
ദുബൈ നഗരത്തിൽ വിനോദസഞ്ചാരികൾക്ക് പൊലീസുമായി ആശയവിനിമയം എളുപ്പം
ലോകത്തിന്റെ നാല് ദിക്കിൽനിന്നും വിനോദ സഞ്ചാരികൾ വന്നുചേരുന്ന ദുബൈ നഗരത്തിൽഏതു സമയവും പൊലീസിനെ ബന്ധപ്പെടാൻ നൂതന സംവിധാനങ്ങൾ. അഞ്ച് ഡിജിറ്റൽ നൂതന സംവിധാനങ്ങളാണ് ദുബൈ ടൂറിസ്റ്റ് പൊലീസ് വിനോദസഞ്ചാരികളുമായി ആശയ വിനിമയത്തിന് സജ്ജീകരിച്ചിട്ടുള്ളത്. ഇതുവഴി വളരെ എളുപ്പത്തിൽ 24 മണിക്കൂറും സഹായവും സേവനങ്ങളും ആവശ്യപ്പെടാൻ സാധിക്കും. ദുബൈ പൊലീസ് സ്മാർട്ട് ആപ്പിലെ ‘ടൂറിസ്റ്റ് പൊലീസ്’ സേവനം, ദുബൈ പൊലീസ് വെബ്സൈറ്റ്, ഇ-മെയിൽ, 901 എന്ന കാൾ സെൻറർ നമ്പർ, സ്മാർട്ട് പൊലീസ് സ്റ്റേഷനുകൾ എന്നിവയാണ് പൊലീസിനെ ബന്ധപ്പെടാൻ…