വഴി വിട്ട് ഉപയോഗിക്കുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഇലക്ട്രൽ ബോണ്ട് രാജ്യത്തെ ഏറ്റവും വലിയ അഴിമതിയെന്നും ഏറ്റവും കൂടുതൽ പണം കിട്ടിയത് ബിജെപിക്ക്, അങ്ങനെ പണം വേണ്ട എന്ന് പറയാൻ സിപിഐഎം മാത്രമേ…

Read More