ഉറങ്ങുന്നതിന് എത്ര മണിക്കൂര്‍ മുന്‍പ് ഭക്ഷണം കഴിക്കണം; അറിയാം

നല്ല ആഹാരം നല്ല ഉറക്കം ഇതു രണ്ടും മികച്ച രീതിയില്‍ ആയാല്‍ തന്നെ ഒരാളുടെ ആരോഗ്യ ജീവിതം നല്ലതായിരിക്കും. എന്നാല്‍ രാവിലെ കഴിക്കാതെയും ഉച്ചയ്ക്ക് അല്‍പം ഭക്ഷണം കഴിച്ചും, രാത്രിയില്‍ ഇതെല്ലാം കൂട്ടി മൂക്ക് മുട്ടെ ഭക്ഷണം കഴിച്ച് കിടക്കുന്നത് ആരോഗ്യത്തിന് ഏറെ ദോഷകരമാണ്. രാത്രിയില്‍ അല്‍പ ഭക്ഷണം ആണ് എപ്പോഴും നല്ലതെന്നാണ് പണ്ടു മുതലേ ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. അല്‍പ ഭക്ഷണം ആണ് ദഹനത്തിനും നല്ലത്. നമ്മള്‍ കഴിയ്ക്കുന്ന ഭക്ഷണം പോലെ തന്നെയാകും നമ്മുടെ മുന്നോട്ടുള്ള…

Read More

മോമോസ് കഴിച്ചതിന് പിന്നാലെ 33-കാരി മരിച്ചു; 15 പേർ ആശുപത്രിയിൽ

ഹൈദരാബാദിൽ മോമോസ് കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ചു. രേഷ്മ ബീഗം (33) ആണ് മരിച്ചത്. ഇതേ കടയിൽ നിന്ന് മോമോസ് കഴിച്ച രേഷ്മയുടെ രണ്ട് കുട്ടികൾ ഉൾപ്പെടെ 15 പേർ ചികിത്സയിലാണ്. ബൻജാര ഹിൽസിന് സമീപമുള്ള നന്ദി നഗറിലെ തെരുവുകച്ചവടക്കാരനിൽ നിന്നാണ് രേഷ്മയും കുട്ടികളും മോമോസ് വാങ്ങിക്കഴിച്ചത്. കഴിച്ചതിന് ശേഷം രേഷ്മയ്ക്ക് ഛർദ്ദിയും വയറിളക്കവും വയറുവേദനയും ഉണ്ടായി. ആരോഗ്യനില വഷളായതോടെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് മരണം സംഭവിച്ചത്. ഇവരുടെ കുട്ടികൾ ചികിത്സയിലാണ്. രേഷ്മയുടെ ബന്ധുക്കളുടെ പരാതിയെ തുടർന്ന്…

Read More

ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധ; അധ്യാപിക മരിച്ചു

വാനഗരത്തിനടുത്തുള്ള നൂമ്പലിലെ റസ്റ്ററന്റിൽനിന്ന് ഷവർമ കഴിച്ചതിനെ തുടർന്നു ഭക്ഷ്യവിഷബാധയേറ്റ യുവതി മരിച്ചു. തിരുവീഥി അമ്മൻ സ്ട്രീറ്റിൽ താമസിക്കുന്ന സ്വകാര്യ സ്കൂൾ അധ്യാപിക ശ്വേത (22) ആണു മരിച്ചത്. ഒരാഴ്ച മുൻപ് സഹോദരനൊപ്പം പുറത്തുപോയപ്പോൾ ശ്വേത ഷവർമ കഴിച്ചിരുന്നു. വീട്ടിലെത്തി മീൻകറിയും കഴിച്ചു. രാത്രി ഛർദിക്കുകയും ബോധരഹിതയാവുകയും ചെയ്ത യുവതിയെ ഉടനെ പോരൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ആരോഗ്യനില മെച്ചപ്പെടാത്തതിനെ തുടർന്നു ചൊവ്വാഴ്ച സ്റ്റാൻലി ആശുപത്രിയിൽ എത്തിച്ചു. ഇവിടെ ചികിത്സയിലിരിക്കെയാണു മരണം. മരണകാരണം വ്യക്തമാകാൻ പോസ്റ്റ്മോർട്ടം നടത്തും. പൊലീസ്…

Read More

വാഴപ്പിണ്ടി ജ്യൂസ് കുടിക്കൂ…; രോഗങ്ങൾ അകറ്റൂ  

വാഴപ്പിണ്ടികൊണ്ടുള്ള വിഭവങ്ങൾ പുതുതലമുറയ്ക്കും പ്രിയപ്പെട്ടതാകുന്നു. കാരണം, അതിന്റെ ആരോഗ്യഗുണങ്ങളെക്കുറിച്ചുള്ള അറിവും അനുഭവവുമാണു കാരണം. സ്വാദിഷ്ടമായ ഭക്ഷണം മാത്രമല്ല, നാരുകൾ ധാരാളമടങ്ങിയ ഒന്നു കൂടിയാണിത്. പല അസുഖങ്ങൾക്കുമുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ദിവസവും ഒരു ഗ്ലാസ് വാഴപ്പിണ്ടി ജ്യൂസ് കുടിച്ചാൽ, അല്ലെങ്കിൽ വാഴപ്പിണ്ടി ഡയറ്റിൽ ഉൾപ്പെടുത്തിയാൽ ലഭിയ്ക്കുന്ന ആരോഗ്യപരമായ ഗുണങ്ങൾ നിരവധിയാണ്.  പ്രമേഹത്തിന്  പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ് വാഴപ്പിണ്ടി ജ്യൂസ്. ഇതിലെ ഫൈബറുകളാണ് ഈ ഗുണം നൽകുന്നത്. ഫൈബറുകൾ രക്തത്തിലെ ഗ്ലൂക്കോസ് തോത് കൃത്യമായ നില നിർത്താനും ഇൻസുലിൻ…

Read More

ഫ്രഞ്ച് ഫ്രൈസ് കഴിക്കാൻ അനുവദിച്ചില്ല; ഭർത്താവിനെതിരേയുള്ള ഭാര്യയുടെ പരാതി ഹൈക്കോടതി സ്റ്റേ ചെയ്തു

ദമ്പതികളാകുമ്പോൾ വഴക്കും പിണക്കവും സാധാരണമാണ്. ദിവസങ്ങൾക്കുള്ളിൽ പിണക്കം മറന്ന് ഇണങ്ങുന്നതും സ്വാഭാവികം. കഴിഞ്ഞദിവസം കർണാടകയുടെ തലസ്ഥാനനഗരിയായ ബംഗളൂരുവിലെ വീട്ടമ്മ ഭർത്താവിനെതിരേ നൽകിയ പരാതി കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തതാണ് ജനശ്രദ്ധ പിടിച്ചുപറ്റിയത്. ഭർത്താവ് ഫ്രഞ്ച് ഫ്രൈസ് കഴിക്കാൻ അനുവദിക്കുന്നില്ലെന്നായിരുന്നു ഭാര്യയുടെ പരാതി. കുട്ടി ജനിച്ചതിന് ശേഷം ഭാര്യയെ ഫ്രഞ്ച് ഫ്രൈസ് മാത്രമല്ല, ചോറും മാംസവും കഴിക്കാൻ ഭർത്താവ് അനുവദിക്കുന്നില്ലെന്നു ഭാര്യ പരാതിയിൽ വിശദമായി പറയുന്നു. ഭർത്താവിനെതിരെ ഭാര്യ നൽകിയ കേസ് കർണാടക ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നനു. ഭർത്താവിനെ…

Read More

കൊടുങ്ങല്ലൂരിൽ കുഴിമന്തി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ; 27 പേര്‍ ആശുപത്രിയില്‍

കൊടുങ്ങല്ലൂര്‍ പെരിഞ്ഞനത്ത് ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷ ബാധ. വയറിളക്കവും ഛര്‍ദ്ദിയും മറ്റ് അസ്വസ്ഥതകളുമായി 27 പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഇന്നലെ രാത്രി ‘സെയ്ൻ’ എന്ന ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റിരിക്കുന്നത്. ഹോട്ടലില്‍ നിന്ന് നേരിട്ട് കഴിച്ചവര്‍ക്കും പാഴ്സല്‍ വാങ്ങിക്കൊണ്ടുപോയി കഴിച്ചവര്‍ക്കുമെല്ലാം ഭക്ഷ്യവിഷബാധയേറ്റിട്ടുണ്ട്. കയ്പമംഗലം സ്വദേശികളാണ് ആശുപത്രിയിലുള്ളത്. കൊടുങ്ങല്ലൂരിലും ഇരിങ്ങാലക്കുടയിലുമുള്ള വിവിധ ആശുപത്രികളിലാണ് ആളുകള്‍ ചികിത്സ തേടിയിരിക്കുന്നത്. ആരോഗ്യവകുപ്പും, പഞ്ചായത്ത് -ഫുഡ് ആന്‍റ് സേഫ്റ്റി അധികൃതരും പൊലീസും ചേര്‍ന്ന് ഹോട്ടലില്‍ പരിശോധന നടത്തിയിട്ടുണ്ട്….

Read More

അരളി വീണ്ടും ജീവനെടുത്തു; ചെടി തിന്ന പശുവും കിടാവും ചത്തു

പത്തനംതിട്ടയിൽ അരളിച്ചെടിയുടെ ഇല തിന്ന് പശുവും കിടാവും ചത്തു. തെങ്ങമം മഞ്ജു ഭവനത്തിൽ പങ്കജവല്ലിയമ്മയുടെ വീട്ടിലെ പശുവും കിടാവുമാണ് ചത്തത്. കഴിഞ്ഞ വെളളിയാഴ്ചയാണ് സംഭവം. അടുത്തുളള വീട്ടിലുകാർ വെട്ടിക്കളഞ്ഞ അരളി തീറ്റയ്‌ക്കൊപ്പം അബദ്ധത്തിൽ നൽകിയതാണ് മരണകാരണം. പശുവിന് ദഹനക്കേടാണെന്ന് കരുതി പങ്കജവല്ലിയമ്മ അടുത്തുളള മൃഗാശുപത്രിയിൽ നിന്ന് മരുന്ന് വാങ്ങിയിരുന്നു. എന്നാൽ മരുന്നുമായി വീട്ടിലെത്തിയപ്പോൾ അവർ കണ്ടത് ചത്ത കിടാവിനെയായിരുന്നു. അടുത്ത ദിവസം പശുവും ചത്തിരുന്നു. സാധാരണ ദഹനക്കേട് മരുന്ന് കൊടുത്താൽ മാറുന്നതാണ്. ഇത്തവണ മരുന്ന് കൊടുത്തിട്ടും മാറാതെ…

Read More

മുംബൈയിൽ ഹോട്ടലിൽ നിന്നും ചിക്കൻ ഷവർമ കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം; 12 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മുംബൈയിലെ ഗോരെഗാവിൽ ചിക്കൻ ഷവർമ കഴിച്ചവരെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് 12 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിൽ ഒമ്പത് പേർ ആശുപത്രി വിട്ടുവെന്നും മറ്റ് മൂന്ന് പേർ സുഖം പ്രാപിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു. ഗോരേഗാവിലെ സന്തോഷ് നഗർ പ്രദേശത്തെ ഹോട്ടലിൽ നിന്ന് വെള്ളിയാഴ്ച ചിക്കൻ ഷവർമ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ചിക്കൻ ഷവർമ കഴിച്ച 12 പേരെ ശാരീരിക അസ്വസ്ഥതകൾ മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വെള്ളി, ശനി ദിവസങ്ങളിലായി…

Read More

‘പ്രമേഹം കൂട്ടാൻ മാമ്പഴവും മധുരപലഹാരങ്ങളും കഴിക്കുന്നു’; കേജ്രിവാളിനെതിരെ ഇഡി

പ്രമേഹം കൂട്ടാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ അമിതമായി മധുരം കഴിക്കുന്നുവെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). പ്രമേഹ രോഗിയാണെന്ന് പറയുമ്പോഴും ജയിലിനുള്ളിൽ അദ്ദേഹം മാമ്പഴവും മധുരപലഹാരങ്ങളും പഞ്ചസാര ചേർത്ത ചായയും കഴിക്കുന്നുവെന്നാണ് ഇഡി ഡൽഹി കോടതിയെ അറിയിച്ചത്. ജാമ്യം ലഭിക്കുന്നതിന് വേണ്ടി പ്രമേഹം കൂട്ടാനാണ് കേജ്രിവാൾ ഇങ്ങനെ ചെയ്യുന്നതെന്നാണ് ഇഡിയുടെ അഭിഭാഷകൻ സോഹെബ് ഹൊസൈൻ പ്രത്യേക ജഡ്ജി കാവേരി ബവേജയെ അറിയിച്ചത്. ശരീരത്തിലെ പഞ്ചസാരയുടെ അളവിൽ നിരന്തരം ഏറ്റക്കുറച്ചിൽ ഉണ്ടാകുന്നതിനാൽ തന്റെ സ്ഥിരം ഡോക്ടറെ വെർച്വൽ കോൺഫറൻസിംഗിലൂടെ…

Read More

ഓൺലൈനിൽ നിന്ന് വാങ്ങിയ കേക്ക് കഴിച്ചു; പഞ്ചാബിൽ ഭക്ഷ്യവിഷബാധയേറ്റ് 10 വയസ്സുകാരിക്ക് ദാരുണാന്ത്യം

ഓൺലൈനിൽനിന്ന് ഓർഡർ ചെയ്ത കേക്ക് കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം. കഴിഞ്ഞ ഞായറാഴ്ചയാണു പഞ്ചാബിലെ പട്യാല സ്വദേശിയായ മൻവിയുടെ പിറന്നാളിന് കേക്ക് വാങ്ങിയത്. കുടുംബത്തോടൊപ്പം പിറന്നാളാഘോഷിച്ചു. കേക്ക് കഴിച്ച എല്ലാവർക്കും രാത്രി 10 മണിയോടെ അസ്വസ്ഥതകൾ അനുഭവപ്പെട്ടതായി മൻവിയുടെ മുത്തച്ഛൻ ഹർഭൻ ലാൽ പറഞ്ഞു. മൻവിയുടെ സഹോദരങ്ങൾ ഛർദിച്ചു. തൊണ്ട വരണ്ടെന്നു പറഞ്ഞു മൻവി ഇടയ്ക്കിടെ വെള്ളം ചോദിച്ചു വാങ്ങി.  അൽപസമയത്തിനു ശേഷം ഉറങ്ങുകയും ചെയ്തു. പിറ്റേദിവസം ആരോഗ്യനില വഷളായ ‌നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകാതെ…

Read More