
ഖത്തറിൽ 500 കേന്ദ്രങ്ങളിൽ ഇക്കോവൈബ്
ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കലാലയം സാംസ്കാരിക വേദി പരിസ്ഥിതി സൗഹൃദ സംഗമങ്ങളോടനുബന്ധിച്ച് ഖത്തറിൽ 500 കേന്ദ്രങ്ങളിൽ ഇക്കോ വൈബ് സംഘടിപ്പിക്കുന്നു. വിവിധ രാജ്യങ്ങളിലായി 5,000 കേന്ദ്രങ്ങളിലാണ് പരിസ്ഥിതി സൗഹൃദ സംഗമങ്ങൾ സംഘടിപ്പിക്കുന്നത്. ഇക്കോ വൈബ് എന്ന ശീർഷകത്തിൽ നടക്കുന്ന കാമ്പയിൻ ജൂൺ ഒമ്പത് വരെ നീളും. കാലാവസ്ഥ വ്യതിയാനവും പ്രകൃതി ദുരന്തങ്ങളും അനുദിനം വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഭൂമിയും അതിലെ വിഭവങ്ങളും കരുതലോടെ ഉപയോഗിക്കുക എന്നത് സമൂഹത്തെ ബോധവത്കരിക്കുകയാണ് ലക്ഷ്യം. രിസാല സ്റ്റഡി സർക്കിളിന്റെ യൂനിറ്റ് തലങ്ങളിൽ…