ചര്‍മ്മം മുതല്‍ ഹൃദയം വരെ മെച്ചപ്പെടുത്താം; ദിവസവും കശുവണ്ടി കഴിക്കാം

പോഷക ഗുണങ്ങളാല്‍ സമ്പുഷ്ടമാണ് കശുവണ്ടിപ്പരിപ്പ്. എന്നും ആരോഗ്യത്തോടെയിരിക്കാനുള്ള മാര്‍ഗ്ഗമാണ് നിങ്ങള്‍ അന്വേഷിക്കുന്നതെങ്കില്‍ എല്ലാദിവസവും രാവിലെ കശുവണ്ടിപ്പരിപ്പ് കഴിയ്ക്കുന്നത് ഗുണം ചെയ്യും. കശുവണ്ടിയില്‍ മഗ്നീഷ്യം ചെമ്പ്, ഇരുമ്പ്, ആരോഗ്യകരമായ കൊഴുപ്പുകള്‍ തുടങ്ങിയ പ്രധാനപ്പെട്ട പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. നമ്മുടെ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നിലനിര്‍ത്താന്‍ ഈ പോഷകങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു. മഗ്നീഷ്യം നാഡികളുടെയും പേശികളുടെയും പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്നു. ചെമ്പ് ആരോഗ്യമുള്ള ചര്‍മ്മം നിലനിര്‍ത്താനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കുന്നു. അതുകൊണ്ടുതന്നെ കശുവണ്ടി കഴിച്ചുകൊണ്ട് ഒരു ദിവസം ആരംഭിക്കുന്നത് ഊർജത്തോടെയിരിക്കാന്‍ നമ്മെ സഹായിക്കും….

Read More

ഷു​ഗർ ഉള്ളവരാണോ?; ഈ ഭക്ഷണങ്ങൾ നിർബന്ധമായും കഴിക്കാം

പ്രമേഹ രോഗികള്‍ അന്നജം കുറഞ്ഞ, ഫൈബര്‍ ധാരാളം അടങ്ങിയ, ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാതിരിക്കാന്‍ സഹായിക്കുന്ന ചില ലഘുഭക്ഷണങ്ങളെ പരിചയപ്പെടാം. 1. വെള്ളക്കടല ഫൈബര്‍ ധാരാളം അടങ്ങിയതാണ് വെള്ളക്കടല. കൂടാതെ ഇവയില്‍ പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുമുണ്ട്. അതിനാല്‍ വെള്ളക്കടല വേവിച്ച് സ്നാക്കായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്. മഗ്നീഷ്യം, ഫോളേറ്റ്, അയേണ്‍, സിങ്ക്, കോപ്പര്‍ തുടങ്ങിയവ അടങ്ങിയ വെള്ളക്കടല എല്ലുകളുടെ ആരോഗ്യത്തിനും തലച്ചോറിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. കലോറി കുറഞ്ഞ…

Read More

ചോറ് കഴിക്കാതിരുന്നാൽ ശരീരഭാരം കുറയുമോ ?

പലപ്പോഴും ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ ആദ്യം ചെയ്യുന്നത് കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം പൂർണമായി ഒഴിവാക്കും. എന്നാൽ ശരീരഭാരം കുറയുമോ ? എന്നാൽ നിങ്ങൾ കാർബോഹൈഡ്രേറ്റ് ഒഴിവാക്കി ശരീരഭാരം കുറക്കാൻ നോക്കിയാൽ എന്ത് സംഭവിക്കുമെന്ന് അറിയാമോ ? ഉയർന്ന മെറ്റബോളിസം നിരക്ക് കാരണം കാർബോഹൈഡ്രേറ്റുകൾ തലച്ചോറിൻ്റെ ആരോ​ഗ്യത്തിന് മികച്ചതാണ്. കാർബോഹൈഡ്രേറ്റുകൾ നാരുകളാൽ സമ്പുഷ്ടമാണ്. ഇത് ആരോഗ്യകരമായ ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്തുന്നു. ചർമ്മം, കണ്ണ്, കോശം എന്നിവയുടെ ആരോഗ്യത്തെയും മാനസികാരോഗ്യത്തെയും പിന്തുണയ്ക്കുന്ന ബി-ഗ്രൂപ്പ് വിറ്റാമിനുകളുടെ മികച്ച ഉറവിടമാണ് കാർബോഹൈഡ്രേറ്റുകൾ. അപാരമായ ഊർജം…

Read More

പ്രമേഹ രോഗികൾക്ക് ചക്കയും മാങ്ങയും കഴിക്കാമോ?

മധുരമുള്ള ഫലങ്ങളായ ചക്കയും മാങ്ങയും പ്രമേഹ രോഗികൾക്ക് കഴിക്കാമോ എന്നാ കാര്യത്തിൽ ഇപ്പോഴും സംശയം ബാക്കിയാണ്. ഇപ്പോൾ ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ് പ്രമേഹം. പ്രമേഹം ഉണ്ടെന്ന് അറിഞ്ഞവർ മധുരം സാധാരണ കഴിക്കുന്നത് കുറക്കാറാണ് പതിവ്. ആദ്യമായി പ്രമേഹമുള്ളവർ ആരോഗ്യകരമായ ഭക്ഷണ രീതിയിലേക്ക് മാറുകയാണ് വേണ്ടത്. പ്രമേഹ രോഗികൾ മധുരമുള്ള ഫലങ്ങളായ ചക്കയും മാങ്ങയും ഒഴിവാക്കുന്നതാണ് നല്ലത്. പഴുത്തു കഴിയുമ്പോൾ ഉയർന്ന ഗ്ലെസ്സമിക്ക് ഇൻഡക്സ് ഭക്ഷണങ്ങളായി മാറുന്ന രണ്ടു ഫലങ്ങളാണ് ഇവ. ഇവ കഴിക്കുമ്പോൾ കലോറിയുടെ…

Read More

ദിവസവും മുട്ട കഴിക്കണം…; ഗുണം നിരവധി

ലോകമെമ്പാടുമുള്ളവർ പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതാണ് മുട്ട. കാരണം മുട്ട രുചികരവും പോഷകസമൃദ്ധവുമാണ്. ചിലർക്കു പുഴുങ്ങി, ചിലർക്കു ഓംലെറ്റ്, മറ്റുചിലർ ബുൾസ്ഐ എന്നിങ്ങനെ മുട്ട കഴിക്കുന്നു. ദിവസവും മുട്ട കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് എങ്ങനെ ഗുണകരമാകുമെന്ന് അറിയാമോ..? എന്നാൽ അമിതമായി മുട്ട കഴിച്ചാൽ അതു പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഒരാൾക്ക് ഒരു ദിവസം ഒന്ന് അല്ലെങ്കിൽ രണ്ട് മുട്ട കഴിക്കാം. അമിതമായി മുട്ട കഴിക്കുന്നത് നിങ്ങളുടെ വൃക്കയെ ബാധിച്ചേക്കാം. കൊളസ്ട്രോൾ ഉയർത്താനും സാധ്യതയുണ്ട്. ദിവസവും മിതമായ അളവിൽ മുട്ട കഴിക്കുകയാണെങ്കിൽ…

Read More

ഗർഭകാലത്ത് തീർച്ചയായും ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ… തീർച്ചയായും അറിയണം

ഗർഭാവസ്ഥയിൽ ചില ഭക്ഷണങ്ങൾ കഴിക്കരുതെന്ന് നിർദേശിക്കുന്നത് എന്തുകൊണ്ടാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ. ഭക്ഷണകാര്യത്തിലെ നിയന്ത്രണം അമ്മമാരുടെയും കുട്ടികളുടെയും ആരോഗ്യത്തിനും ഉത്തമാണ്. ചില ഭക്ഷണങ്ങൾ, അപകടസാധ്യതകൾ ഉണ്ടാക്കാം. ഒഴിവാക്കേണ്ട ചില ഭക്ഷണപദാർഥങ്ങൾ ഏതൊക്കെയെന്ന് മനസിലാക്കാം. പപ്പായ പഴുക്കാത്തതോ, പകുതി പഴുത്തതോ ആയ പപ്പായയിൽ ലാറ്റക്സ് പദാർഥവും പപ്പൈൻ എന്ന എൻസൈമും അടങ്ങിയിരിക്കുന്നു. ഈ ഘടകങ്ങൾ ഗർഭാശയ സങ്കോചത്തിനു കാരണമാകും. ഇത് ഗർഭം അലസൽ അല്ലെങ്കിൽ അകാല പ്രസവത്തിലേക്കു നയിച്ചേക്കാം. പഴുത്ത പപ്പായ സുരക്ഷിതമാണെന്നു കണക്കാക്കപ്പെടുന്നു. എങ്കിലും മിതമായ അളവിൽ വേണം…

Read More

‘മോദി വീണ്ടും പ്രധാനമന്ത്രിയായാൽ ചിക്കനും ആട്ടിറച്ചിയും ബീഫുമൊന്നും കഴിക്കാനാവില്ല’; ഡിഎംകെ പ്രചാരണം വിവാദത്തിൽ

വീണ്ടും അധികാരത്തിൽ നരേന്ദ്ര മോദി വന്നാൽ ചില ഭക്ഷണങ്ങള്‍ നിരോധിക്കുമെന്ന പ്രചാരണവുമായി ഡിഎംകെ. മോദിയെ വീണ്ടും തെരഞ്ഞെടുത്താൽ നിങ്ങൾക്ക് ചോറും തൈരും സാമ്പാറും മാത്രമേ കഴിക്കാൻ കഴിയൂ. ചിക്കനും ആട്ടിറച്ചിയും ബീഫുമൊന്നും കഴിക്കാനാവില്ലെന്ന ഡിഎംകെ നേതാവിന്‍റെ പ്രസംഗം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ചെന്നൈയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആയിരുന്നു ഡിഎംകെ നേതാവിന്‍റെ പരാമർശം. പ്രസംഗത്തിനെതിരെ ബിജെപി രംഗത്തെത്തി. തമിഴ്നാട്ടിൽ ഏപ്രിൽ 19നാണ് വോട്ടെടുപ്പ്. 39 ലോക്സഭാ മണ്ഡലങ്ങളിലെയും വോട്ടെടുപ്പ് അന്ന് നടക്കും. ലോക്‌സഭാ സീറ്റുകളുടെ എണ്ണത്തിൽ അഞ്ചാം സ്ഥാനത്താണ്…

Read More

ക്യാൻസർ ഉൾപ്പെടെയുള്ള മാരക രോഗങ്ങൾക്ക് സാധ്യത; ഈ ഭക്ഷണങ്ങൾ ഒഴിവാക്കണം: പഠനം

ക്യാൻസർ ഉൾപ്പെടെയുള്ള 32 ഗുരുതര രോഗങ്ങൾക്ക് അൾട്രാ പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ കാരണമാകുന്നുവെന്ന പഠനറിപ്പോർട്ട് പുറത്ത്. ബ്രിട്ടീഷ് മെഡിക്കൽ ജേണൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കാൻസർ, മാനസിക പ്രശ്‌നങ്ങൾ, ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങൾ, ഹൃദയ സംബന്ധമായ രോഗങ്ങൾ തുടങ്ങി അകാലമരണത്തിന് വരെ ഈ ഭക്ഷണങ്ങൾ കാരണമാകാനിടയുണ്ടെന്നാണ് പഠനറിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. യുപിഎഫ് ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്ന പഠനങ്ങൾ നേരത്തെ വന്നിരുന്നെങ്കിലും ഇതാദ്യമായാണ് കണക്കുകളുടെ അടിസ്ഥാനത്തിലുള്ള വിലയിരുത്തലുകൾ ഉണ്ടാകുന്നത്. ഓസ്ട്രേലിയ, യുഎസ്, ഫ്രാൻസ്, അയർലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകരുടെ സംഘമാണ്…

Read More

മാനസികാരോഗ്യത്തിന് പഴവും പച്ചക്കറിയും കഴിക്കൂ

മാനസികാരോഗ്യത്തിന് പഴങ്ങളും പച്ചക്കറികളം കഴിക്കുന്നത് ഉത്തമം. നോൺ വെജിറ്റേറിയൻ മാത്രം ശീലിച്ചവർക്ക് ഇതെളുപ്പമാകില്ല. എന്നാൽ, എളുപ്പത്തിൽ വെജിറ്റേറിയൻ ആകാൻ ശ്രമിക്കേണ്ടതില്ലെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. പൂർണമായും പച്ചക്കറികളിലേക്ക് തിരിയുകയല്ല അൽപ്പാൽപമായി ഭക്ഷണശീലം മാറ്റുകയാണ് വേണ്ടത്. ദിവസം ഒരുനേരത്തേക്ക് എങ്കിലും പച്ചക്കറികൾ മാത്രം ഭക്ഷണമാക്കാനാണ് ഗവേഷകർ ആവശ്യപ്പെടുന്നത്. ഇതിനൊപ്പം ദിവസവും രാവിലെ നടപ്പ് പോലെയുള്ള വ്യായാമവും ശീലിക്കണം. പഴങ്ങളും പച്ചക്കറികളും മാനസികാരോഗ്യത്തിന് ഉത്തമമാണ്. വിവിധ പഠനങ്ങൾ ഇവയുടെ ഗുണങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. മാനസിക പിരിമുറുക്കങ്ങൾ തടയാൻ പഴങ്ങൾ സഹായിക്കും. ധാരാളം പച്ചക്കറികളും…

Read More

എന്തൊരു രുചി; സോപ്പ് തിന്നുന്ന യുവതി സൂപ്പർ ഹിറ്റ്: വീഡിയോ വൈറൽ

ഗതി കെട്ടാൽ പുലി പുല്ലും തിന്നും എന്നൊരു പഴഞ്ചൊല്ലുണ്ട്. വിശന്നാൽ എന്തു പുലി, എന്തു സിംഹം.. കിട്ടുന്നതു തിന്നുക അത്രതന്നെ. കഴിഞ്ഞദിവസം ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ട വീഡിയോ ആരെയും ആദ്യം ഞെട്ടിക്കുന്നതായി. സോപ്പ് തിന്നുന്ന സുന്ദരിയായ യുവതിയുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോ മണിക്കൂറുകൾക്കുള്ളിൽ നെറ്റിസൺസ് ഏറ്റെടുത്തത്. “എനിക്ക് സോപ്പ് കഴിക്കാൻ ഇഷ്ടമാണ്” എന്ന അടിക്കുറിപ്പോടെയാണ് ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവച്ചത്. View this post on Instagram A post shared…

Read More