ഇന്ത്യന്‍ ഓഹരിവിപണി തകരണമെന്നാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്ന് ബിജെപി നേതാവ്

ഇന്ത്യന്‍ ഓഹരിവിപണി തകരണമെന്നാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്ന് ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. സെബി ചെയര്‍പേഴ്സണ്‍ മാധബി പുരി ബുച്ചിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ വെളിപ്പെടുത്തലിനു പിന്നാലെ കോണ്‍ഗ്രസ് ഉയര്‍ത്തിയ വിമര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് ബിജെപിയുടെ ഭാ​ഗത്തു നിന്നുള്ള മറുപടി. സാമ്പത്തിക അരാജകത്വ’വും ഇന്ത്യയ്‌ക്കെതിരായ വിദ്വേഷവും സൃഷ്ടിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും രവിശങ്കര്‍ പ്രസാദ് ആരോപിച്ചു. സുരക്ഷിതവും സ്ഥിരതയുള്ളതുമായ വിപണിയാണ് ഇന്ത്യയിലേതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മൂന്നാം തവണയും തിരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിനു ശേഷം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ അസ്ഥിരമാക്കാനാണ് കോണ്‍ഗ്രസും അവരുടെ ‘ടൂള്‍കിറ്റ്…

Read More