ജിഡിപി 6.3% മുതൽ 6.8% വരെ വളരും; സാമ്പത്തിക സർവേ അവതരിപ്പിച്ച് ധനമന്ത്രി

ബജറ്റിന് ഒരു ദിവസം മുമ്പ് ഇന്ന് ധനമന്ത്രി നിർമല സീതാരാമൻ സാമ്പത്തിക സർവേ പാർലമെൻ്റിൽ അവതരിപ്പിച്ചു. 2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജിഡിപി 6.3 ശതമാനം മുതൽ 6.8 ശതമാനം വരെ വളരുമെന്നാണ് സാമ്പത്തിക സർവേ റിപ്പോർട്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ സമഗ്രമായ അവലോകനം അല്ലെങ്കിൽ വാർഷിക റിപ്പോർട്ടാണ് സാമ്പത്തിക സർവേ. ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിൻ്റെ (സിഇഎ) മാർഗനിർദേശപ്രകാരം ധനമന്ത്രാലയത്തിലെ സാമ്പത്തിക കാര്യ വകുപ്പിലെ സാമ്പത്തിക വിഭാഗമാണ് ഇത് തയ്യാറാക്കുന്നത്. പൊതുതെരഞ്ഞെടുപ്പിന് ശേഷം…

Read More

മോദിജിയുടെ ‘കുത്തക മോഡൽ’ തൊഴിലവസരങ്ങൾ ഇല്ലാതാക്കി; ഇന്ത്യ ഇതിലും മികച്ചത് അർഹിക്കുന്നുണ്ടെന്ന് രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് എതിരെ രൂക്ഷവിമ‍ർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി. പ്രധാനമന്ത്രിയുടെ ‘കുത്തക മാതൃക’ രാജ്യത്തെ തൊഴിലവസരങ്ങൾ ഇല്ലാതാക്കിയെന്ന് അദ്ദേഹം ആരോപിച്ചു. ജിഎസ്‌ടി ലഘൂകരിക്കണമെന്നും അവസരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി ചെറുകിട ബിസിനസുകൾക്ക് ബാങ്കിംഗ് സംവിധാനം തുറന്നുകൊടുക്കണമെന്നും രാഹുൽ ​ഗാന്ധി ജമ്മു കശ്മീരിൽ ആവശ്യപ്പെട്ടു.  ജമ്മു കശ്മീരിൽ നിന്നുള്ള ഒരു യുവ സ്റ്റാർട്ടപ്പ് ഉടമയുടെ കണ്ണിലെ നിരാശ ഇന്ത്യയിലെ ഒട്ടുമിക്ക സംരംഭകരുടെയും ചെറുകിട-ബിസിനസ് ഉടമകളുടെയും കഷ്ടതകളെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് രാഹുൽ പറഞ്ഞു. മോശം ജിഎസ്ടി, നോട്ട് നിരോധനം…

Read More

ഈ തിരഞ്ഞെുപ്പ് ഭാരതത്തെ മൂന്നാമത്തെ സാമ്പത്തികശക്തിയാക്കാനുള്ളതാണ്: അമിത് ഷാ

മോദി സർക്കാർ അധികാരത്തിൽവന്നാൽ കയറിന് സ്പെഷ്യൽ പാക്കേജ് നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. എൻ.ഡി.എ. സ്ഥാനാർഥി ശോഭാസുരേന്ദ്രന്റെ തിരഞ്ഞെടുപ്പു പ്രചാരണയോഗത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഈ തിരഞ്ഞെുപ്പ് ഭാരതത്തെ മൂന്നാമത്തെ സാമ്പത്തികശക്തിയാക്കാനുള്ളതാണ്. മൂന്നുകോടി സഹോദരിമാർക്ക് ക്ഷേമനിധി ലഭ്യമാക്കുന്നതിനാണ്. ഉത്‌പാദനരംഗത്തും കാർഷികമേഖലയിലും നാം ഒന്നാമതാകും. ഇതു ചന്ദ്രയാനും മംഗൾയാനും ആദിത്യയാനും പൂർത്തികരിക്കുന്നതിനാണ്. കേരളത്തെ അഴിമതിയിൽനിന്നും അക്രമത്തിൽനിന്നും രക്ഷിക്കാൻകൂടിയുള്ളതാണ്. അതാണ് എല്ലാ സർവേകളിലും കേരളം നരേന്ദ്രമോദിക്കൊപ്പം ചേരാനാഗ്രിക്കുന്നതായി പറയുന്നതെന്ന്‌ അമിത് ഷാ പറഞ്ഞു. പ്രസംഗം തുടങ്ങുമ്പോൾ ആലപ്പുഴയുടെ മണ്ണിലെ…

Read More

ബജറ്റിന് മുന്‍പ് ഇത്തവണ സാമ്പത്തിക സർവേ റിപ്പോർട്ട് ഇല്ല; 10 വർഷത്തെ അവലോകന റിപ്പോര്‍ട്ട് പുറത്തിറക്കി ധനമന്ത്രാലയം

കേന്ദ്ര ബജറ്റ് അവതരണത്തിന് മുന്‍പ് സാമ്പത്തിക സർവെ റിപ്പോർട്ട് ഉണ്ടാകില്ല. പകരം ധനമന്ത്രാലയം പത്ത് വർഷത്തെ ഇന്ത്യൻ സമ്പദ്‍രംഗത്തെ കുറിച്ചുള്ള അവലകോന റിപ്പോര്‍ട്ട് പുറത്തിറക്കി. അടുത്ത വർഷം ഏഴ് ശതമാനത്തിലധികം വളർച്ച നിരക്ക് നേടുമെന്നും  2030 ല്‍ ഏഴ് ട്രില്യണ്‍ ഡോള‍ർ സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറുമെന്നും റിപ്പോർട്ടിലുണ്ട് ബജറ്റ് അവതരണത്തിന് തൊട്ടുമുൻപുള്ള ദിവസം മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് തയ്യാറാക്കി ധനമന്ത്രി പാർലമെന്‍റില്‍ വക്കുന്നതാണ്  സാമ്പത്തിക സർവെ റിപ്പോര്‍ട്ട്. അവസാനിക്കാൻ പോകുന്ന വർഷത്തെ സാമ്പത്തികരംഗത്തെ സ്ഥിതി റിപ്പോർട്ടില്‍ വിവരിക്കും….

Read More

ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്രസര്‍ക്കാരെന്ന് നയപ്രഖ്യാപനരേഖ

സംസ്ഥാനം നേരിടുന്ന ഗുരുതരമായ സാമ്പത്തികപ്രതിസന്ധിക്ക് കാരണം കേന്ദ്രസർക്കാരെന്ന് ഗവർണറുടെ നയപ്രഖ്യാപനപ്രസംഗത്തില്‍ വിമർശനം. ഇതിന് പരിഹാരം കാണാൻ സുപ്രീംകോടതിയെ സമീപിക്കാൻ സർക്കാർ നിർബന്ധിതമായി. 15-ാം ധനകാര്യകമ്മിഷന്റെ സ്വീകരിക്കപ്പെട്ട ശുപാർശകള്‍ക്കു വിരുദ്ധമായി മുൻകാലപ്രാബല്യത്തോടെ വായ്പപ്പരിധി വെട്ടിക്കുറച്ചതിനാല്‍ കടുത്ത പണഞെരുക്കം അനുഭവപ്പെടുന്നു. കേന്ദ്രസർക്കാർ നിലപാട് അടിയന്തരമായി പുനഃപരിശോധിക്കണമെന്നും നയപ്രഖ്യാപനത്തില്‍ ആവശ്യപ്പെട്ടു. ഗവർണറുടെ പ്രസംഗത്തിലെ നാലു ഖണ്ഡികകളിലായാണ് കേന്ദ്രത്തിനെതിരേയുള്ള കുറ്റപത്രം. സമ്പത്തികകാര്യങ്ങളില്‍ കേന്ദ്രവും സംസ്ഥാനവും തമ്മില്‍ നിലനില്‍ക്കുന്ന അസമത്വത്തില്‍നിന്ന് ഉദ്ഭവിച്ചതാണ് പണഞെരുക്കം. വരുമാനസ്രോതസ്സുകളുടെ പരിമിതി മറികടന്ന് വികസനച്ചെലവുകള്‍ ഏറ്റെടുക്കാൻ സംസ്ഥാനങ്ങള്‍ നിർബന്ധിതമാവുന്നത് ഇന്ത്യയുടെ…

Read More

തോമസ് ഐസക്കിന്റെ കാലഘട്ടത്തിൽ വരുത്തിവച്ച ദുരന്തം, ഇന്ന് അത് മഹാദുരന്തമായി മാറി: വി.ഡി സതീശൻ

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിൽ തോമസ് ഐസകിന്റെ പ്രതികരണത്തിന് മറുപടിയുമായി പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ധനപ്രതിസന്ധി ഉണ്ടാക്കിയതിൽ ഒന്നാം പ്രതി തോമസ് ഐസക് ആണെന്ന് വി.ഡി സതീശൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ഐസക്കിന്റെ കാലത്ത് വരുത്തിവെച്ച ദുരന്തങ്ങളാണ് ഇന്ന് മഹാദുരന്തമായി മാറിയതെന്നും സതീശൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ധനപ്രതിസന്ധിയെ കുറിച്ച് നിയമസഭയിലെ അടിയന്തരപ്രമേയ ചർച്ചയിൽ സംസാരിക്കുമ്പോൾ തന്നെ തോമസ് ഐസക് പ്രതികരണവുമായി വരുമെന്ന് എനിക്കറിയാമായിരുന്നു. അതുപോലെ തന്നെ സംഭവിച്ചു. കാരണം…

Read More

‘ലക്കും ലഗാനും ഇല്ലാതെ കടമെടുക്കുന്ന സർക്കാർ ഇത് പോലെ വേറെ ഇല്ല’; വിമർശനവുമായി രമേശ് ചെന്നിത്തല

ലക്കും ലഗാനും ഇല്ലാതെ കടമെടുക്കുന്ന സർക്കാർ ഇത് പോലെ വേറെ ഇല്ലന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന സർക്കാർ സാധാരണക്കാരന്റെ തലയിൽ അധികഭാരം വച്ച് കെട്ടുന്നെന്നും പാവപ്പെട്ടവനെ പിഴിഞ്ഞെടുക്കുന്ന പണം അഴിമതിക്കും ധൂർത്തിനും വിനിയോഗിക്കുന്നെന്നും രമേശ് ചെന്നിത്തല പറഞ്ഞു. നിയമസഭയിൽ പ്രതിപക്ഷം സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ചർച്ച ചെയ്യാൻ കൊണ്ടുവന്ന അവിശ്വാസപ്രമേയചർച്ചയിലാണ് ചെന്നിത്തലയുടെ പരാമർശം. നൂറ് വയസ്സുള്ള മുഖ്യമന്ത്രി വിഎസ് നടന്ന് കയറിയ ക്ലിഫ് ഹൗസിൽ പിണറായി ലക്ഷങ്ങൾ മുടക്കി ലിഫ്റ്റ് വച്ചു….

Read More

ഈ വർഷം ലോക സമ്പദ്‌വ്യവസ്ഥ 3 ശതമാനത്തിൽ താഴെ വളർച്ച കൈവരിക്കും

ഈ വർഷം ലോക സമ്പദ്‌വ്യവസ്ഥ 3 ശതമാനത്തിൽ താഴെ വളർച്ച കൈവരിക്കുമെന്നും 2023 ലെ ആഗോള വളർച്ചയുടെ പകുതി ഇന്ത്യയും ചൈനയും വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റലീന ജോർജീവ വ്യക്തമാക്കി. വികസിത സമ്പദ് വ്യവസ്ഥകളിലെ മാന്ദ്യം ഈ വര്‍ഷം ആഗോള വളര്‍ച്ച മൂന്ന് ശതമാനത്തില്‍ താഴെയാകും. ജിയോപൊളിറ്റിക്കല്‍ പിരിമുറുക്കങ്ങള്‍, ഉയര്‍ന്ന പണപ്പെരുപ്പം എന്നിവ കാരണം വീണ്ടെടുക്കല്‍ പ്രതീക്ഷകള്‍ അവ്യക്തമാണെന്നും ദുര്‍ബല വിഭാഗങ്ങളും രാജ്യങ്ങളുമായിരിക്കും കടുത്ത വെല്ലുവിളികള്‍ നേരിടുകയെന്നും അവര്‍ പറഞ്ഞു. അതേസമയം…

Read More