കിഫ്ബി മസാല ബോണ്ട് കേസിൽ ഇഡിക്ക് കനത്ത തിരിച്ചടി; അന്വേഷണത്തിന് തെളിവുകളില്ല, ഹൈക്കോടതി

കിഫ്ബി മസാല ബോണ്ട് കേസിൽ ഇഡിക്ക് കനത്ത തിരിച്ചടി. കേസിന് ആവശ്യമായ തെളിവുകൾ ഇല്ലെന്നും കേസുമായി മുന്നോട്ടു പോകാൻ ആവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. തോമസ് ഐസക്കിൻ്റെ ഹർജിയിലാണ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചിൻ്റെ വിധി. കിഫ്ബി പുറപ്പെടുവിച്ച മസാല ബോണ്ടില്‍ നിയന്ത്രണ അധികാരിയായ റിസര്‍വ് ബാങ്കിന് പരാതിയില്ല. അതിനാല്‍ അന്വേഷണം നടത്താന്‍ കഴിയില്ലെന്ന് നിരീക്ഷിച്ച് ഇ ഡി നടപടികള്‍ ഇടക്കാല ഉത്തരവിലൂടെ സിംഗിള്‍ ബെഞ്ച് ജഡ്ജി ജസ്റ്റിസ് വിജി അരുണ്‍ തടഞ്ഞിരുന്നു. മസാല ബോണ്ട് കേസിൽ…

Read More

കരുവന്നൂർ ബാങ്ക് കള്ളപ്പണക്കേസ് ; സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇ.ഡി നോട്ടീസ്

കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസിൽ തൃശൂര്‍ സിപിഎം ജില്ലാ സെക്രട്ടറി എം എം വർഗീസിന് വീണ്ടും ഇ ഡി നോട്ടീസ്. ഈ മാസം 19 ന് ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. മൂന്നാം തവണയാണ് വർഗീസിന് നോട്ടീസ് അയച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച ഹാജരാകാൻ സമൻസ് നൽകിയിരുന്നെങ്കിലും ഹാജരായിരുന്നില്ല. കരുവന്നൂർ ബാങ്കിലെ സി പി ഐ എം അക്കൗണ്ടുകളുമായി ബന്ധപ്പെട്ടാണ് പാർട്ടി തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിനെ ഇ ഡി ചോദ്യം ചെയ്യുന്നത്. സിപിഐഎമ്മിന് കരുവന്നൂര്‍ ബാങ്കിൽ കൂടുതൽ…

Read More

മണൽ കോൺട്രാക്ടറില്‍ നിന്ന് ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങുന്നതിനിടെ തമിഴ്നാട്ടിൽ  ഇഡി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

കൈക്കൂലി വാങ്ങിയതിന് ഇഡി ഉദ്യോഗസ്ഥൻ തമിഴ്നാട്ടിൽ അറസ്റ്റിൽ. മധുര ഡിണ്ടിഗലില്‍ വച്ചാണ് അങ്കിത് തിവാരിയെ തമിഴ്നാട് പൊലീസ് അറസ്റ്റുചെയ്തത്. മണൽ കോൺട്രാക്ടറില്‍ നിന്ന് 20 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റ് ചെയ്തെന്നാണ് വിവരം. ഔദ്യോഗിക വാഹനത്തിൽ വച്ചാണ് അറസ്റ്റെന്നും വിവരമുണ്ട്. തമിഴ്നാട്ടിൽ ഡിഎംകെ നേതാക്കളെ ലക്ഷ്യമിട്ട് ഇഡി നടപടി വ്യാപകമായിരിക്കെയുള്ള അറസ്റ്റിന് രാഷ്ട്രീയ പ്രാധാന്യവുമുണ്ട്. ഇഡി അഴിമതിക്കാര്‍ എന്ന ഹാഷ് ടാഗിൽ ഡിഎംകെ സൈബര്‍ ഹാൻഡിലുകൾ അങ്കിതിന്‍റെ ചിത്രം പ്രചരിപ്പിക്കുന്നുണ്ട്. കഴിഞ്ഞ മാസം രാജസ്ഥാനിലും ഇഡി…

Read More

കരുവന്നൂർ കേസുമായി തനിക്ക് ബന്ധമില്ല; ഗോകുലം ഗോപാലൻ

കരുവന്നൂർ കേസുമായി തനിക്ക് നേരിട്ട് ബന്ധമില്ലെന്ന് ഗോകുലം ഗോപാലൻ. തന്റെ ഇടപാടുകാരൻ അനിൽകുമാറുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലെന്നും ഗോകുലം ഗോപാലൻ പറഞ്ഞു. എന്നാൽ അനിൽകുമാർ ആരാണെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. കരുവന്നൂർ കേസുമായി ബന്ധപ്പെട്ട് 18 കോടി രുപ തട്ടിയെടുത്ത് അനിൽ കുമാറുണ്ട്, ഇത് നേരത്തെ ഇ.ഡി വ്യക്തമാക്കിയതാണ്. ഈ അനിൽ കുമാറാണോ ഗോകുലം ഗോപാലൻ പറയുന്ന അനിൽ കുമാറെന്ന കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്. കരുവന്നൂർ കള്ളപ്പണ ഇടപാട് കേസുമായി ബന്ധപ്പെട്ട് ആദ്യമായാണ് വ്യവസായി ഗോകുലം ഗോപാലൻ…

Read More

കരുവന്നൂർ കള്ളപ്പണ ഇടപാട് കേസ്; പ്രമുഖ വ്യവസായി ഗോകുലം ഗോപാലനെ ഇ.ഡി ചോദ്യം ചെയ്യുന്നു

കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ വ്യവസായി ഗോകുലം ഗോപാലനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. കരുവന്നൂർ ബാങ്കുമായി നടത്തിയ നാല് കോടിയുടെ സാമ്പത്തിക ഇടപാടിലാണ് ചോദ്യം ചെയ്യൽ. ഇന്ന് രാവിലെ പത്തരയോടെയാണ് ഗോപാലൻ ഇ.ഡിയുടെ കൊച്ചി ഓഫീസിലേക്കെത്തിയത്. കരുവന്നൂർ ബാങ്കിൽ ഗോകുലം ഗോപാലന് നിക്ഷേപമുണ്ടായിരുന്നു. ഇതു സംബന്ധിച്ചുള്ള രേഖകൾ ഹാജരാക്കാൻ ഇ.ഡി ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഈ രേഖകൾ ഹാജരാക്കാത്ത സാഹചര്യത്തിലാണ് ഇദ്ദേഹത്തെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാൻ ഇ.ഡി തീരുമാനിച്ചത്. കരുവന്നൂർ ബാങ്കുമായി ഗോകുലം ഗോപാലന്…

Read More

കരുവന്നൂർ തട്ടിപ്പ് കേസ്; എം എം വർഗീസ്  ഇഡിക്ക് മുന്നിൽ

കരുവന്നൂർ തട്ടിപ്പ് കേസിൽ സിപിഎം തൃശൂർ ജില്ല സെക്രട്ടറി എം എം വർഗീസ്  എൻഫോഴ്‌സ്‌മെൻറ് ഡയറക്ടേറ്റിന് മുന്നിൽ ഹാജരായി. സമയം നീട്ടി നൽകണമെന്ന എംഎം വർഗീസിൻറെ ആവശ്യം ഇഡി നിരസിച്ചിരുന്നു. കഴിഞ്ഞ ഏഴാം തിയതിയാണ് ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് ആവശ്യപ്പെട്ട് ഇഡി വർഗീസിന് നോട്ടീസ് നൽകിയത്. അസൗകര്യം അറിയിച്ച് കഴിഞ്ഞ ദിവസമാണ് വർഗീസ് ഇഡിക്ക് മെയിൽ അയച്ചത്. ഇത് അംഗീകരിക്കില്ലെന്ന് അന്വേഷണ സംഘം വർഗീസിനെ അറിയിച്ചിരുന്നു. തുടർന്നാണ് അദ്ദേഹം ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരായത്. കരുവന്നൂർ…

Read More

കരുവന്നൂർ ബാങ്ക് കള്ളപ്പണ ഇടപാട്; നേതാക്കളെ പൂട്ടാൻ ഇഡി

കരുവന്നൂർ കള്ളപ്പണ കേസിൽ മുതിർന്ന നേതാക്കളെ കുരുക്കാനുള്ള കരുനീക്കം നടത്തി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. ബാങ്കിന്‍റെ രണ്ട് മുൻ ഭരണ സമിതി അംഗങ്ങളെ മാപ്പുസാക്ഷിയാക്കാൻ ഇഡി കോടതിയെ സമീപിച്ചു. സാക്ഷികൾ സ്വാധീനിക്കപ്പെടുമെന്നതിനാൽ അതീവ രഹസ്യമായാണ് നീക്കം. കരുവന്നൂർ ബങ്ക് കേന്ദ്രീകരിച്ച് നടന്ന ബിനാമി വായ്പകളെല്ലാം ഉന്നത നേതാക്കളുടെ അറിവോടെയാണ് അനുവദിച്ചതെന്നാണ് ഇഡിയ്ക്ക് ലഭിച്ച വിവരം. ബാങ്ക് സെക്രട്ടറി സുനിൽ, മുൻ മാനേജർ ബിജു കരീം എന്നിവർ ഇത് സംബന്ധിച്ച് നേരത്തെ തന്നെ മൊഴി നൽകിയിരുന്നു. സിപിഎമ്മിന്‍റെ സമാന്തര കമ്മിറ്റിയാണ്…

Read More

ന്യൂസ് ക്ലിക്കിനെതിരായ കേസിൽ നെവിൽ റോയ് സിംഘത്തിന് ഇ.ഡി. നോട്ടീസ്

ന്യൂസ് ക്ലിക്കിനെതിരായ കേസിൽ അമേരിക്കൻ വ്യവസായി നെവിൽ റോയ് സിംഘത്തെ ചോദ്യം ചെയ്യാനൊരുങ്ങി ഇ.ഡി. അദ്ദേഹത്തെ ചോദ്യംചെയ്യണമെന്നാവശ്യപ്പെട്ട് വിദേശകാര്യമന്ത്രാലയം വഴി ചൈന സർക്കാരിന് നോട്ടീസയച്ചു. ഷാങ്ഹായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നെവിൽ റോയ് സിംഘത്തിനും ഇ.ഡി. ഇ-മെയിൽ അയച്ചിട്ടുണ്ട്. ഡൽഹി ഹൈക്കോടതി ആദ്യം ലെറ്റർ റോഗറ്ററി പുറപ്പെടുവിച്ചതിന് ശേഷമാണ് നടപടിക്രമങ്ങൾ ആരംഭിച്ചതെന്നാണ് വിവരം. നേരത്തെ, ഇദ്ദേഹത്തിന് നേരിട്ട് നോട്ടീസ് നൽകാനുള്ള ശ്രമം ചൈന അധികൃതർ തടഞ്ഞിരുന്നു. ചൈനയെ പുകഴ്ത്തുകയും ചൈനീസ് പ്രൊപ്പഗണ്ട പ്രചരിപ്പിക്കുകയും ചെയ്യുന്നതിന് വലിയ തോതിലുള്ള ഫണ്ട്…

Read More

തിരുവനന്തപുരം കണ്ടല സർവീസ് ബാങ്കിലും ഇഡി പരിശോധന

തിരുവനന്തപുരം കണ്ടല സർവ്വീസ് ബാങ്കിലും പരിശോധനയുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.ബാങ്കിലെ മുൻ സെക്രട്ടറിമാരുടെ വീടുകളിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്.ബാങ്കിലെ മുൻ സെക്രട്ടറിമാരായ ശാന്തകുമാരി രാജേന്ദ്രൻ, മോഹന ചന്ദ്രൻ എന്നിവരുടെ വീട്ടിലും കളക്ഷൻ ഏജന്റ് അനിയുടെ വീട്ടിലുമാണ് ഇ.ഡി പരിശോധന നടത്തുന്നത്. ഇന്ന് പുലർച്ചെ അഞ്ചരമണിയോടെയാണ് എറണാകുളത്ത് നിന്നെത്തിയ ഇ.ഡി സംഘം വീടുകളിൽ പരിശോധന ആരംഭിച്ചത്. ബാങ്ക് പ്രസിഡന്റ് ഭാസുരാം​ഗന്റെ പൂജപ്പുരയിലെ വീട്ടിലും മകന്റെ റെസ്റ്റോറന്റിലും ഇഡി പരിശോധനക്കെത്തി.

Read More

തൃശൂർ കരുവന്നൂർ ബാങ്ക് ബെനാമി വായ്പ തട്ടിപ്പ്: പ്രതികളുടെ കൂടുതൽ സ്വത്തുക്കൾ കണ്ടുകെട്ടാൻ ഇഡി

തൃശൂർ കരുവന്നൂർ ബാങ്ക് ബെനാമി വായ്പ തട്ടിപ്പു കേസിൽ ബാങ്കിനു നഷ്ടപ്പെട്ടതായി കണ്ടെത്തിയ തുക തിരിച്ചുപിടിക്കാൻ പ്രതികളുടെ കൂടുതൽ സ്വത്തുക്കൾ കണ്ടുകെട്ടാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കണക്കെടുപ്പു തുടങ്ങി. മുതലും പലിശയുമായി 350 കോടി രൂപയുടെ നഷ്ടം ബെനാമി വായ്പ തട്ടിപ്പിലൂടെ കരുവന്നൂർ ബാങ്കിൽ സംഭവിച്ചതായാണ് ഇ.ഡിയുടെ പ്രാഥമിക നിഗമനം. ഇതിൽ 184 കോടി രൂപയോളം മുതലിനത്തിൽ നഷ്ടപ്പെട്ടതാണ്. അതിൽതന്നെ 39 പ്രതികളുടെ 88.45 കോടി രൂപയുടെ സ്വത്തുവകകൾ മാത്രമാണ് ഇ.ഡിക്കു കണ്ടുകെട്ടാൻ കഴിഞ്ഞത്. പ്രാഥമിക കുറ്റപത്രം…

Read More