
‘ഇഡി പുറത്ത് വിട്ടത് ഒന്നും രഹസ്യ രേഖയല്ല’; കണക്കുകൾ എല്ലാം സുതാര്യം, മസാല ബോണ്ട് നിയമപരം
കിഫ്ബി മസാല ബോണ്ട് ഇറക്കിയതുമായി ബന്ധപ്പെട്ടുള്ള വാർത്തകൾ വീണ്ടും വാർത്തകളിൽ നിറയുമ്പോൾ ഔദ്യോഗിക വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കിഫ്ബി. മസാലബോണ്ട് അടക്കമുള്ള ധനകാര്യപ്രവർത്തനങ്ങളിൽ തീരുമാനടുക്കുന്നത് കിഫ്ബി ബോർഡ് ആണ്. അല്ലാതെ ചെയർമാനായ മുഖ്യമന്ത്രിയോ, വൈസ് ചെയർമാനായ ധനമന്ത്രിയോ , കിഫ്ബി CEOയോ അല്ല. ഇതുസംബന്ധിച്ച് ചർച്ചകളിൽ പലതരം വാദങ്ങളും ഉന്നയിക്കാറുണ്ട്. എല്ലാം കണക്കിലെടുത്ത് സംസ്ഥാനത്തിന് ഏറ്റവും അനുയോജ്യമായ തീരുമാനം ബോർഡാണ് എടുക്കുന്നതെന്നാണ് ഫേസ്ബുക്കിൽ നൽകിയിരിക്കുന്ന വിശദീകരണത്തിൽ പറയുന്നുന്നത്. കിഫ്ബിയുടെ കുറിപ്പിന്റെ പൂർണ രൂപം താഴെ : കിഫ്ബി മസാല…