ഇക്വഡോറിനെ വീഴ്ത്തി അർജന്റീന കോപ്പ അമേരിക്ക സെമിയിൽ ; രക്ഷകനായി എമിലിയാനോ , പെനാൽറ്റി കിക്ക് പാഴാക്കി മെസി

കോപ്പ അമേരിക്ക ക്വാർട്ടർ പോരാട്ടത്തിൽ ഇക്വഡോർ വെല്ലുവിളി മറികടന്ന് അർജന്റീന. മുഴുവൻ സമയത്ത് സമനിലയിൽ പിരിഞ്ഞ മത്സരം (1-1) പെനാൽട്ടി ഷൂട്ടൗട്ടിലാണ് അർജന്റീന പിടിച്ചത്. രണ്ട് കിക്കുകൾ തടഞ്ഞിട്ട് ലോകകപ്പിലെ അർജന്റീനയുടെ ഹീറോ എമിലിയാനോ മാർട്ടിനസ് ഒരിക്കൽ കൂടി രക്ഷക വേഷമണിഞ്ഞു. ഷൂട്ടൗട്ടിൽ സൂപ്പർ താരം ലയണൽ മെസി പെനാൽട്ടി പാഴാക്കി. മത്സരത്തിലുടനീളം അർജന്റീനക്ക് കനത്ത വെല്ലുവിളി ഉയർത്തിയാണ് ഇക്വഡോർ കീഴടങ്ങിയത്. കളിക്കിടയിൽ സൂപ്പർ താരം എനർ വലൻസിയ പെനാൽട്ടി പാഴാക്കിയതും ചില സുവർണാവസരങ്ങൾ തുലച്ചതും ഇക്വഡോറിന്…

Read More

സൗഹൃദ മത്സരത്തിൽ ഇക്വഡോറിനെ വീഴ്തി; വിജയതോടെ കോപ്പയ്ക്കൊരുങ്ങി അര്‍ജന്റീന

അര്‍ജന്റീനയ്ക്ക് ഇക്വഡോറിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിന്റെ ജയം. കോപ്പ അമേരിക്കയ്ക്ക് മുന്നോടിയായുള്ള അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിലാണ് അര്‍ജന്റീന ഇക്വഡോറിനെ തോൽപ്പിച്ചത്. അമേരിക്കയിലെ ഇല്ലിനോയിസിലുള്ള സോള്‍ജിയര്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 40-ാം മിനിറ്റിലാണ് മരിയയുടെ ഗോള്‍ പിറന്നത്. ലിയോണല്‍ മെസ്സി അവസാന 35 മിനിറ്റ് നേരം ഗ്രൗണ്ടിലിറങ്ങി. കോപ്പ അമേരിക്കയ്ക്ക് ശേഷം അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്ന് വിരമിക്കാനിരിക്കുന്ന ഡി മരിയ, നിലവില്‍ തകർപ്പൻ ഫോമിലാണ്. കോപ്പയ്ക്ക് മുമ്പ് വെള്ളിയാഴ്ച ഗ്വാട്ടിമലക്കെതിരേയും അര്‍ജന്റീനയ്ക്ക് സന്നാഹ മത്സരമുണ്ട്. ജൂണ്‍ 20…

Read More

ഇക്വഡോറിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; ടിവി സ്റ്റുഡിയോ പിടിച്ചെടുത്ത് തോക്കുധാരികൾ

തെക്കേ അമേരിക്കൻ രാജ്യമായ ഇക്വഡോറിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു പിന്നാലെ സർക്കാർ ഉടമസ്ഥതയിലുള്ള ടിവി ചാനലിന്റെ സ്റ്റുഡിയോ തോക്കുധാരികൾ പിടിച്ചെടുത്തു. മുഖംമൂടി ധരിച്ചവർ ടിവി സ്റ്റുഡിയോയിൽ പ്രവേശിക്കുന്നതിന്റെയും ജീവനക്കാരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുന്നതിന്റെയും തത്സമയ ദൃശ്യങ്ങൾ പുറത്തുവന്നു. താമസിയാതെ സംപ്രേഷണം നിലച്ചു. ലഹരിമാഫിയ അഴിഞ്ഞാടുന്ന രാജ്യത്ത് ഒരു കുപ്രസിദ്ധ കുറ്റവാളി ജയിൽ ചാടിയതിനുപിന്നാലെ 7 പൊലീസ് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയിരുന്നു. ഇതെത്തുടർന്നു തിങ്കളാഴ്ചയാണു പ്രസിഡന്റ് ഡാനിയേൽ നബോവ രണ്ടുമാസ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

Read More