
സാമ്പത്തിക മേഖലയിലെ സഹകരണം ശക്തിപ്പെടുത്താൻ ഇന്ത്യയും ഒമാനും
ഒമാൻ സാമ്പത്തിക മന്ത്രി ഡോ.സഈദ് ബിൻ മുഹമ്മദ് അൽ സഖ്രിയുമായി ഇന്ത്യൻ അംബാസഡർ അമിത്നാരങ് കൂടിക്കാഴ്ച നടത്തി. സാമ്പത്തിക മേഖലയിൽ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ഒമാനും ഇന്ത്യയും നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായായിരുന്നു കൂടിക്കാഴ്ച്ച. സംയുക്ത സഹകരണത്തിന്റെ വിവിധ മേഖലകൾ ഉൾക്കൊള്ളുന്ന സൗഹാർദപരമായ ചർച്ചകൾ ഇരുവരും നടത്തി. ഇരു രാജ്യങ്ങളുടെയും പരസ്പര താൽപര്യങ്ങൾ നിറവേറ്റുന്നതിനായി ഈ ബന്ധങ്ങൾ കൂടുതൽ വികസിപ്പിക്കുന്നതിനുള്ള വഴികൾ ആരായുകയും ചെയ്തു. കൂടാതെ, ഒമാനും ഇന്ത്യയും തമ്മിലുള്ള ശക്തവും സൗഹൃദപരവുമായ ബന്ധം പുനഃസ്ഥാപിച്ചുകൊണ്ട് പൊതുവായ താൽപര്യമുള്ള…