തുർക്കി-സിറിയ ഭൂകമ്പം: മരണസംഖ്യ 300 കടന്നെന്ന് റിപ്പോർട്ടുകൾ

തുർക്കിയിലും അയൽരാജ്യമായ സിറിയയിലും ഉണ്ടായ ശക്തമായ ഭൂചലനത്തിൽ രണ്ടു രാജ്യങ്ങളിലുമായി 300ൽ ഏറെപ്പേർ മരിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തെക്ക് കിഴക്കൻ തുർക്കിയിൽ അനുഭവപ്പെട്ടത്. 15 മിനിറ്റിനുശേഷം റിക്ടർ സ്‌കെയിലിൽ 6.7 രേഖപ്പെടുത്തിയ തുടർചലനവും അനുഭവപ്പെട്ടു. 16 തുടർചലനങ്ങളാണ് ഉണ്ടായത്. നിരവധി കെട്ടിടങ്ങൾ നിലംപൊത്തി. ധാരാളം പേർ ഇതിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ലെബനനിലും സൈപ്രസിലും ചലനം അനുഭവപ്പെട്ടു. തുർക്കിയിൽ 76 പേരും സിറിയയിൽ 237 പേരും മരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ…

Read More

നേപ്പാളിൽ ഭൂചലനം; ആറു മരണം റിപ്പോർട്ടു ചെയ്തു

നേപ്പാളിൽ വൻ ഭൂചലനം. ബുധനാഴ്ച പുലർച്ചെ 1.57ന് ആണ് 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ദോത്തി ജില്ലയിൽ വീട് തകർന്ന് ആറു പേർ കൊല്ലപ്പെട്ടതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ടു ചെയ്തു. നേപ്പാളിലെ ഭൂലചനത്തിനു പിന്നാലെ ഇന്ത്യയിലെ ‍ഡൽഹി, ഹരിയാന, ഉത്തരാഖണ്ഡ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ തുടർചലനങ്ങളുണ്ടായി. ബുധനാഴ്ച പുലർച്ചെ 2 മണിയോടെയാണ് ഭൂമി കുലുങ്ങിയത്. ഏകദേശം 10 സെക്കൻഡോളം നീണ്ടു നിന്നതായി നിരവധിപ്പേർ ട്വീറ്റ് ചെയ്തു. നേപ്പാൾ അതിർത്തിയോടു ചേർന്ന ഉത്തരാഖണ്ഡിലെ പിത്തോർഗഡ് ആണ് ഭൂചലനത്തിന്റെ…

Read More