
പ്രത്യാശയുടെ സന്ദേശം പകർന്ന് ഈസ്റ്റര്‍; ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥന
പ്രത്യാശയുടെ സന്ദേശം പകർന്ന് ലോകമെമ്പാടുമുള്ള വിശ്വാസികള്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. യേശുദേവന്റെ ഉയിര്‍പ്പിന്റെ അനുസ്മരണവുമായി ദേവാലയങ്ങളില്‍ ഈസ്റ്റര്‍ ശുശ്രൂഷകള്‍ നടന്നു. യേശുവിന്‍റെ തിരുരൂപവും വഹിച്ചുള്ള പ്രദക്ഷണത്തില്‍ വിശ്വാസികള്‍ പങ്കെടുത്തു. വത്തിക്കാനില്‍ ഈസ്റ്റര്‍ ദിന ചടങ്ങുകള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ നേതൃത്വം നല്‍കി. ആരോഗ്യപ്രശ്നങ്ങള്‍ മൂലം വീല്‍ ചെയറിലെത്തിയ മാര്‍പാപ്പ കസേരയിലിരുന്നാണ് പ്രാരംഭ പ്രാര്‍ഥന നടത്തിയത്. പിന്നീട് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ ഈസ്റ്റര്‍ദിന തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തു. ആരോഗ്യപ്രശ്നങ്ങള്‍ മൂലം പെസഹ വ്യാഴാഴ്ചയിലെ പ്രസംഗം…