ഇഡി അറസ്റ്റ് ചെയ്തുള്ള ഹർജി ഹൈക്കോടതി വൈകിപ്പിച്ചു ; സുപ്രീംകോടതിയെ സമീപിച്ച് ഹേമന്ദ് സോറൻ

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ.ഡി അറസ്റ്റ് ചോദ്യം ചെയ്ത ഹർജി ഹൈക്കോടതി വൈകിപ്പിച്ചെന്ന് എന്നാരോപിച്ച് ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ സുപ്രിംകോടതിയെ സമീപിച്ചു. ബുധനാഴ്ച തന്റെ ഹരജി അടിയന്തരമായി കേൾക്കണമെന്ന് സോറൻ സുപ്രിംകോടതിയോട് അഭ്യർത്ഥിച്ചു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വഴിയാണ് സോറൻ വിഷയം അവതരിപ്പിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്താണ് സോറന്‍റെ കേസ് ഉടൻ കേൾക്കണമെന്ന് അഭ്യർത്ഥിച്ചത്. ആർട്ടിക്കിൾ 32 (മൗലികാവകാശം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള…

Read More

അരവിന്ദ് കെജ്രിവാളിന് തിരിച്ചടി: അറസ്റ്റ് ശരിവച്ചു, ഗൂഢാലോചനക്ക് തെളിവുണ്ടെന്ന് ഹൈക്കോടതി

ഡൽഹി മദ്യനയ കേസിൽ ഇഡി അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹർജിയിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കനത്ത തിരിച്ചടി. കെജ്രിവാൾ അഴിമതി നടത്തിയെന്ന് ഇ ഡി വാദിക്കുന്നുവെന്ന് പറഞ്ഞ കോടതി, ഗൂഢാലോചന നടത്തിയതിന് തെളിവുണ്ടെന്നും രേഖകൾ ഇഡി ശേഖരിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. മാപ്പുസാക്ഷിയുടെ മൊഴി നിയമപരമായിട്ടാണ് രേഖപ്പെടുത്തിയത്. വിചാരണ സമയത്ത് സാക്ഷി മൊഴികളെ ചോദ്യം ചെയ്യാം. ഇപ്പോൾ അതിൽ ഇടപെടാൻ ഹൈക്കോടതി ഉദ്ദേശിക്കുന്നില്ല. ആർക്കെങ്കിലും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ടിക്കറ്റ് നൽകുന്നതോ, ഇലക്ടറൽ ബോണ്ട് നൽകുന്നതോ കോടതിയുടെ വിഷയമല്ല. മുഖ്യമന്ത്രിയെന്ന പ്രത്യേക…

Read More