മദ്യനയക്കേസ്; കവിതയുടെ കസ്റ്റഡി മാർച്ച് 26 വരെ നീട്ടി

മദ്യനയക്കേസിൽ ബിആർഎസ് നേതാവ് കെ. കവിതയെ മാർച്ച് 26 വരെ കസ്റ്റഡിയിൽ വിട്ടു. കെ. കവിതയെ 5 ദിവസത്തെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ഇഡി കോടതിയെ സമീപിച്ചിരുന്നു. ഇഡിയുടെ അപേക്ഷയിലാണ് കസ്റ്റഡിയിൽ വിടാൻ കോടതി ഉത്തരവിട്ടത്. കേസിൽ കഴിഞ്ഞ ദിവസം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തിരുന്നു. തൊട്ടുപിന്നാലെയാണ് കവിതയുടെ കസ്റ്റഡി നീട്ടണമെന്നാവശ്യപ്പെട്ട് ഇഡി കോടതിയിലെത്തിയത്. മദ്യനയ അഴിമതി കേസിൽ കെ കവിതയും അരവിന്ദ് കെജരിവാളും ഗൂഢാലോചന നടത്തിയെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറയുന്നത്. നൂറ് കോടി രൂപ…

Read More

എഎപി എംഎൽഎ ഗുലാബ് സിങ്ങിന്റെ വസതിയിൽ ഇഡി റെയ്ഡ്

 ആം ആദ്മി പാർട്ടി എംഎൽഎ ഗുലാബ് സിങ്ങിന്റെ വസതിയിൽ ഇഡി റെയ്ഡ്. ശനിയാഴ്ച രാവിലെ  മൂന്നുമണിയോടെയായിരുന്നു ഗുലാബ് സിങ്ങിന്റെ വസതിയിൽ റെയ്ഡ് നടത്തിയതെന്ന് എഎപി അറിയിച്ചു. ഏതു കേസിലാണ് റെയ്ഡ് നടന്നതെന്ന കാര്യം വ്യക്തമല്ലെന്നും പാർട്ടി വൃത്തങ്ങൾ പറഞ്ഞു. ഡൽഹി മട്യാല നിയോജക മണ്ഡലത്തിൽനിന്നുള്ള എംഎൽഎ ആയ സിങ്ങിനാണ് പാർട്ടിയുടെ ഗുജറാത്ത് യൂണിറ്റിന്റെ ചുമതല. ഇന്ത്യ റഷ്യയുടെ പാത പിന്തുടർന്ന് ഏകാധിപത്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ഡൽഹി മന്ത്രിയും എഎപി നേതാവുമായ സൗരഭ് ഭരദ്വാജ് കുറ്റപ്പെടുത്തി. ‘‘മുഴുവൻ പ്രതിപക്ഷത്തെയും ജയിലിലാക്കാനുള്ള തിരക്കിലാണു ബിജെപിയെന്ന്…

Read More

കേരളത്തിൽ ഇഡി വരട്ടെ; കാണാം ഒന്നും നടക്കാൻ പോകുന്നില്ലെന്ന് മുഹമ്മദ് റിയാസ്

മദ്യ നയ കേസില്‍ ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റ് ചെയ്യപ്പെട്ട സാഹചര്യത്തില്‍ പിണറായി വിജയനെതിരെ ഉയരുന്ന ആരോപണങ്ങളില്‍ മറുപടിയുമായി മന്ത്രി പിഎ മുഹമ്മദ് റിയാസ്. കേരളത്തിലും ഇഡി വരട്ടെ, വരുമ്പോള്‍ കാണാമെന്നും ഒന്നും നടക്കാൻ പോകുന്നില്ലെന്നും മുഹമ്മദ് റിയാസ്. കെജ്രിവാളിനെ പോലെ പിണറായി വിജയനും കുടുങ്ങുമെന്ന ബിജെപിയുടെ പ്രചാരണത്തോട് ‘ഒന്നും നടപ്പാവാൻ പോകുന്നില്ല’ എന്നായിരുന്നു മന്ത്രി റിയാസിന്‍റെ മറുപടി. കോൺഗ്രസിന് ഇക്കാര്യത്തില്‍ ഇരട്ടത്താപ്പാണെന്നും റിയാസ് പ്രതികരിച്ചു. പിണറായി വിജയനെതിരെ കേന്ദ്ര…

Read More

കെജ്‍രിവാളിനെ ഇ.ഡി ഇന്ന് വിശദമായി ചോദ്യം ചെയ്യും; മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ല, അറസ്റ്റിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ ആം ആദ്മി

മദ്യനയ അഴിമതിക്കേസിൽ കസ്റ്റഡിയിലുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇ.ഡി ഇന്ന് വിശദമായി ചോദ്യം ചെയ്യും. ഈ മാസം 28 വരെയാണ് കെജ്‌രിവാളിനെ ഇ.ഡി കസ്റ്റഡിയിൽ വിട്ടത്. കെജ്‌രിവാളിനെതിരായ നടപടിയിൽ പ്രതിഷേധം ശക്തമാക്കാൻ ആണ് ആം ആദ്മി പാർട്ടിയുടെ തീരുമാനം. അരവിന്ദ് കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ല. എഎപി ദേശീയ കൺവീനർ സ്ഥാനവും ഇദ്ദേഹം രാജിവെക്കില്ല. ജയിലിൽ നിന്ന് കാര്യങ്ങൾ നിയന്ത്രിക്കും. ഭരണനിർവ്വഹണ ചുമതല മന്ത്രിമാരിൽ ആർക്കെങ്കിലും നൽകുമെന്നാണ് ഇപ്പോഴത്തെ വിവരം. ഇ ഡി കേസും നടപടിയും…

Read More

അരവിന്ദ് കെജ്‌രിവാളിന് ജാമ്യമില്ല, മാർച്ച് 28 വരെ ഇ ഡി കസ്റ്റഡിയില്‍ വിട്ടു

മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം നിഷേധിച്ച ഡൽഹി റോസ് അവന്യു കോടതി എൻഫോഴ്സ്‌മെന്റ് ഡയരക്ടറേറ്റ് (ഇ ഡി) കസ്റ്റഡിയിൽ വിട്ടു. പ്രത്യേക സിബിഐ കോടതി ജഡ്ജി കാവേരി ബജ്വയുടേതാണ് ഉത്തരവ്. മാർച്ച് 28 വരെയാണ് ഇഡിയുടെ കസ്റ്റഡിയിൽ വിട്ടത്. മൂന്നേകാൽ മണിക്കൂർ നീണ്ടുനീന്ന വാദത്തിനൊടുവിലാണ് വിധി. പത്തു ദിവസത്തെ കസ്റ്റഡിയായിരുന്നു ഇ ഡി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ മാർച്ച് 28ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് കെജ്രിവാളിനെ വീണ്ടും ഹാജരാക്കാനാണ് കോടതി ഉത്തരവ്. കെജ്രിവാളിനുവേണ്ടി…

Read More

ഇഡി അറസ്റ്റിനെതിരെ സുപ്രീംകോടതിയിൽ നൽകിയ ഹർജി പിൻവലിച്ച് അരവിന്ദ് കെജ്‌രിവാൾ

ഡൽഹി മദ്യനയ അഴിക്കേസില്‍ ഇഡി അറസ്റ്റിനെതിരെ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. വിചാരണ കോടതിയില്‍ അരവിന്ദ് കെജ്‌രിവാളിനെ ഹാജരാക്കാനിരിക്കുന്ന സാഹചര്യത്തിലാണ് നീക്കം. ഇഡി തടസ ഹര്‍ജി ഫയല്‍ ചെയ്തതിന് പിന്നാലെയാണ് ഹര്‍ജി പിന്‍വലിച്ചത്. ഹര്‍ജി പിന്‍വലിക്കുകയാണെന്ന് കെജ്രിവാളിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിങ്‌വി കോടതിയിയെ അറിയിക്കുകയായിരുന്നു. ജസ്റ്റിസ് സഞ്ജയ് ഖന്ന അധ്യക്ഷനായ ജസ്റ്റിസുമാരായ എംഎം സുന്ദരേശ്, ബേല ത്രിവേദി എന്നിവരടങ്ങിയ സ്പെഷല്‍ ബെഞ്ചാണ് എഎപി ഹര്‍ജി പരിഗണിച്ചത്….

Read More

കെജ്രിവാളിനെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് ഇഡി; രാജ്യവ്യാപക പ്രതിഷേധം

മദ്യനയക്കേസിൽ അരവിന്ദ് കെജ്രിവാളിനെ എൻഫോഴ്‌സ്‌മെൻറ് ഡയറക്ടേറ്റ്‌റ് അറസ്റ്റ് ചെയ്തതിൽ രാജ്യ വ്യാപക പ്രതിഷേധം. കെജ്രിവാളിനെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് ഇഡി അറിയിച്ചു. കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. അരവിന്ദ് കെജ്രിവാളിന്റെ ജാമ്യാപേക്ഷയിൽ അടിയന്തിരമായി കേസ് പരിഗണിക്കണമെന്ന എഎപി അഭിഭാഷകരുടെ ആവശ്യം സുപ്രീം കോടതി നേരത്തെ തള്ളിയിരുന്നു. അതേസമയം കെജ്രിവാളിൻറെ രാജി ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി. ഡൽഹി മുഖ്യമന്ത്രിയോട് രാജിവെക്കാൻ ആവശ്യപ്പെടണമെന്ന് ലഫ്റ്റനന്റ് ഗവർണർക്ക് നൽകിയ കത്തിൽ ബിജെപി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള കത്ത് ലഭിച്ചതിന്…

Read More

ഡൽഹി ജലബോർഡ് കള്ളപ്പണക്കേസ്: ഇ.ഡി. മുമ്പാകെ ഹാജരാകില്ലെന്ന് അരവിന്ദ് കേജ്രിവാൾ

ഡൽഹി ജല ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് അയച്ച നോട്ടിസ് തള്ളി കേജ്രിവാൾ. ഇ.ഡിക്ക് മുന്നിൽ ഹാജരാകിലെന്ന് എഎപി വൃത്തങ്ങൾ അറിയിച്ചു. ഇന്ന് ഹാജരാകാനാണ് നോട്ടിസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. മദ്യനയ അഴിമതിക്കേസിൽ ജാമ്യം ലഭിച്ചതിനുപിന്നാലെയാണ് ജല ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ഹാജരാകാൻ നോട്ടിസ് അയച്ചത്. സിബിഐ അന്വേഷണം നടത്തി പ്രാഥമിക റിപ്പോർട്ട് നൽകിയ കേസിലാണ് ഇ.ഡിയുടെ നടപടി. കരാർ നേടാനായി നൽകിയ കോഴപ്പണം ആ ആദ്മി പാർട്ടിയുടെ…

Read More

ഇഡിയെ കേന്ദ്ര സർക്കാർ ചട്ടുകമാക്കിയെന്ന പ്രതിപക്ഷ ആരോപണം; മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

കേന്ദ്ര സര്‍ക്കാര്‍ ഇഡിയെ ചട്ടുകമാക്കിയെന്ന പ്രതിപക്ഷ ആരോപണങ്ങളെ തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. ഇഡിയെ പ്രതിപക്ഷ നേതാക്കള്‍ക്കെതിരായ ആയുധമാക്കി മാറ്റുന്നുവെന്ന ആരോപണങ്ങള്‍ ശക്തമായതിനിടെയാണ് ഇക്കാര്യത്തില്‍ മോദിയുടെ മറുപടി. എന്‍ഫോഴ്സ്മെന്‍റ് ഡിപ്പാര്‍ട്ട്മെന്‍റന് അഴിമതി തടയണമെന്ന നിര്‍ദേശം മാത്രമാണ് നല്‍കിയെതന്നും അന്വേഷണ ഏജന്‍സിയെ ചട്ടുകമാക്കിയിട്ടില്ലെന്നും മോദി പറഞ്ഞു. ഒരു ലക്ഷം കോടിയുടെ അനധികൃത സ്വത്താണ് ഇഡി ഇതിനോടകം പിടിച്ചെടുത്തിട്ടുള്ളത്. തന്നെ ഇഡിയുടെ പേരിൽ ആക്ഷേപിക്കുന്നത് അഴിമതിക്കാരാണെന്നും നരേന്ദ്ര മോദി ആരോപിച്ചു. ലോക്സഭ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതിനിടയിലാണ് ഇഡി ആരോപണങ്ങളില്‍…

Read More

ഡൽഹി മദ്യനയക്കേസ്; വിടാതെ ഇ.ഡി, അരവിന്ദ് കേജ്‌രിവാളിന് വീണ്ടും  സമൻസ്; മാർച്ച് 21ന് മുൻപ് ഹാജരാകണം

ഡൽഹി മദ്യനയക്കേസിൽ ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ഒൻപതാമത്തെ സമൻസ് അയച്ചു. മാർച്ച് 21ന് മുൻപ് ഹാജാരാകാനാണ് സമൻസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.  ഇഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകാത്തതുമായ ബന്ധപ്പെട്ട പരാതികളിൽ കഴിഞ്ഞ ദിവസം അരവിന്ദ് കേജ്‌രിവാളിന് കോടതി ജാമ്യം അനുവദിച്ചിരുന്നു.  ഇതിനു പിന്നാലെയാണ് അടുത്ത സമൻസ്. ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് ഇ.ഡി 8 തവണ നോട്ടിസ് നൽകിയെങ്കിലും കേ‌ജ്‌രിവാൾ ഹാജരായിരുന്നില്ല. ഇതിനെതിരെയുള്ള ഹർജിയിൽ അഡീഷനൽ ചീഫ് മെട്രോപ്പൊലിറ്റൻ മജിസ്ട്രേട്ട് സമൻസ്…

Read More