
സിക്കിമിലെ മിന്നൽപ്രളയം; കാണാതായവരുടെ എണ്ണം 82 ആയി
സിക്കിമിലെ ടീസ്റ്റ നദിയിലുണ്ടായ മിന്നൽ പ്രളയത്തിന് ഇടയാക്കിയത് നേപ്പാളിലെ ഭൂകമ്പമെന്നു സംശയം. വിദഗ്ധർ ഈ സാധ്യത പരിശോധിക്കുകയാണെന്ന് കേന്ദ്ര ജല കമ്മിഷൻ. ഭൂകമ്പത്തെ തുടർന്ന് തടാകത്തിലെ വെള്ളം കുത്തിയൊലിച്ചതാകാം മിന്നൽപ്രളയത്തിന് ഇടയാക്കിയതെന്നും കേന്ദ്ര ജല കമ്മിഷൻ സംശയം പ്രകടിപ്പിച്ചു. മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 10 ആയി. 22 സൈനികർ ഉൾപ്പെടെ 82 പേരെ കാണാതായെന്നാണു റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം കാണാതായ സൈനികരിൽ ഒരാളെ രക്ഷാപ്രവർത്തനത്തിനിടെ കണ്ടെത്തി. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ബുധനാഴ്ച…