
അജ്മാനിലെ നിരത്തുകൾ കീഴടക്കാൻ പരിസ്ഥിതി ടാക്സികൾ വരുന്നു
വാഹനങ്ങൾ മൂലമുണ്ടാകുന്ന കാർബൺ ബഹിർഗമനം കുറക്കുക എന്ന ലക്ഷ്യവുമായി തുടക്കം കുറിച്ച പരിസ്ഥിതി സൗഹൃദ കാറുകള്‍ അജ്മാനിലെ പൊതു ടാക്സി വാഹനവ്യൂഹത്തിൽ സജീവമാകും. അജ്മാനിലെ പൊതു ഉടമസ്ഥതയിലുള്ള ടാക്സികളുടെ ശ്രേണിയിലേക്കാണ് ലോകത്ത് അതിവേഗം വ്യാപിക്കുന്ന പരിസ്ഥിതി സൗഹൃദ വാഹനങ്ങൾ കൂടി ചേരുന്നത്. പ്രകൃതി വാതകം, ഹൈബ്രിഡ്, ഇലക്ട്രിക്, ഹൈഡ്രജൻ എന്നിവയിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾ ഉൾപ്പെടെ നിരവധിതരം പരിസ്ഥിതി സൗഹൃദ വാഹനങ്ങൾ നിലവില്‍ അജ്മാന് പൊതുഗതാഗത സംവിധാനത്തില്‍ ഉപയോഗിക്കുന്നുണ്ട്. ഗതാഗത സുസ്ഥിര പദ്ധതികൾ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2016…