
‘ഇ.ഡി രാഷ്ട്രീയം കളിക്കുകയാണ്, പറയുന്നത് കഴമ്പില്ലാത്ത കാര്യമാണ്’; എം.വി ഗോവിന്ദന്‍
കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് എസിമൊയ്തിന്‍റെ വീട്ടില്‍ നടന്ന ഇഡി റെയ്ഡിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍ രംഗത്ത്.കരുവന്നൂർ കേസ് നേരത്തെ അന്വേഷിച്ച് പൂർത്തിയാക്കിയതാണ്., ഒരു പരാമർശവും മൊയ്തീനെതിരെ ഇല്ല, മാന്യമായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന ആളണ് അദ്ദേഹം. എന്താണ് എസി മൊയ്തീനിൽ നിന്ന് പിടിച്ചെടുത്തത് ?എന്തോ കണ്ടെത്തിയെന്ന് പ്രചരിപ്പിക്കാൻ ബോധപൂർവം ശ്രമിക്കുന്നു.ഇഡിയെ ഉപയോഗിച്ച് വായടപ്പിക്കാനാണ് ശ്രമം. .കേരളത്തിലെത്തിയാൽ പ്രതിപക്ഷത്തിന് ഇഡി ശരിയാണ്. അവര്‍ക്കെതിര വരുമ്പോൾ തെറ്റാണെന്നും അദ്ദേഹം പരിഹസിച്ചു. തെരഞ്ഞെടുപ്പായപ്പോ കള്ള പ്രചാരണങ്ങളുടെ ചാകരയാണ്.കേന്ദ്ര ഏജൻസികളെ…