ലൈഫ് മിഷൻ കേസ്; ഇ.ഡിയോട് നിസ്സഹകരണം തുടർന്ന് ശിവശങ്കർ; കൂടുതൽ അറസ്റ്റിന് സാധ്യത

വടക്കാഞ്ചേരി ലൈഫ് മിഷൻ ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് കോഴ വാങ്ങിയെന്ന കൂടുതൽ അറസ്റ്റിന് സാധ്യത. നിർമാണ കരാറെടുത്ത യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ, പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ്, പി.എസ്.സരിത്ത് എന്നിവരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്‌തെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഇവരിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻപ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ ചോദ്യം ചെയുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ തുടർ ദിവസങ്ങളിൽ മറ്റു പ്രതികളുടെ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന. അതേസമയം, ഇഡിയുടെ…

Read More

ഡൽഹി മദ്യനയ കേസിൽ വൈഎസ്ആ‌ർ കോൺഗ്രസ് എംപിയുടെ മകനെ ഇഡി അറസ്റ്റ് ചെയ്തു

ഡൽഹി മദ്യനയ കേസിൽ വൈഎസ്ആ‌ർ കോൺഗ്രസ് എംപിയുടെ മകനെ ഇഡി അറസ്റ്റ് ചെയ്തു. ആന്ധ്രപ്രദേശിൽ നിന്നുള്ള ലോക്സഭ എംപി മഗുന്ത ശ്രീനിവാസ റെഡ്ഡിയുടെ മകൻ മഗുന്ത രാഘവയെയാണ് എൻഫോഴ്സമെന്റ് ഡൽഹി ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ചയാണ് രാഘവയെ ഇഡി കസ്റ്റഡിയിലെടുത്തത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒൻപതായി. നേരത്തെ ബിആർഎസ് നേതാവ് കവിതയുടെ മുൻ ചാർട്ടേഡ് അക്കൗണ്ടിനെ തെലങ്കാനയിൽ നിന്ന് ഇഡി അറസ്റ്റ് ചെയ്തിരുന്നു. മദ്യവ്യവസായികളുൾപ്പെടുന്ന സൗത്ത് ഗ്രൂപ്പ് മദ്യനയം രൂപീകരിക്കുന്നതിൽ സ്വാധീനം ചെലുത്തിയെന്നാണ്…

Read More

ഡൽഹി മദ്യനയം; കെ.കവിതയ്ക്കെതിരെ ഇഡിയുടെ കുറ്റപത്രം

ഡൽഹി മദ്യനയ അഴിമതി കേസിൽ തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്റെ (കെസിആർ) മകൾ കെ.കവിതയ്‌ക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രം. കേസിൽ ഉൾപ്പെട്ട ഇന്തോ സ്പിരിറ്റി കമ്പനിയിൽ കവിതയ്ക്ക് പരോക്ഷ ഓഹരിയുണ്ടന്നാണ് ഇഡിയുടെ കണ്ടെത്തൽ. മറ്റൊരു പ്രതിക്കെതിരെ നൽകിയ കുറ്റപത്രത്തിലാണ് കവിതയ്‌ക്കെതിരെയും പരാമർശമുള്ളത്. കവിത പ്രവർത്തിച്ചത് പ്രതിയായ അരുൺ രാമചന്ദ്രൻ പിള്ളയെ മുൻനിർത്തിയെന്നും ഇന്തോ സ്പിരിറ്റി കമ്പനിയിൽ 65 ശതമാനത്തോളം ഓഹരി കവിതയുടെ പേരിലാണെന്നും കുറ്റപത്രത്തിൽ പറയുന്നു. അരുൺ രാമചന്ദ്രൻ പിള്ള വഴിയാണ് കവിത ഓഹരിയെടുത്തതെന്നും കുറ്റപത്രത്തിലുണ്ട്. ഡൽഹി…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

27-ാമത് ഐഎഫ്എഫ്കെയ്ക്ക് തലസ്ഥാന നഗരിയിൽ ഔപചാരിക തുടക്കം. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു. …………………………… അഞ്ചു വര്‍ഷത്തിന് ശേഷം അധികാരം തിരിച്ചുപിടിച്ച ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപവത്കരണം കടുത്ത പ്രതിസന്ധി. മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള പാര്‍ട്ടിക്കുള്ളിലെ വടംവലി തെരുവിലേക്കും നീണ്ടു. മുഖ്യമന്ത്രി പദത്തിനായി അവകാശവാദം ഉന്നയിച്ച പാര്‍ട്ടി സംസ്ഥാന അധ്യക്ഷ പ്രതിഭാ സിങിന്റെ അനുയായികള്‍ ഹൈക്കമാന്‍ഡ് നിരീക്ഷകരുടെ വാഹനം തടഞ്ഞു. …………………………… വിവാദമായ ഏക സിവിൽ കോഡ് ബിൽ രാജ്യസഭയിൽ അവതരിപ്പിക്കാൻ അനുമതി….

Read More

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; കളക്ഷൻ ഏജന്റിൻറെ 30.70 കോടിയുടെ സ്വത്ത് കണ്ടുകെട്ടി ഇഡി

കരുവന്നൂർ സഹകരണ ബാങ്ക് അഴിമതിയിൽ കളക്ഷൻ ഏജന്റ് എ കെ ബിജോയിയുടെ സ്വത്ത് ഇ ഡി കണ്ടുകെട്ടി. 30.70 കോടി രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്. ബാങ്ക് ഭരണ സമിതി പോലും അറിയാതെ ബിജോയ് 26.60 കോടി വായ്പ നൽകിയെന്ന് ഇ ഡി കണ്ടെത്തിയിരുന്നു. 2010 മുതലാണ് കരുവന്നൂർ സഹകരണ ബാങ്കിൽ തട്ടിപ്പ് നടന്നത്. 2021 ജൂലൈ 14 ലാണ് കരുവന്നൂർ എന്ന കൊച്ച് ഗ്രാമത്തിൽ നിന്ന് ഞെട്ടിക്കുന്ന തട്ടിപ്പ് വാർത്ത പുറത്തുവന്നത്. നീണ്ട പ്രവാസ ജീവിതത്തിൽ നിന്ന്…

Read More

ലൈഗർ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ; വിജയ് ദേവരകൊണ്ടയെ ഇ.ഡി ചോദ്യം ചെയ്യുന്നു

തെലുങ്ക് സിനിമാതാരം വിജയ് ദേവരകൊണ്ടയെ ഇ.ഡി ചോദ്യം ചെയ്യുന്നു. തെലുങ്ക് ചിത്രം ലൈഗറുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് ഇ.ഡി പരിശോധിക്കുന്നത്. ഹൈദരാബാദ് ഇ.ഡി ഓഫീസിലാണ് നിലവിൽ വിജയ്. ചിത്രവുമായി ബന്ധപ്പെട്ട് നേരത്തെ ഇ.ഡിക്ക് പരാതി ലഭിച്ചതായാണ് വിവരം. നടന് ലഭിച്ച പ്രതിഫലം, മറ്റു അണിയറപ്രവർത്തകർ കൈപ്പറ്റിയ പണം എന്നിവയാണ് ഇ.ഡി പരിശോധിക്കുന്നത്. ചില രാഷ്ട്രീയക്കാർ കള്ളപ്പണം സിനിമാ നിർമാണത്തിന് ഉപയോഗിച്ചുവെന്ന ആക്ഷേപവും നിലവിലുണ്ട്. ദുബായ് കേന്ദ്രീകരിച്ച് പണമിടപാടുകൾ നടന്നതായാണ് ഇ.ഡി വ്യക്തമാക്കുന്നത്. ഫെമ നിയമത്തിന്റെ ലംഘനം കേസിൽ…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

ഗവർണർ സ്ഥാനത്ത് ഇരുന്ന് അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കരുതെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇത്തരം പ്രസ്താവനകൾ ഇരിക്കുന്ന പദവിയുടെ അന്തസിന് നിരക്കുന്നതല്ല. അത് തെറ്റാണ്. ബി ജെ പി ഇതര സംസ്ഥനങ്ങളിൽ ഗവണറെ ഉപയോഗിച്ച് രാഷ്ട്രീയ അജണ്ട നടപ്പാക്കാൻ ശ്രമിക്കുകയാണ്. ദേശീയ തലത്തിൽ മറ്റ് പാർട്ടികളുമായി ആലോചിച്ച് തുടർനടപടികൾ കൈക്കൊള്ളുമെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി. …………………. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പരിഹാസവുമായി സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. രാജ്ഭവന്‍ രാജി ഭവനാകുന്നുവെന്നായിരുന്നു…

Read More

സ്വർണക്കടത്ത് കേസ് വിചാരണ ബംഗളൂരുവിലേക്ക് മാറ്റരുത്; കേരളം സുപ്രീംകോടതിയിൽ

സ്വർണക്കടത്ത് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ കേരളം സുപ്രീംകോടതിയിൽ. വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണമെന്ന ഇഡിയുടെ ആവശ്യത്തിനെതിരെയാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്. വിചാരണ നടപടികൾ അട്ടിമറിക്കപ്പെടുമെന്ന ഇഡിയുടെ ആശങ്ക സാങ്കൽപികം മാത്രമെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു. തങ്ങളുടെ വാദം കേൾക്കാതെ വിചാരണ മാറ്റാൻ ഉത്തരവിടരുതെന്ന് സംസ്ഥാനം ആവശ്യപ്പെട്ടു. അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി.വേണുവാണ് ഇക്കാര്യം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്.

Read More

‘പ്രധാനമന്ത്രിയെ വധിക്കാൻ ഗൂഢാലോചന’; പോപ്പുലർ ഫ്രണ്ടിനെതിരെ ഇഡി

പോപ്പുലർ ഫ്രണ്ടിനെതിരെ ഗുരുതര ആരോപണമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. ഈ വർഷം ജൂലൈയിൽ ബീഹാറിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. കേരളത്തിൽ നിന്ന് വ്യാഴാഴ്ച ഇഡി അറസ്റ്റ് ചെയ്ത ഷഫീഖ് പിയുടെ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളിൽ കേന്ദ്ര സേനയുടെ സഹായത്തോടെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ നടന്ന പരിശോധനയിൽ എൻഐഎക്ക് ഒപ്പം ഇഡിയും പങ്കാളിയായിരുന്നു. 45 പേരാണ് എൻഐഎയുടെ കസ്റ്റഡിയിലുള്ളത്. ഇഡി നാല് പേരെയും കസ്റ്റഡിയിലെടുത്തിരുന്നു. ഇവരിൽ മൂന്ന് പേർ…

Read More