രാജസ്ഥാനിലും ഛത്തീസ്ഗഢിലും ഇ.ഡി റെയ്ഡ്; നടപടി അഴിമതി കേസുകളുമായി ബന്ധപ്പെട്ട്

രാജസ്ഥാൻ ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ ഇഡി റെയ്ഡ്. ജൽജീവൻ പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ടാണ് രാജസ്ഥാനിൽ വിവിധയിടങ്ങളിൽ ഇഡി റെയ്ഡ് നടത്തുന്നത്.ഛത്തീസ്​ഗഡിൽ ഓൺലൈൻ വാതുവെയ്പ് കുംഭകോണകേസിലാണ് ഇഡി റെയ്ഡ്. അഴിമതി കേസുകളുമായി ബന്ധപ്പെട്ടാണ് രണ്ടിടത്തും റെയ്ഡ് നടക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളാണ് രാജസ്ഥാനും ഛത്തീസ്​ഗഡും. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി വളരെ വലിയ നീക്കങ്ങളാണ് ഈ രണ്ട് സംസ്ഥാനങ്ങളിൽ ഇഡിയുടെ ഭാ​ഗത്ത് നിന്നും ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസം രാജസ്ഥാൻ മുഖ്യമന്ത്രി അശോക്​ ​ഗെഹ്‍ലോട്ടിന്റെ മകനെ ഇഡി ചോദ്യം ചെയ്തിരുന്നു. പല കേസുകൾ…

Read More

ഇ ഡിക്ക് തന്നിഷ്ടപ്രകാരം അറസ്റ്റ് ചെയ്യാനാകില്ല: ദില്ലി ഹൈക്കോടതി

കള്ളപ്പണം വെളുപ്പിക്കല്‍ നിയമം ചൂണ്ടിക്കാട്ടി തന്നിഷ്ടപ്രകാരം എൻഫോ‍‍ഴ്‌സ്മെന്‍റ് ഡയറക്ടറേറ്റിന് ഒരാളെ അറസ്റ്റ് ചെയ്യാൻ ക‍ഴിയില്ലെന്ന് ദില്ലി ഹൈക്കോടതി. പി എം എല്‍ എ നിയമം ( പ്രിവെന്‍ഷന്‍ ഓഫ് മണി ലോണ്‍ഡറിങ് ആക്റ്റ്) അനിയന്ത്രിതമായി അധികാരം ഇ ഡിക്ക് നല്‍കുന്നില്ലെന്നും ജസ്റ്റിസ് അനൂപ് ജയറാം ബാംബാനി ചൂണ്ടിക്കാട്ടി. പി എം എല്‍ എ നിയമത്തിലെ 50 ാം വകുപ്പ് പ്രകാരം ഹാജരാകാൻ ആവശ്യപ്പെടാം, എന്നാല്‍ ഇതില്‍ അറസ്റ്റിനുള്ള അധികാരം ഉള്‍പ്പെടുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പി എം എല്‍…

Read More

അരവിന്ദാക്ഷന് കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ നേരിട്ട് പങ്ക് ഉണ്ടെന്ന് ആവർത്തിച്ച് ഇ ഡി; ഇത് തെളിയിക്കുന്ന ശബ്ദരേഖ കൈവശമുണ്ടെന്നും ഇ ഡി കോടതിയിൽ

സിപിഎം നേതാവ് അരവിന്ദാക്ഷന് കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ നേരിട്ട് പങ്ക് ഉണ്ടെന്ന് ആവർത്തിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇത് തെളിയിക്കുന്ന ശബ്ദരേഖ കൈവശമുണ്ടെന്നാണ് ഇ ഡി കോടതിയിൽ വ്യക്തമാക്കിയത്. തുടർന്ന് സീൽഡ് കവറിൽ രേഖകൾ ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചു. ഈ മാസം 25 നാണ് അരവിന്ദാക്ഷന്റെ ജാമ്യഹർജിയിൽ ഉത്തരവിറക്കുന്നത്. കഴിഞ്ഞ ദിവസം എൻഫോഴ്സ്മെന്‍റ് ഡിറക്ട്രേറ്റ് അരവിന്ദാക്ഷന് ജാമ്യം നൽകരുതെന്നും അന്വേഷണം നി‍ർണായക ഘട്ടത്തിലാണെന്നും അറിയിച്ചിരുന്നു. മാത്രവുമല്ല അരവിന്ദാക്ഷനെതിരായ കുറ്റപത്രവും ഒരുങ്ങുകയാണ്. എന്നാൽ ഇഡി പരസ്പര ബന്ധമില്ലാത്ത കാര്യങ്ങളാണ് ചുമത്തിയതെന്നും…

Read More

പാലിയേക്കര ടോൾ പ്ലാസയിൽ ഇഡി റെയ്ഡ്

പാലിയേക്കര ടോൾ പ്ലാസയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്. സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ഇഡി റെയ്ഡ്. രാവിലെ 10 മണിയോടെയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ ടോൾ പ്ലാസയിലെത്തിയത്. പാലിയേക്കര ടോൾ പ്ലാസയിലെ റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട ചില ഇടപാടുകളില്‍ സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ടെന്ന പരാതിയിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടക്കുന്നത്.  

Read More

പൊള്ളചിട്ടികളടക്കം കെഎസ്എഫ്ഇ യിൽ വൻതിരിമറി

പൊള്ളചിട്ടികളടക്കം വൻതിരിമറിയാണ് കെഎസ്എഫ്ഇ യിൽ നടക്കുന്നതെന്നും ഇഡി നാളെ കെഎസ്എഫ്ഇയിലും വന്നുകൂടെന്നില്ലെന്നും സിപിഎം നേതാവ് എ കെ ബാലൻ പറഞ്ഞു. കരുവന്നൂർ തുടങ്ങും മുമ്പേ കെഎസ്എഫ്ഇയിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും എന്നാൽ അതിൽ നടപടി എടുത്തതാണെന്നും എകെ ബാലൻ വ്യക്തമാക്കി. ഇടതുപക്ഷത്തിന്റെ അടിസ്ഥാന അടിത്തറ ശക്തിപ്പെടുത്തുന്നതാണ് സഹകരണ മേഖലയെന്നും അവിടെ മൂന്നാലിടത്ത് പ്രശ്നം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കോൺഗ്രസ് സഹകരണ സ്ഥാപനങ്ങളിലാണ് കൂടുതൽ പ്രശ്നമുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശക്തമായ നടപടി കെഎസ്എഫ്ഇയിലെ തിരിമറികൾക്കെതിരെ സംസ്ഥാനം സ്വീകരിച്ചെന്നും കെഎസ്എഫ്ഇ…

Read More

സിബിഐയുടെയും ഇ.ഡിയുടെയും 95% കേസുകളും പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾക്കെതിരേ; രാഘവ് ഛദ്ദ

കേന്ദ്ര ഏജൻസികൾ ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിശ്ശബ്ദരാണെന്ന് എ.എ.പി. എം.പി. രാഘവ് ഛദ്ദ. സി.ബി.ഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി.) രജിസ്റ്റർ ചെയ്തിരിക്കുന്ന കേസുകളിൽ 95 ശതമാനവും പ്രതിപക്ഷത്തെ രാഷ്ട്രീയ നേതാക്കൾക്ക് എതിരെയാണെന്നും അദ്ദേഹം ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അന്വേഷണ ഏജൻസികൾ നിശ്ശബ്ദരാണ്. എന്നാൽ, ബി.ജെ.പി. ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അന്വേഷണ ഏജൻസികൾ അക്രമാസക്തരാണ്. യു.പി.എ. സർക്കാർ അധികാരത്തിലിരുന്ന 2004 മുതൽ 2014 വരെ ഇ.ഡി. റെയ്ഡ് നടത്തിയത് 112 ഇടങ്ങളിലാണ്. എന്നാൽ…

Read More

കരുവന്നൂർ; റബ്‌കോ എംഡിയും സഹകരണ രജിസ്ട്രാറും ഇന്ന് ഹാജരാകണമെന്ന് ഇഡി

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ അന്വേഷണം സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരിലേക്കും നീളുന്നു. റബ്‌കോ എം.ഡിക്കും സഹകരണ രജിസ്ട്രാർക്കും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്. ഐ.എ.എസ് ഉദ്യോഗസ്ഥനായ ടി.വി സുഭാഷാണ് സഹകരണ രജിസ്ട്രാർ. പി.വി ഹരിദാസനാണ് റബ്‌കോ എം.ഡിയായി പ്രവർത്തിക്കുന്നത്. കരുവന്നൂർ ബാങ്ക്, റബ്‌കോയിൽ പണം നിക്ഷേപിച്ചിരുന്നു. പ്രതിസന്ധി ഉയർന്ന പശ്ചാത്തലത്തിൽ ഈ നിക്ഷേപം തിരികെ വാങ്ങാനുള്ള ആലോചനകൾ നടന്നിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. ബാങ്കിൽ തട്ടിപ്പ് ആരോപണം ഉയർന്നതിന് പിന്നാലെ…

Read More

കളളപ്പണം വെളുപ്പിക്കൽ കേസ്; ആം ആദ്മി പാർട്ടി എംഎൽഎയുടെ വീട്ടിൽ ഇഡി റെയ്ഡ്

കളളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ആം ആദ്മി എം എൽ എ അമാനത്തുളള ഖാന്റെ വീട്ടിൽ ഇ ഡി റെയ്ഡ്. പുലർച്ചയോടെ ആരംഭിച്ച റെയ്ഡ് തുടരുകയാണെന്നാണ് റിപ്പോർട്ട്. ഒഖ്‌ല മണ്ഡലം എം എൽ എയാണ് അമാനത്തുളള ഖാൻ.ഡൽഹി വഖഫ് ബോർഡിലേക്കുള്ള റിക്രൂട്ട്‌മെന്റിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ആന്റി കറപ്ഷൻ ബ്യൂറോയും സിബിഐയും സമർപ്പിച്ച എഫ് ഐ ആറും ഇഡി പരിശോധിച്ചിരുന്നു. അടുത്തിടെ, ഡൽഹിയിലെ മദ്യനയ കേസുമായി ബന്ധപ്പെട്ട് ആം ആദ്മി പാർട്ടി നേതാവും രാജ്യസഭാ എം പിയുമായ സഞ്ജയ്…

Read More

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; പി ആർ അരവിന്ദാക്ഷനേയും ജിൽസനേയും കസ്റ്റഡിയിൽ വിട്ടു

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതികളായ പി.ആർ അരവിന്ദാക്ഷനെയും സി.കെ ജിൽസിനെയും ഇ.ഡി കസ്റ്റഡിയിൽ വിട്ടു. അറസ്റ്റിലായ ശേഷം ഇത് രണ്ടാം തവണയാണ് ഇവരെ ഇഡി കസ്റ്റഡിയിൽ വാങ്ങുന്നത്. കസ്റ്റഡി ആവശ്യപ്പെട്ട് ഇഡി കോടതിയിൽ അപേക്ഷ നൽകിയിരുന്നു. കേസിൽ പി ആർ അരവിന്ദാക്ഷനിൽ നിന്നും സികെ ജിൽസിനിൽ നിന്നും കൂടുതൽ വിവരങ്ങൾ തേടണമെന്നായിരുന്നു ഇഡിയുടെ ആവശ്യം. പിആർ അരവിന്ദാക്ഷനും സതീഷ് കുമാറും നടത്തിയ ഫോൺ സംഭാഷണങ്ങൾ ഇഡിയുടെ പക്കലുണ്ട്. അതോടൊപ്പം അരവിന്ദാക്ഷനെതിരെ മൊഴികളും ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ…

Read More

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു കേസ്; 63 ലക്ഷം രൂപ അരവിന്ദാക്ഷൻ അമ്മയുടെ പേരില്‍ ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ടെന്ന് ഇ.ഡി

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു കേസില്‍ അറസ്റ്റിലായ സി.പി.എം. നേതാവ് പി.ആര്‍. അരവിന്ദാക്ഷൻ അമ്മയുടെ പേരില്‍ 63 ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) വിചാരണക്കോടതിയില്‍ ആവര്‍ത്തിച്ചു. പെരിങ്ങണ്ടൂര്‍ സഹകരണബാങ്കില്‍ നടത്തിയ നിക്ഷേപത്തെക്കുറിച്ച്‌ ചോദ്യംചെയ്യലില്‍ അരവിന്ദാക്ഷൻ സമ്മതിച്ചതായും അന്വേഷണസംഘം വ്യക്തമാക്കുന്നു. അരവിന്ദാക്ഷനെയും സി.കെ. ജില്‍സിനെയും വീണ്ടും ചോദ്യംചെയ്യാൻ കസ്റ്റഡി ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷയിലാണ് ഇത് വ്യക്തമാക്കിയിട്ടുള്ളത്. അരവിന്ദാക്ഷനെയെും ജില്‍സിനെയും ഈ മാസം ഒൻപത് മുതല്‍ രണ്ടുദിവസത്തേക്ക് എൻഫോഴ്സ്മെന്റ് കസ്റ്റഡിയില്‍ വിടണമെന്നാണ് അപേക്ഷയില്‍ ആവശ്യപ്പെടുന്നത്. ഈ അപേക്ഷ…

Read More