കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പു കേസ്;  എ.സി മൊയ്തീനെ ഇ.ഡി. വീണ്ടും വിളിപ്പിക്കും

തൃശ്ശൂർ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ മുൻ മന്ത്രി എ.സി. മൊയ്തീൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) ചോദ്യങ്ങൾക്ക് മുന്നിലിരുന്നത് 10 മണിക്കൂർ. തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെ കൊച്ചി ഇ.ഡി. ഓഫീസിൽ ഹാജരായ മൊയ്തീനെ ചോദ്യംചെയ്യലുകൾക്കുശേഷം രാത്രി എട്ടുമണിയോടെയാണ് വിട്ടയച്ചത്. കരുവന്നൂർ കേസിൽ മൊയ്തീനെതിരേയുള്ള മൊഴികളും സ്വത്തുസമ്പാദ്യവും അടിസ്ഥാനമാക്കിയായിരുന്നു ചോദ്യങ്ങൾ. മൊയ്തീൻ ഹാജരാക്കിയ സ്വത്തുരേഖകൾ പരിശോധിച്ചശേഷം അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കുമെന്നാണ് അന്വേഷണസംഘം നൽകുന്ന സൂചന. ഈമാസം 19-ന് ഹാജരാകാൻ വീണ്ടും നോട്ടീസ് നൽകിയേക്കും. മൊയ്തീനൊപ്പം തൃശ്ശൂർ…

Read More

പുരാവസ്തു തട്ടിപ്പ് കേസ്; കെ.സുധാകനെ ഇ.ഡി ചോദ്യം ചെയ്ത് വിട്ടയച്ചു

പുരാവസ്തു തട്ടിപ്പ്, കള്ളപ്പണ ഇടപാട് കേസുകളുമായി ബന്ധപ്പെട്ടുള്ള കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ എം.പിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. ഇഡിയുടെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം പറഞ്ഞുവെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു. എല്ലാ രേഖകളും കൈമാറി. പത്ത് തവണ വിളിപ്പിച്ചാലും വരും.താൻ രാജ്യത്തെ നിയമം അനുസരിച്ചു ജീവിക്കുന്നയാളാണെന്നും സുധാകരൻ പറഞ്ഞു. ഇഡിയുടെ ചോദ്യം ചെയ്യലിനു ശേഷം പുറത്തിറങ്ങി മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു സുധാകരൻ.ഇത് രണ്ടാം തവണയാണ് കേസുമായി ബന്ധപ്പെട്ട് ഇഡി സുധാകരനെ ചോദ്യം ചെയ്യുന്നത്. മാസപ്പടി വിവാദത്തിൽ…

Read More

പുരാവസ്തു തട്ടിപ്പ് കേസ്; കെ.സുധാകരൻ വീണ്ടും ഇ.ഡിക്ക് മുന്നിൽ

മോൻസൻ മാവുങ്കൽ ഉൾപ്പെട്ട പുരാവസ്തു തട്ടിപ്പ്, കള്ളപ്പണ കേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.ഇ ഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി. ഇത് രണ്ടാം തവണയാണ് സുധാകരൻ ഇ ഡി സംഘത്തിന് മുന്നിൽ എത്തുന്നത്. ആറ് വർഷത്തെ ബാങ്ക് ഇടപാടുകളുടെ രേഖകൾ ഹാജരാക്കാൻ ഇ.ഡി നിർദ്ദേശം നൽകിയിട്ടുണ്ട്. 2018 ൽ മോൻസൺ മാവുങ്കലിന്‍റെ കലൂരിലെ വീട്ടിൽ വെച്ച് കെ സുധാകരൻ 10 ലക്ഷം രൂപ കൈപ്പറ്റിയെന്ന് മോൻസന്‍റെ മുൻ ജീവനക്കാരൻ ജിൻസൺ മൊഴി നൽകിയിരുന്നു. മോൻസനുമായി ബന്ധപ്പെട്ട്…

Read More

പുരാവസ്തു തട്ടിപ്പ് കേസിൽ കെ സുധാകരനെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും

മോന്‍സണ്‍ മാവുങ്കല്‍ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് കൊച്ചി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം.  കേസില്‍ കെ സുധാകരനെ ഇഡി നേരത്തെ ഒമ്ബതു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഓഗസ്റ്റ് 30-ന് ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് മൂലമുള്ള അസൗകര്യം ചൂണ്ടിക്കാട്ടി ഇഡിക്ക് കത്തു നില്‍കിയിരുന്നു. കഴിഞ്ഞ മാസം മുപ്പതിന് അഞ്ച് വര്‍ഷത്തെ ബാങ്ക് ഇടപാടുമായി ബന്ധപ്പെട്ട രേഖകളുമായി…

Read More

എ.സി മൊയ്തീൻ തിങ്കളാഴ്ച ഇഡിയുടെ മുന്നിൽ ഹാജരാകും

കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിൽ സിപിഎം നേതാവും കുന്നംകുളം എംഎൽഎയുമായ എ.സി.മൊയ്തീന്‍ തിങ്കഴാഴ്ച ഇഡിക്കു മുൻപിൽ ഹാജരാകും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് രണ്ടുതവണ ഇഡി നോട്ടിസ് നൽകിയിരുന്നെങ്കിലും അസൗകര്യം ചൂണ്ടിക്കാട്ടി ഒഴിവാകുകയായിരുന്നു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലായിരുന്നു ഒഴിവാകൽ. തിങ്കളാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ മൊയ്തീൻ പങ്കെടുക്കില്ല. സിപിഎം കൗൺസിലർ അനൂപ് ഡേവിസ് കാടയും വടക്കാഞ്ചേരി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അരവിന്ദാക്ഷനും ചോദ്യം ചെയ്യലിനു ഹാജരാകും. പലിശക്കാരൻ സതീഷ് കുമാറുമായുള്ള സാമ്പത്തിക ഇടപാടിന്‍റെ പേരിലാണ് ചോദ്യം…

Read More

കരുവന്നൂർ കേസിൽ എ സി മൊയ്തീൻ ഇഡിക്ക് മുന്നിലെത്തും; 11 ന് ഹാജരാകും

കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിൽ എൻഫോഴ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകുമെന്ന് മുൻ വ്യവസായ മന്ത്രിയും സി പി എം നേതാവുമായ എ സി മൊയ്തീൻ അറിയിച്ചു. ഈ മാസം 11 ന് ഇ ഡിക്ക് മുന്നിൽ ഹാജരാകുമെന്നാണ് എ സി മൊയ്തീൻ അറിയിച്ചത്. ഇ ഡി ആവശ്യപ്പെട്ട രേഖകളും ഹാജരാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. നിയമസഭാ സമ്മേളനം നടക്കുന്ന സമയമാണ് എങ്കിലും ഇ ഡിക്ക് മുന്നിൽ ഹാജരാകുമെന്നും എ സി മൊയ്തീൻ വിശദീകരിച്ചു. അതേസമയം നേരത്തെ…

Read More

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് ; ഈ മാസം 14 ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് എ സി മൊയ്തീൻ എം.എൽ.എ

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഈ മാസം ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് എസി മൊയ്തീൻ എം.എൽ.എ. ഇക്കാര്യം അറിയിച്ച് മൊയ്തീൻ ഇഡിയ്ക്ക് മറുപടി നൽകി. ഓഡിറ്റ് നടക്കുന്നതിനാലാണ് ഹാജരാകുന്നതില്‍ താമസം നേരിടുന്നതെന്ന് മൊയ്തീന്‍ പറഞ്ഞു. നേരത്തെ പണമിടപാട് രേഖകള്‍ ഇ ഡി എസി മൊയ്തീനോട് ആവശ്യപ്പെട്ടിരുന്നു. മൊയ്തീന് വീണ്ടും നോട്ടീസയക്കാനാണ് ഇഡിയുടെ തീരുമാനം. ഓഗസ്റ്റ് ഒന്നിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് ആദ്യം ഇഡി നോട്ടീസയച്ചത്. അന്ന് ഹാജരാവാനാവില്ലെന്ന് മൊയ്തീൻ അറിയിച്ചു. പിന്നീട് സെപ്റ്റംബർ നാലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ്…

Read More

നടി നവ്യാ നായരെ ചോദ്യം ചെയ്ത് ഇ.ഡി; റവന്യൂ ഉദ്യോഗസ്ഥൻ പ്രതിയായ കേസിലായിരുന്നു ചോദ്യം ചെയ്യൽ

റവന്യൂ ഉദ്യോഗസ്ഥന്‍ പ്രതിയായ അനധികൃത സ്വത്ത് സമ്പാദന കേസിൽ ചലച്ചിത്രതാരം നവ്യാ നായരെ ചോദ്യം ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. അറസ്റ്റിലായ ഐആര്‍എസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ സാവന്തുമായി നവ്യ നായര്‍ക്ക് അടുത്ത സൗഹൃദമുണ്ടെന്ന് ഇ.ഡി കണ്ടെത്തിയിരുന്നു. മുംബൈയില്‍ രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍ നടന്നത്. മുംബൈ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നവ്യ നായരെ നോട്ടീസ് നല്‍കി മുംബൈയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. സച്ചിന്‍ സാവന്ത് നവ്യ നായര്‍ക്ക് ആഭരണങ്ങള്‍ അടക്കം സമ്മാനിച്ചതായി ഇഡിയുടെ കുറ്റപത്രത്തില്‍ പറയുന്നുണ്ട്. എട്ട്…

Read More

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; എ സി മൊയ്തീൻ നാളെ ഇ.ഡിക്ക് മുന്നിൽ ഹാജരാകില്ല

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിന് നാളെ ഹാജരാകാൻ കഴിയില്ലെന്ന് ഇ.ഡിയെ അറിയിച്ച് മുൻ മന്ത്രിയും എം.എൽ.എയുമായ എ.സി മൊയ്തീൻ. നാളെ ഹാജരാകണമെന്ന് കാണിച്ച് ഇ.ഡി അയച്ച നോട്ടീസിന് അസൗകര്യം അറിയിച്ച് എ.സി മൊയ്തീൻ മറുപടി നൽകിയിട്ടുണ്ട്. വ്യാഴാഴ്ച ഹാജരാകുന്നതിന് അസൗകര്യം ഉണ്ടെന്നും പകരം മറ്റൊരു ദിവസം ഹാജരാകാമെന്നും ആയിരുന്നു എ.സി മൊയ്തീന്‍റെ മറുപടി. അതേസമയം കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മുൻ മാനേജർ ബിജു കരീമിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുകയാണ്. ഇടനിലക്കാരൻ…

Read More

പുരാവസ്തു തട്ടിപ്പ് കേസ്; കെ സുധാകരൻ ഇ ഡിക്ക് മുന്നിൽ ഹാജരാകില്ല

പുരാവസ്തു തട്ടിപ്പിലെ സാമ്പത്തിക ഇടപാട് കേസിൽ കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ ഇ ഡിക്ക് മുന്നിൽ നാളെ ഹാജരാകില്ല. ഇക്കാര്യം അറിയിച്ച് സുധാകരൻ ഇ ഡിക്ക് കത്ത് നൽകി. പുതുപ്പള്ളി തെരഞ്ഞെടുപ്പിനു ശേഷം ഹാജരാകാമെന്ന് കത്തിൽ അറിയിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച സുധാകരനെ ഇ ഡി ചോദ്യം ചെയ്തിരുന്നു. മോന്‍സന്‍ പ്രതിയായ കളളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിലാണ് സുധാകരനെ വിളിപ്പിച്ചത്. മോന്‍സന് ലഭിച്ച 25 ലക്ഷം രൂപയില്‍ 10 ലക്ഷം രൂപ സുധാകരന്‍ കൈപ്പറ്റിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഈ തുക…

Read More