
ചോറ് കഴിക്കാനുള്ള ശരിയായ രീതി അറിയാം
ഒരു പാത്രം ചോറ് കഴിക്കുമ്പോൾ ചില കാര്യങ്ങൾ മനസിൽ ഓർക്കേണ്ടതുണ്ട്. എപ്പോഴും സമീകൃതാഹാരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. അരി പോലുള്ള കാർബോഹൈഡ്രേറ്റുകൾ മാത്രമല്ല, പ്രോട്ടീൻ, നാരുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ ഉപയോഗിച്ച് ഭക്ഷണം സന്തുലിതമാക്കണം. “ലീൻ പ്രോട്ടീനുകൾ (ബീൻസ്, ടോഫു, ചിക്കൻ അല്ലെങ്കിൽ മീൻ പോലുള്ളവ), പലതരം പച്ചക്കറികൾ, മിതമായ അളവിൽ ആരോഗ്യകരമായ കൊഴുപ്പുകൾ (ഒലിവ് ഓയിൽ പോലെയുള്ളവ) എന്നിവയുമായി സംയോജിപ്പിച്ചാൽ അരി ആരോഗ്യകരമായ ഭക്ഷണത്തിന്റെ ഭാഗമാക്കാം. ഇത് മാക്രോ ന്യൂട്രിയന്റുകളുടെ സന്തുലിതാവസ്ഥ നൽകുകയും വിവിധ വിറ്റാമിനുകളും ധാതുക്കളും…