
മസാല ബോണ്ട് കേസ് ; തോമസ് ഐസക് ഹാജരാകണമെന്ന് ഇഡി, സമൻസ് നിയമ വിരുദ്ധമെന്ന് തോമസ് ഐസക്
മസലബോണ്ട് കേസില്‍ തോമസ് ഐസക്ക് ഹാജരായേ മതിയാകൂവെന്ന് ഇ.ഡി .എന്തൊക്കെയാണ് സംഭവിച്ചതെന്ന് തോമസ് ഐസക്കിന് അറിയാം.അറസ്റ്റുൾപ്പെടെ ഉണ്ടാകില്ലെന്നും ഇഡി ഹൈക്കോടതിയെ അറിയിച്ചു.എന്നാൽ ഇ ഡിക്ക് മുന്നിൽ ഹാജരാകാൻ കഴിയില്ല. സമൻസ് നിയമവിരുദ്ധമെന്നാണ് തോമസ് ഐസക് ആവർത്തിക്കുന്നത്. അതേസമയം സമൻസ് തടയണം എന്ന ഐസക്കിന്‍റെ ആവശ്യത്തിൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്ല.ഇ.ഡിയുടെ റിപ്പോർട്ടിനായി ഹർജികൾ മാർച്ച് 7 ലേക്ക് മാറ്റി. അതേ സമയം ഇ ഡിക്ക് മുൻപിൽ ഹാജരാകാൻ തയ്യാറെന്ന് കിഫ്ബി വ്യക്തമാക്കി.സി ഇ ഒ ഹാജരാകില്ല. പകരം ഡി…