
സാമ്പത്തിക മത്സരക്ഷമത ; മുന്നിൽ യുഎഇ
സാമ്പത്തിക രംഗത്ത് അതിവേഗം വളരുന്ന യു.എ.ഇയുടെ മുന്നേറ്റത്തെ അടയാളപ്പെടുത്തി അറബ് മോണിറ്ററി ഫണ്ടിന്റെ (എ.എം.എഫ്) സാമ്പത്തിക മൽസരക്ഷമത സൂചിക റിപ്പോർട്ട്. അറബ് മേഖലയിൽ സാമ്പത്തിക രംഗത്ത് ഏറ്റവും മൽസരക്ഷമതാ കാണിക്കുന്ന രാജ്യമെന്ന പദവിയാണ് സൂചികയിൽ യു.എ.ഇ നേടിയിട്ടുള്ളത്. അതിവേഗം വളരുന്ന അറബ് മേഖലയിലെ വിവിധ സമ്പദ് വ്യവസ്ഥകൾക്കിടയിൽ യു.എ.ഇയുടെ നേട്ടം വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. ബിസിനസിനും വാണിജ്യ പ്രവർത്തനങ്ങൾക്കും പ്രോൽസാഹനം നൽകുന്ന രാജ്യത്തിന്റെ നിലപാടാണ് സാമ്പത്തിക മൽസരക്ഷമതയിൽ രാജ്യത്തെ മുന്നിൽ നിലനിർത്താൻ സഹായിച്ചിട്ടുള്ളത്. എ.എം.എഫിന്റെ സാമ്പത്തിക മൽസരക്ഷമതാ…