തമിഴ്നാട്ടിൽ ലീഗ് എംപിക്കെതിരെ ഇഡി അന്വേഷണം; സ്ഥാപനങ്ങളിൽ റെയ്ഡ്

തമിഴ്നാട്ടിലെ മുസ്ലിം ലീഗ് എംപിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് അന്വേഷണം. രാമനാഥപുരം മണ്ഡലത്തിലെ എംപി നവാസ് കനിക്കെതിരെയാണ് അന്വേഷണം നടക്കുന്നത്. നവാസ് കനിയുടെ സ്ഥാപനങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് റെയ്ഡ് നടക്കുകയാണ്. എസ്ടി കൊറിയർ എന്ന നവാസ് കനിയുടെ സ്ഥാപനങ്ങളിലാണ് ഇഡി സംഘം റെയ്ഡ് നടത്തുന്നത്. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും രാമനാഥപുരം സീറ്റിൽ മുസ്ലിം ലീഗാണ് മത്സരിക്കുന്നത്. ഡിഎംകെ സഖ്യത്തിന്റെ ഭാഗമാണ് മുസ്ലിം ലീഗ്. ഡിഎംകെയും കോൺഗ്രസും സിപിഎമ്മും അടങ്ങുന്ന സഖ്യത്തിന്റെ സ്ഥാനാർത്ഥിയായാണ് കഴിഞ്ഞ തവണയും മണ്ഡലത്തിൽ മുസ്ലിം ലീഗിന് വേണ്ടി നവാസ്…

Read More

‘തന്നെ ബിജെപിയിലേക്ക് ക്ഷണിച്ചു, ഇല്ലെന്ന് പറഞ്ഞപ്പോൾ ഇഡി റെയ്ഡ്’; ആരോപണവുമായി ജാർഖണ്ഡിലെ കോൺഗ്രസ് എംഎൽഎ

ജാർഖണ്ഡിലെ കോൺഗ്രസ് എംഎൽഎ അംബ പ്രസാദിന്റെ വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്. ഭൂമി, നിയമന അഴിമതിയുമായി ബന്ധപ്പെട്ട കേസുകളിലാണ് പരിശോധന. റാഞ്ചിയിലെ എംഎൽഎയുടെ വീട്ടിലും ഹസാരിബാഗിലെ വിവിധ ഇടങ്ങളിലും ഇഡി ഉദ്യോഗസ്ഥർ എത്തി. ചൊവ്വാഴ്ച രാവിലെ ആരംഭിച്ച റെയ്ഡ് രാത്രി വൈകിയാണ് അവസാനിച്ചതെന്ന് ഏജൻസി വൃത്തങ്ങൾ അറിയിച്ചു. 2023ൽ സെൻട്രൽ എൻഫോഴ്‌സ്‌മെന്റ് ഏജൻസിയുടെ റാഞ്ചി സോണൽ ഓഫീസിൽ ലഭിച്ച കള്ളപ്പണം വെളുപ്പിക്കൽ പരാതിയുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്. പരിശോധനയ്ക്ക് പിന്നാലെ ഇഡി ഉദ്യോഗസ്ഥർക്കും ബിജെപിക്കുമെതിരെ ആരോപണവുമായി അംബ…

Read More

എന്തു കൊണ്ട് പുതിയ സമൻസ് , വിശദീകരണം എഴുതി നൽകാൻ ഇഡിയോട് കോടതി; തോമസ് ഐസകിനെതിരായ മസാല ബോണ്ട് കേസിലെ സമൻസിന് സ്റ്റേ ഇല്ല

മസാലാബോണ്ടിലെ അന്വേഷണവുമായി ബന്ധപ്പെട്ട് മുൻമന്ത്രി തോമസ് ഐസക്കിന് ഇഡി അയച്ച ആറാമത് സമൻസിന് സ്റ്റേ ഇല്ല. സമൻസ് സ്റ്റേ ചെയ്യണമെന്ന് തോമസ് ഐസക്ക് ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു.എന്നാൽ പുതിയ സമൻസ് ഐസക്കിന് അയച്ചത് നിലവിൽ ഹാജരാക്കിയ രേഖകളുടെ അടിസ്ഥാനത്തില്ലെന്ന് ഇഡി കോടതിയെ അറിയിച്ചു. അന്വേഷണത്തിനെതിരായ ഹർജി നിലനിൽക്കുന്നതിനിടെ പുതിയ സമൻസ് അയച്ചതിൽ ഇഡിയോട് വിശദീകരണം രേഖയായി എഴുതി നൽകാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശിച്ചു. കിഫ്ബി ഫിനാൻസ് ഡിജിഎം ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർ മൊഴി നൽകിയതായി ഇഡി കോടതിയെ അറിയിച്ചു….

Read More

പദ്‌മജ വേണുഗോപാല്‍ ബിജെപിയില്‍ പോകുന്നത് ഇഡിയെ ഭയന്ന്: ബിന്ദു കൃഷ്ണ

പദ്‌മജ വേണുഗോപാൽ ബിജെപിയിൽ പോകുന്നത് ഇഡിയെ ഭയന്നാണെന്ന് കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണൽ പദ്മജ ബിജെപിയിൽ ചേരുന്നത് നിര്‍ഭാഗ്യകരമാണ്. പാര്‍ട്ടി അവര്‍ക്ക് എല്ലാ അംഗീകാരവും നൽകിയതാണ്. ഇഡി പദ്മജയുടെ ഭര്‍ത്താവിനെ ചോദ്യം ചെയ്തിരുന്നു. ഇതിനാലാണ് പദ്മജ ബിജെപിയിൽ പോകുന്നതെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. കോൺഗ്രസ് നേതൃത്വത്തിന്റെ അനുനയ ശ്രമങ്ങൾ തള്ളിയാണ് പദ്മജയുടെ ബിജെപി പ്രവേശനം. പദ്‌മജക്ക് അർഹമായ എല്ലാ പരിഗണനയും നൽകിയെന്നാണ് സംഭവത്തിൽ സംസ്ഥാന നേതൃത്വം പറയുന്നത്. മത്സരിക്കാൻ നൽകിയത് വിജയം ഉറപ്പായിരുന്ന സീറ്റുകളായിരുന്നുവെന്നും പാർട്ടിയിലും എന്നും…

Read More

മസാല ബോണ്ട് കേസ് ; മുൻ ധനമന്ത്രി തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്

മസാല ബോണ്ട് കേസിൽ മുന്‍ ധനമന്ത്രി തോമസ് ഐസക്കിന്‌ വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്‍റെ നോട്ടീസ്. ഈ മാസം 12 ന് ഹാജരാകാനാണ് തോമസ് ഐസക്കിന്‌ ഇഡി നിർദ്ദേശം നല്‍കിയിരിക്കുന്നത്. മസാല ബോണ്ട് ഇറക്കിയതുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളുമായി ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദ്ദേശം. മസാല ബോണ്ട് സമാഹരണത്തിൽ കിഫ്ബി വിദേശ നാണയചട്ടം ലംഘിച്ചെന്നും റിസര്‍വ് ബാങ്കിന്‍റെ അനുമതി വാങ്ങിയിരുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഇഡി കിഫ്‌ബിയ്ക്ക് എതിരെ അന്വേഷണം തുടങ്ങിയത്. എന്നാൽ ഇഡി തനിക്ക് തുടര്‍ച്ചയായി സമന്‍സ് അയക്കുകയാണെന്നും അനാവശ്യ…

Read More

ഡൽഹി മദ്യനയ കേസ്; മാർച്ച് 12 ന് ശേഷം വീഡിയോ കോൺഫറൻസിലൂടെ ഹാജരാ​കാമെന്ന് അരവിന്ദ് കെജ്‌രിവാൾ

ഡൽഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് മാർച്ച് 12ന് ശേഷം വീഡിയോ കോൺഫറൻസിലൂടെ എൻഫോൻസ്മെന്റ് ഡയറക്ടറേറ്റിനു മുന്നിൽ ഹാജരാകാ​മെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഇ ഡിയുടെ ഏറ്റവും പുതിയ സമൻസിനുള്ള മറുപടിയിലാണ് മാർച്ച് 12ന് ശേഷം ഹാജരാകാമെന്ന് അദ്ദേഹം സന്നദ്ധത പ്രകടിപ്പിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. ഇ ഡിയുടെ ഏഴോളം സമൻസുകൾ ഇതിനോടകം തന്നെ കെജ്‌രിവാൾ അവഗണിച്ചിരുന്നു. സമൻസുകൾ നിയമവിരുദ്ധമാണെന്ന് മുഖ്യമന്ത്രി ആവർത്തിച്ചെങ്കിലും അന്വേഷണ ഏജൻസിയുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ തയ്യാറാണെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. മാർച്ച്…

Read More

പുരാവസ്തു ഇടപാടിലെ കള്ളപ്പണ കേസ്; മോൻസൺ മാവുങ്കലിന്റെ സ്വത്ത് ഇഡി കണ്ടുകെട്ടി

പുരാവസ്തു ഇടപാടിലെ കള്ളപ്പണ കേസിൽ മോൻസൺ മാവുങ്കലിന്‍റെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഒരു കോടി എൺപത്തിയെട്ട് ലക്ഷം രൂപയുടെ സ്വത്താണ് ഇഡി കണ്ടുകെട്ടിയത്. വീട്, കെഎസ്എഫ്ഇയിലെ ഡെപ്പോസിറ്റുകൾ അടക്കം കണ്ടുകെട്ടിയതിൽ ഉൾപ്പെടും. മോൻസൻ, ഭാര്യ മോൻസി മാവുങ്കൽ, മക്കളായ നിമിഷ, മാനസ് എന്നിവരുടെ പേരിലുള്ള അക്കൗണ്ടുകളിലുള്ള പണമാണ് താൽക്കാലികമായി കണ്ടുകെട്ടിയിരിക്കുന്നത്. 

Read More

പിഎംഎല്‍എ നിയമ പ്രകാരം ഇഡിക്ക് ആരെയും ചോദ്യം ചെയ്യാൻ വിളിപ്പിക്കാം; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

പിഎംഎല്‍എ നിയമപ്രകാരം (കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം) എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് ആരെയും ചോദ്യം ചെയ്യലിന് വിളിപ്പിക്കാമെന്ന് സുപ്രീം കോടതി. തമിഴ്നാട്ടിലെ മണൽഖനന കേസിലാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം. പിഎംഎല്‍എ നിയമപ്രകാരം ഇഡിക്ക് ആരെയും ചോദ്യം ചെയ്യലിന് വിളിപ്പിക്കാമെന്നും ചോദ്യം ചെയ്യലിന് വിളിപ്പിച്ചാല്‍ ഹാജരാകണമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. നിയമപ്രകാരം നിരപരാധിയെങ്കില്‍ തെളിവുകള്‍ നല്‍കണം. സമന്‍സ് ലഭിച്ചാല്‍ നിയമപരമായി അതില്‍ പ്രതികരിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. പിഎംഎൽഎ നിയമം അനുസരിക്കാൻ സംസ്ഥാനങ്ങൾക്ക് ബാധ്യതയുണ്ടെന്നും സുപ്രീം കോടതി നിരീക്ഷിച്ചു….

Read More

ഡൽഹി മദ്യനയ അഴിമതി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, സമൻസ് തള്ളി

മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇന്നും ഇ.ഡിക്ക് മുന്നിൽ ഹാജരാകില്ല. ഏഴാം തവണയാണ് ഇ.ഡി കെജ്‌രിവാളിന് സമൻസ് അയക്കുന്നത്. വിഷയം കോടതിയുടെ പരിഗണനയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് കെജ്‌രിവാൾ ചോദ്യം ചെയ്യലിന് ഹാജരാകാത്തത്. കേന്ദ്രസർക്കാർ സമ്മർദമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും ഒരു കാരണവശാലും പ്രതിപക്ഷ സഖ്യമായ ഇൻഡ്യ മുന്നണി വിടില്ലെന്നും എ.എ.പി നേതാക്കൾ വ്യക്തമാക്കിയിരുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ എല്ലാ സമൻസുകളും നിയമവിരുദ്ധമെന്ന് പറഞ്ഞുകൊണ്ടാണ് ഡൽഹി മുഖ്യമന്ത്രി ഒഴിവാക്കിയത്. ഏഴാമത്തെ സമൻസ് കൂടാതെ, ഫെബ്രുവരി 14, ഫെബ്രുവരി രണ്ട്, ജനുവരി 18,…

Read More

ബൈജു രവീന്ദ്രനെതിരെ വീണ്ടും ലുക്ക് ഔട്ട് നോട്ടീസിന് നിര്‍ദേശം

ബൈജൂസിന്റെ സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രനെതിരെ ലുക്കൗട്ട് സര്‍ക്കുലറുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രം​ഗത്ത്. രാജ്യം വിടാതിരിക്കാന്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ ബ്യൂറോ ഓഫ് എമിഗ്രേഷനോട് ഇ ഡി നിര്‍ദേശിച്ചതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്‌. നേരത്തെതന്നെ ബൈജു രവീന്ദ്രനെതിരെ ലുക്കൗട്ട് സര്‍ക്കുലറുണ്ട്. ഇഡിയുടെ കൊച്ചി ഓഫീസിന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ ഏജന്‍സിയുടെ അന്വേഷണം പിന്നീട് ബെംഗളുരു ഓഫീസിലേയ്ക്ക് മാറ്റുകയായിരുന്നു. വിദേശ വിനിമയ ചട്ടം അഥവാ ഫെമ ലംഘനങ്ങള്‍ അന്വേഷിക്കുന്ന ഇഡിയുടെ ബെംഗളുരു ഓഫീസ് ബൈജു രവീന്ദ്രന്‍ രാജ്യം വിടുന്നത്…

Read More