കൊച്ചിയിൽ മഴക്കെടുതി; ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചു, നിരവധി വീടുകളിൽ വെള്ളം കയറി

ശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ മലയാറ്റൂര്‍ വനം ഡിവിഷനു കീഴിലുളള ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചിടുന്നു. കാലടി മഹാഗണിത്തോട്ടം, ഭൂതത്താന്‍കെട്ട്, പാണിയേലിപോര് എന്നീ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ ബുധന്‍, വ്യാഴം, വെള്ളി ( ജൂലൈ 31, ഓഗസ്റ്റ് 1, 2) ദിവസങ്ങളിലാണ് അടച്ചിടുക. കൊച്ചിയിൽ മഴക്കെടുതി തുടരുകയാണ്. പറവൂർ, ആലുവ, കോതമം​ഗലം പ്രദേശങ്ങളിലായി നിരവധി വീടുകളിൽ വെള്ളം കയറി. ഭൂതത്താൻകെട്ട് ഡാമിൻ്റെ എല്ലാ ഷട്ടറുകളും തുറന്നിട്ടുണ്ട്. പെരിയാറിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. പെരിയാറിൽ നിന്ന് കൈവഴികളിലൂടെ…

Read More

കുറുവ ദ്വീപിൽ സംസ്ഥാന സർക്കാർ നടത്തുന്ന നിർമ്മാണപ്രവർത്തനങ്ങൾ ഹൈക്കോടതി തടഞ്ഞു

വയനാട് കുറുവ ദ്വീപിൽ സംസ്ഥാന സർക്കാർ നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾ ഹൈക്കോടതി തടഞ്ഞു. നിർമ്മാണ പ്രവർത്തനങ്ങൾക്ക് എങ്ങനെ അനുമതി നൽകി എന്നതിൽ വിശദീകരണം നൽകാൻ സർക്കാരിന് കോടതി നിർദ്ദേശം നൽകിയിട്ടുമുണ്ട്. ഇക്കോ ടൂറിസം കേന്ദ്രത്തിലെ ജീവനക്കാരനായ വെള്ളച്ചാലിൽ പോളിനെ ആന ചവിട്ടിക്കൊന്നതിന് പിന്നാലെ വയനാട്ടിലെ എക്കോടൂറിസം കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചിടാൻ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ ഇവിടെ നിർമ്മാണപ്രവർത്തനങ്ങളും പാടില്ലെന്നാണ്‌ കോടതി വ്യക്തമാക്കിയത്. രണ്ട് കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ് ഇക്കോടൂറിസത്തിന്റെ ഭാഗമായി കുറുവ…

Read More

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു

കനത്ത മഴയെത്തുടർന്ന് പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു. ദുരന്ത നിവാരണ സമിതിയുടെ നിർദ്ദേശ പ്രകാരമാണ് പൊന്മുടിയിലേക്കുള്ള യാത്രകള്‍ക്ക് നിരോധനം ഏർപ്പെടുത്തിയത്. തിരുവനന്തപുരം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്. കനത്ത മഴയെത്തുടര്‍ന്ന് കോട്ടയം, പത്തനംതിട്ട ജില്ലകളിലുമുള്ള ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാകലക്ടര്‍മാര്‍ ഉത്തരവിട്ടിട്ടുണ്ട്. കോട്ടയം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍കല്ല്, മാര്‍മല അരുവി എന്നിവിടങ്ങളിലേയ്‌ക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട വാഗമണ്‍ റോഡിലെ രാത്രികാലയാത്രയും ജൂണ്‍ 30 വരെ നിരോധിച്ച്‌ ജില്ലാ ദുരന്തനിവാരണ അതോറിറ്റി…

Read More

സാഹസികരെ വരൂ…; ആമപ്പാറ അണിഞ്ഞൊരുങ്ങുന്നു

ഇടുക്കി എന്നും സഞ്ചാരികളുടെ പറുദീസയാണ്. വിദേശസഞ്ചാരികൾ ധാരളമെത്തുന്ന ജില്ലകൂടിയാണ് ഇടുക്കി. മാത്രമല്ല, സാഹസിക സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടം കൂടിയാണ് ഇടുക്കി എന്ന സുന്ദരി. തമിഴ്നാട് അതിർത്തിയോടു ചേർന്നുള്ള ആമപ്പാറയിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ഇക്കോ ടൂറിസം പദ്ധതി നിർമാണം പൂർത്തീകരിച്ച് ഉദ്ഘാടനത്തിനൊരുങ്ങിയിരിക്കുകയാണ്. നെടുങ്കണ്ടം-തൂക്കുപാലം-രാമക്കൽമേട്ടിൽനിന്ന് ആറ് കിലോമീറ്റർ മാത്രം അകലെയുള്ള ആമപ്പാറയിൽ ‘ജാലകം എക്കോ ടൂറിസം കേന്ദ്രം’ സമർപ്പിക്കുന്നതോടെ ജില്ലയുടെ വിനോദസഞ്ചാര ഭൂപടത്തിലെ ഹോട്ട് സ്പോട്ടായി മാറും ആമപ്പാറ. രാമക്കൽമേട്-ആമപ്പാറയിൽ സഞ്ചാരികളെത്തുന്നവർക്കു ജീപ്പിലൂടെയുള്ള സാഹസികയാത്രയും ആസ്വദിക്കാം. അത്രയ്ക്കു…

Read More