
സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ ചൂട് തുടരും ; പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
വരും ദിവസങ്ങളിലും സൗദിയുടെ കിഴക്കൻ പ്രവിശ്യയിലും റിയാദ്, ഖസീം പ്രവിശ്യകളിലും കനത്ത ചൂട് തുടരുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഉയർന്ന താപനിലക്കൊപ്പം ചിലയിടങ്ങളിൽ കാറ്റിനും സാധ്യതയുണ്ട്. റിയാദിലെ കഴിഞ്ഞ ദിവസത്തെ താപനില 48 ഡിഗ്രി സെൽഷ്യസാണ്. റിയാദ് മേഖലയിലെ മിക്ക ഭാഗങ്ങളിലും 47 മുതൽ 48 വരെ ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയതായും ചില ഭാഗങ്ങളിൽ ഉഷ്ണതരംഗം ബാധിക്കുന്നുണ്ടെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി. മക്കയിലും മദീനയിലും പരമാവധി താപനില 43 ഡിഗ്രി സെൽഷ്യസാണ് കഴിഞ്ഞ ദിവസം…