കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് ; എംഎം വർഗീസും പികെ ബിജുവും ഇഡിക്ക് മുന്നിൽ ഹാജരായി

കരുവന്നൂർ കേസിൽ സിപിഐഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പികെ ബിജു, തൃശ്ശൂർ കോർപ്പറേഷൻ കൗൺസിലർ പികെ ഷാജൻ എന്നിവര്‍ കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരായി. എംഎം വര്‍ഗീസാണ് ഇഡിക്ക് മുമ്പാകെ ആദ്യമെത്തിയത്. കരുവന്നൂരിലെ ലോക്കല്‍ കമ്മിറ്റി അക്കൗണ്ടിനെക്കുറിച്ച് തനിക്കറിയില്ലെന്ന് എംഎം വര്‍ഗീസ് മാധ്യമങ്ങളോട് പറഞ്ഞു. പുറത്തശ്ശേരി നോര്‍ത്ത് സൗത്ത് ലോക്കല്‍ കമ്മിറ്റികള്‍ക്ക് അക്കൗണ്ട് ഉണ്ടോയെന്ന് തനിക്കറിയില്ല. അറിയുന്ന വിവരങ്ങള്‍ മാത്രമെ പറയാൻ കഴിയുകയുള്ളു. സിപിഐഎമ്മിന് യാതൊരു ഭയവുമില്ല. ഇഡിക്കും ഐടിക്കും…

Read More

കരുവന്നൂർ കേസ്: എംഎം വർ​ഗീസിനെയും പികെ ബിജുവിനെയും ഇഡി ചോദ്യം ചെയ്യും

കരുവന്നൂർ കേസിൽ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പികെ ബിജു, തൃശ്ശൂർ കോർപ്പറേഷൻ കൗൺസിലർ പികെ ഷാജൻ എന്നിവരെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കരുവന്നൂർ ബാങ്കിലെ സിപിഎം നിയന്ത്രണത്തിലുള്ള രഹസ്യ അക്കൗണ്ടിനെക്കുറിച്ചും ബാങ്കിൽ നിന്ന് ബെനാമി വായ്പകൾ അനുവദിച്ചതിലുമാണ് ചോദ്യം ചെയ്യൽ. നേരത്തെ എംഎം വർഗീസ് അടക്കമുള്ളവരെ മണിക്കൂറുകൾ ഇഡി ചോദ്യം ചെയ്തിരുന്നു.  എന്നാൽ രഹസ്യ അക്കൗണ്ടിനെക്കുറിച്ച് ഒന്നും അറിയില്ലെന്ന മറുപടിയാണ് നേതാക്കൾ നൽകിയിട്ടുള്ളത്. എന്നാൽ ബാങ്ക്…

Read More

കിഫ്ബി മസാല ബോണ്ട് കേസിൽ ഇ ‍ഡിക്ക് തിരിച്ചടി; തോമസ് ഐസക്കിനെ ചോദ്യം ചെയ്യുന്നത് എന്തിനെന്ന് ബോധ്യപ്പെടുത്തണമെന്ന് ഹൈക്കോടതി

കിഫ്ബി മസാല ബോണ്ട് കേസിൽ ഇ ‍ഡിക്ക് തിരിച്ചടി.  കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിനെ ചോദ്യം ചെയ്യുന്നത് എന്തിനാണെന്ന് കോടതിയെ ബോധ്യപ്പെടുത്തണമെന്ന് ജസ്റ്റിസ് ടി.ആർ. രവി. കേസ് പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചയിലേക്ക് മാറ്റി. അതേസമയം ഐസക്കിനെതിരെ കടുത്ത നടപടി പാടില്ലെന്ന ഇടക്കാല ഉത്തരവ് തുടരും. എല്ലാ പ്രൊജക്ടുകളുടെയും വിവരങ്ങളും ഇൻകം ടാക്സ് റിട്ടേൺസും സമർപ്പിച്ചിട്ടുണ്ടെന്ന് കിഫ്ബി കോടതിയെ അറിയിച്ചിരുന്നു. ഇത്രയും രേഖകൾ സമർപ്പിച്ചിട്ടും എന്ത് കാരണത്തിനാണ് ചോദ്യം ചെയ്യുന്നതെന്ന് കൃത്യമായി പറയാൻ ഇഡിക്ക് കഴിയുന്നില്ലെന്നും കിഫ്ബി…

Read More

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് ; മുൻ എം.പി പി.കെ ബിജുവിനെ ഇഡി ചോദ്യം ചെയ്ത് വിട്ടയച്ചു , തിങ്കളാഴ്ച വീണ്ടും ഹാജരാകാൻ നോട്ടീസ്

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി കെ ബിജുവിനെ എട്ടുമണിക്കൂറിലേറെ ചോദ്യം ചെയ്ത ശേഷം ഇഡി വിട്ടയച്ചു. തിങ്കളാഴ്ച വീണ്ടും ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്. ബാങ്കിൽ നടന്ന ക്രമക്കേടിലും ഇഡി ആരോപിക്കുന്ന സിപിഎം രഹസ്യ അക്കൗണ്ടുമായി ബന്ധപ്പെട്ടുമായിരുന്നു ഇഡിയുടെ ചോദ്യം ചെയ്യൽ. കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസിൽ സിപിഐഎം തൃശ്ശൂർ ജില്ലാസെക്രട്ടറി എംഎം വർഗീസ്. കൗൺസിലർ പികെ ഷാജൻ എന്നിവർ നാളെ ഇഡി ചോദ്യം ചെയ്യലിന് ഹാജരാകണം. രാവിലെ 10 മണിയോടെ…

Read More

‘സിപിഎമ്മിന് എവിടെയും രഹസ്യ അക്കൗണ്ട് ഇല്ല, എല്ലാം സുതാര്യം’; കരുവന്നൂരില്‍ രഹസ്യ അക്കൗണ്ടെന്ന ഇഡി വാദം തള്ളി മുഖ്യമന്ത്രി

കരുവന്നൂരിൽ സിപിഎമ്മിന് രഹസ്യ അക്കൗണ്ടെന്ന എൻഫോഴ്‌സ്‌മെൻറ് വാദങ്ങൾ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. സിപിഎമ്മിന് എവിടെയും രഹസ്യ അക്കൗണ്ട് ഇല്ലെന്നും എല്ലാം സുതാര്യമാണെന്നും മുഖ്യമന്ത്രി കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതേസമയം, കേസിൽ മുൻ എംപി പി കെ ബിജുവിനെ ഇഡി ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കരുവന്നൂരിൽ അടക്കം സഹകരണ ബാങ്കുകളിൽ സിപിഎമ്മിന് രഹസ്യ അക്കൗണ്ട് ഉണ്ടെന്ന് ഇഡി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുകയും ഉന്നത നേതാക്കളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയും ചെയ്തതിന് പിന്നാലെയാണ് മുഖ്യമന്ത്രി…

Read More

കരുവന്നൂർ കള്ളപ്പണ ഇടപാട് കേസ് ; നിലപാട് കടുപ്പിച്ച് ഇഡി, എംഎം വർഗീസ് ഈ മാസം 5ന് ചോദ്യം ചെയ്യലിന് ഹാജരാകണം

കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ നിലപാട് കടുപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഈ മാസം 26വരെ ഹാജരാകാൻ കഴിയില്ലെന്ന സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറി എം.എം വർഗീസിന്റെ ആവശ്യം ഇ.ഡി തള്ളി. മറ്റന്നാൾ ചോദ്യംചെയ്യലിന് ഹാജരാകണമെന്നുകാട്ടി വീണ്ടും നോട്ടീസയച്ചു. ജില്ലാ സെക്രട്ടറിയായതിനാൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കുകളുണ്ടെന്നായിരുന്നു എം.എം വർഗീസ് നേരത്തേ ഇ.ഡി നോട്ടീസിന് മറുപടി നൽകിയത്. ഈ മാസം 26 വരെ ഹാജരാകാനാകില്ലെന്നും ഇ- മെയിൽ വഴി അയച്ച മറുപടിയിൽ വ്യക്തമാക്കിയിരുന്നു. കേസിൽ നാലു പ്രാവശ്യം എം.എം വർഗീസിനെ…

Read More

ഇഡിക്ക് വേണ്ടി കേസ് വാദിക്കാനുള്ള അഭിഭാഷകരുടെ പട്ടികയിൽ ബിജെപിയുടെ സ്ഥാനാർത്ഥി ഭാൻസുരി ഭരദ്വാജും ; അശ്രമൂലം കടന്ന് കൂടിയതെന്ന് വിശദീകരണം

ഡൽഹി മദ്യനയ അഴിമതിക്കേസിൽ സുപ്രിംകോടതിയിൽ ഹാജരാകുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അഭിഭാഷകരുടെ പട്ടികയിൽ ബിജെപി സ്ഥാനാർത്ഥിയുടെ പേരും. ന്യൂഡൽഹി ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ഭാൻസുരി ഭരദ്വാജിന്റെ പേരാണ് പട്ടികയിൽ ഉൾപ്പെട്ടത്. ഇത് വിവാദമായതിന് പിന്നാലെ ഭാൻസുരിയുടെ പേര് അശ്രദ്ധ മൂലം കടന്നുകൂടിയതാണെന്ന് ഇഡി സുപ്രിം കോടതിയെ ബോധിപ്പിച്ചു. മദ്യനയ അഴിമതിയിൽ ആരോപണം നേടിരുന്ന എഎപി നേതാവ് സഞ്ജയ് സിങ്ങിന്റെ ജാമ്യം പരിഗണിക്കവെ ഇഡി അഭിഭാഷകൻ സോഹബ് ഹുസൈനാണ് ഇക്കാര്യം ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് എംഎം സുന്ദരേഷ്,…

Read More

ഇഡി അറസ്റ്റിനെതിരായ അരവിന്ദ് കെജ്രിവാളിന്റെ ഹർജി ; ഡൽഹി ഹൈക്കോടതി നാളെ വിധി പറയും

മദ്യനയ അഴിമതി കേസിലെ അറസ്റ്റ് ചോദ്യം ചെയ്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ സമർപ്പിച്ച ഹർജിയിൽ ഡൽഹി ഹൈക്കോടതി നാളെ വിധി പറയും. ഹർജിയിൽ മൂന്ന് മണിക്കൂറിലേറെയാണ് വാദം നീണ്ടത്. തന്നെ അപമാനിക്കാനാണ് അറസ്റ്റെന്നും അന്വേഷണം നടത്തിയിട്ടില്ലെന്നുമാണ് കെജ്‍രിവാൾ ചൂണ്ടിക്കാട്ടിയത്. കേസിൽ മാപ്പുസാക്ഷികളെയും വിശ്വസിക്കേണ്ടിവരുമെന്ന് ഇ.ഡി കോടതിയിൽ വ്യക്തമാക്കി. ആം ആദ്മി പാർട്ടിയുടെ എല്ലാ തീരുമാനങ്ങളുടെയും ഉത്തരവാദി അരവിന്ദ് കെജ്‍രിവാളാണെന്നും ഇ.ഡി ആരോപിച്ചു.

Read More

സിസോദിയക്കും കെജ്രിവാളിനും ജാമ്യം നൽകുന്നത് ശക്തമായി എതിര്‍ക്കുമെന്ന് ഇഡി

മദ്യ നയ കേസിൽ അരവിന്ദ് കെജ്രിവാളിനും മനീഷ് സിസോദിയക്കും ജാമ്യം നൽകുന്നതിനെ ശക്തമായി എതിർക്കുമെന്ന് ഇഡി. രണ്ടു പേർക്കും മദ്യനയ അഴിമതിയിൽ നേരിട്ട് പങ്കെന്ന് ആരോപിച്ചാണ് ജാമ്യത്തെ എതിര്‍ക്കുക. സഞ്ജയ് സിംഗിൻറെ ജാമ്യത്തെ എതിർക്കാതിരുന്നത് ഇദ്ദേഹത്തിന് കേസിൽ നേരിട്ട് പങ്കില്ലാതിരുന്നതിനാലാണ്. സഞ്ജയ് സിംഗിന്റെ ജാമ്യം മദ്യനയ കേസിലെ വിചാരണയെ ബാധിക്കില്ലെന്നും എല്ലാ പ്രതികൾക്കും എതിരെ തെളിവ് വിചാരണയിൽ നൽകുമെന്നും ഇഡി പറയുന്നു. ഇതുവരെ കേസിൽ തെളിവ് കണ്ടെത്താൻ ഇഡിക്ക് സാധിച്ചിട്ടില്ലെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ ആരോപണം. മദ്യനയക്കേസിൽ…

Read More

അനധികൃത ഭൂമി ഇടപാട് കേസ് ; ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ദ് സോറനെ മുഖ്യപ്രതിയാക്കി ഇഡി കുറ്റപത്രം സമർപ്പിച്ചു

അനതികൃത ഭൂമി ഇടപാട് കേസില്‍ ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറനെ മുഖ്യപ്രതിയാക്കി ഇ.ഡി കുറ്റപത്രം സമര്‍പ്പിച്ചു. കുംഭകോണം കേസില്‍ അറസ്റ്റിലായ അഞ്ചു പ്രതികളെയും ചേര്‍ത്താണ് കുറ്റപത്രം. അറസ്റ്റിലായ ഒരു പ്രതിയുടെ ഓഫീസില്‍ നിന്നും പിടിച്ചെടുത്ത രേഖകളില്‍ മുഖ്യമന്ത്രിയായിരിക്കെ സോറന്‍ നടത്തിയ ഇടപാടുകളുടെ കുറിപ്പുകള്‍ ഇ.ഡിക്ക് ലഭിച്ചിരുന്നു. 5,700 പേജുകള്‍ അടങ്ങിയതാണ് കുറ്റപത്രം. ഭൂമി കുംഭകോണ കേസുമായി ബന്ധപ്പെട്ട് ജനുവരി 31നാണ് ഹേമന്ത് സോറനെ ഇ.ഡി അറസ്റ്റ് ചെയ്യുന്നത്. സോറന്‍ അറസ്റ്റിലായി 60 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍…

Read More