ചന്ദ്രന്റെ ആകാശത്ത് ഭൂമി ഉദിക്കുന്നത് പകർത്തിയ ബഹിരാകാശ സഞ്ചാരി വില്യം ആന്‍ഡേഴ്സ് വിമാനാപകടത്തിൽ കൊല്ലപ്പെട്ടു; വില്യം ആന്‍ഡേഴ്സിന്റെ എര്‍ത്ത്റൈസ് ഫോട്ടോ ഫ്ലിപ്പ് ചെയ്തത് നാസ
ബഹിരാകാശ സഞ്ചാരിയും നാസയുടെ 1968 ലെ അപ്പോളോ 8 ചാന്ദ്രദൗത്യ സംഘാംഗങ്ങളില്‍ ഒരാളുമായ വില്യം ആന്‍ഡേഴ്സ് വാഷിങ്ടണില്‍ വിമാനാപകടത്തില്‍ മരിച്ചത് ജൂൺ 7നാണ്. സ്വയം പറത്തിയ ചെറുവിമാനം വാഷിംഗ്ടണിലെ ജുവാന്‍ ദ്വീപിനടുത്തുള്ള കടലില്‍ തകര്‍ന്നുവീഴുകയായിരുന്നു. മനുഷ്യര്‍ ആദ്യമായി ഭൂമിയുടെ ആകര്‍ഷണ വലയം കടന്ന് യാത്ര ചെയ്യുകയും ചന്ദ്രനെ അതിന്റെ ഭ്രമണപഥത്തില്‍ 10 തവണ വലംവെയക്കുകയും ചെയ്ത ദൗത്യമായിരുന്നു അപ്പോളോ 8. ചന്ദ്രനെ ചുറ്റുന്നതിനിടെയാണ് പ്രശ്തമായ എര്‍ത്ത്റൈസ് ഫോട്ടോ വില്യം ആന്‍ഡേഴ്സ് പകര്‍ത്തുന്നത്.നീല മാര്‍ബിള്‍ പോലെ തിളങ്ങുന്ന ഭൂമിയുടെ…