
12 മുന്തിരികൾ കഴിച്ച് ആഘോഷം; വ്യത്യസ്തം ഈ ബിച്ചിലെ പുതുവത്സര രാവ്
ബിസി 2000ൽ മെസൊപ്പൊട്ടേമിയയിലാണ് ആദ്യമായി പുതുവത്സര ആഘോഷങ്ങൾ ആരംഭിച്ചതെന്ന് ചരിത്രം പറയുന്നു. ഇപ്പോൾ, ഏറ്റവും വലിയ ആഗോള ആഘോഷങ്ങളിൽ ഒന്നാണ് ന്യൂ ഇയർ. ഓസ്ട്രേലിയയിലെ സിഡ്നി പുതുവത്സര ആഘോഷങ്ങൾക്കു പ്രസിദ്ധമാണ്. ലോകത്തിലെ വിവിധ നഗരങ്ങൾ, ബീച്ചുകൾ, നദിയോരങ്ങൾ, പാർക്കുകൾ, റിസോർട്ടുകൾ തുടങ്ങിയവയെല്ലാം പുതുവത്സര ആഘോഷങ്ങൾക്കായുള്ള തയാറെടുപ്പിലാണ്. ഓരോ സ്ഥലത്തെയും ആഘോഷങ്ങൾക്കു പ്രത്യേകതയുണ്ടാകും. ചിലയിടങ്ങളിൽ പാരന്പര്യശൈലിയായിരിക്കും. ചിലത് ന്യുജെൻ ആയിരിക്കും. മെക്സിക്കോയിലെ ചില ബീച്ചുകളിലെ പുതുവത്സരാഘോഷങ്ങൾ വ്യത്യസ്തതകൊണ്ടു ലോക ശ്രദ്ധ പിടിച്ചുപറ്റിയതാണ്. കാൻകൺ, പ്ലായ ഡെൽ കാർമെൻ ബീച്ചുകളിലാണ്…