കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; ഇഡി നോട്ടീസ് കിട്ടിയില്ലെന്ന് സപിഐഎം തൃശൂർ ജില്ലാ സെക്രട്ടറി

കരുവന്നൂർ ബാങ്ക് സഹകരണ ബാങ്ക് കള്ളപ്പണക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നോട്ടീസ് കിട്ടിയിട്ടില്ലെന്ന് സിപിഐഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം.എം.വർഗീസ്.താൻ പത്ര ദൃശ്യ മാധ്യമങ്ങളിലൂടെയാണ് വാർത്തകൾ അറിഞ്ഞത്. അന്വേഷണവുമായി സഹകരിക്കുമെന്നും എം എം വർഗീസ് പറഞ്ഞു. അറിയിപ്പ് ലഭിച്ചിട്ടില്ല. വാർത്തകൾ വന്നതായി അറിഞ്ഞു. പത്രത്തിലാണ് വായിക്കുന്നത്. കരുവന്നൂരുമായി ബന്ധപ്പെട്ട് അവരന്വേഷിക്കട്ടെ. അന്വേഷണവുമായി സഹകരിക്കുമെന്നും എം.എം വർ​ഗീസ് പറഞ്ഞു. ഇഡിയെ നിയന്ത്രിക്കുന്നത് ആർഎസ്എസ് ആണ്. ഇടത് രാഷ്ട്രീയത്തിനെതിരായ കടന്നാക്രമണമാണ് ഇഡി അന്വേഷണം. കരുവന്നൂർ ഇഡി അന്വേഷണത്തിൽ ആർഎസ്എസിനൊപ്പമാണ്…

Read More

കെജ്രിവാളിന് ഇ.ഡി. നോട്ടീസ്; നവംബർ രണ്ടിന് ഹാജരാകണം

മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്. നവംബർ രണ്ടിന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്. കഴിഞ്ഞ ഏപ്രിലിൽ കെജ്രിവാളിനെ ഇതേ കേസിൽ ഒൻപത് മണിക്കൂർ സി.ബി.ഐ. ചോദ്യം ചെയ്തിരുന്നു. ആം ആദ്മി പാർട്ടി നേതാക്കളായ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, രാജ്യസഭാ എം.പി. സഞ്ജയ് സിങ് എന്നിവർ മദ്യനയക്കേസിൽ നിലവിൽ ജയിലിലാണ്. കേസിലെ മുഖ്യപ്രതിയായ മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി മണിക്കൂറുകൾക്കകമാണ് കെജ്രിവാളിനെതിരായ സമൻസ്.

Read More

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് ; എ. സി മൊയ്തീന് വീണ്ടും ഇ.ഡി നോട്ടീസ്

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുൻ മന്ത്രിയും, സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവുമായ എ.സി മൊയ്തീന് വീണ്ടും സമൻസയച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സെപ്തംബർ 4 തിങ്കളാഴ്ച കൊച്ചി ഓഫിസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം. ഇന്ന് ഹാജരാകാൻ നോട്ടീസ് നൽകിയെങ്കിലും എ.സി മൊയ്തീൻ അസൗകര്യം അറിയിച്ചിരുന്നു. തുടർന്നാണ് സെപ്റ്റംബർ 4 ലേക്ക് മാറ്റിയത്. പുതുപ്പള്ളി തെരഞ്ഞെടുപ്പിന് തലേന്നാണ് ചോദ്യം ചെയ്യൽ. കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ബിനാമി ഇടപാടുകളിലാണ് ചോദ്യം ചെയ്യൽ. നേരത്തെ എസി മൊയ്തീന്റെ…

Read More

പുരാവസ്തുതട്ടിപ്പിലെ കള്ളപ്പണ ഇടപാടിൽ ഇഡി അന്വേഷണം തുടങ്ങി; കെ.സുധാകരന് നോട്ടീസ്

പുരാവസ്തുതട്ടിപ്പിലെ കള്ളപ്പണ ഇടപാടിൽ ഇഡി അന്വേഷണം തുടങ്ങി. കെപിസിസി പ്രസിഡൻറ് കെ.സുധാകരന് നോട്ടീസ് അയച്ചു.ഈ മാസം 18 ന് ഹാജരാകണം, ഐജി ലക്ഷ്മണക്കും മുൻകമ്മീഷണർ സുരേന്ദ്രനും നോട്ടിസ് അയച്ചിട്ടുണ്ട്., ലക്ഷ്മണ നാളെ എത്തണം, സുരേന്ദ്രൻ 16 ന് ഹാജരാകണം. പുരാവസ്തു തട്ടിപ്പിലെ സാമ്പത്തിക ഇടപാട് കേസിൽ കെ സുധാകരനും. മുൻ ഡിഐജി എസ് സുരേന്ദ്രനും ഹൈക്കോടതി സ്ഥിരം ജാമ്യം നൽകിയിട്ടുണ്ട്.. അന്വേഷണവുമായി സഹകരിക്കണമെന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നുമുള്ള നിർദ്ദേശത്തോടെയാണ് നടപടി. ഇരുവരും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് സർക്കാർ കോടതിയെ…

Read More