ജപ്പാനിൽ ഭൂചലനം; തീരപ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പ്

ജപ്പാനിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ. വടക്കൻ ജപ്പാനിലാണ് റിക്ടർ സ്‌കെയിലിൽ 7.6 രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടത്. പിന്നാലെ ജപ്പാൻ കാലാവസ്ഥാ ഏജൻസി തീരപ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജപ്പാൻ തീരപ്രദേശങ്ങളിൽ ഒരു മീറ്ററോളം ഉയരത്തിൽ തിരയടിച്ചതായി ജപ്പാനീസ് മാധ്യമമായ എൻ.എച്ച്.കെ റിപ്പോർട്ട് ചെയ്തു. തങ്ങളുടെ ആണവനിലയങ്ങളിൽ എന്തെങ്കിലും ക്രമക്കേടുകളുണ്ടായിട്ടുണ്ടോ എന്ന് രാജ്യത്തെ പവർ പ്ലാന്റുകൾ പരിശോധിക്കുന്നതായും അവർ റിപ്പോർട്ട് ചെയ്യുന്നു. 2011-ലാണ് ജപ്പാനിൽ ഇതുവരെയുണ്ടായതിൽ ഏറ്റവും വലിയ ഭൂചലനം ഉണ്ടായത്. അന്ന് ഫുക്കുഷിമ ആണവനിലയത്തിനുൾപ്പടെ തകരാറ്…

Read More

ലേയിലും ലഡാക്കിലും അടക്കം മൂന്നിടത്ത് ഭൂചലനം

ജമ്മു കശ്മീരിലെ ലേയിലും ലഡാക്കിലും അടക്കം മൂന്നിടത്ത് ഇന്ന് ഭൂചലനം ഉണ്ടായി. റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ലേയിലും ലഡാക്കിലും അനുഭവപ്പെട്ടതെന്ന് നാഷണൽ സെൻറർ ഫോർ സീസ്മോളജി വ്യക്തമാക്കി. ഇന്ന് പുർച്ചെ 4.33നാണ് ഭൂചലനമുണ്ടായത്. ഭൂമിക്കടിയിൽ അഞ്ച് കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനത്തിൻറെ പ്രഭവ കേന്ദ്രമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ലേയിലും ലഡാക്കിലും കൂടാതെ കിശ്ത്വർ ജില്ലയിലും ശക്തി കുറഞ്ഞ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഇവിടെ ഇന്ന് പുലർച്ചെ1.10ന് റിക്ടർ സ്കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തിയ ഉണ്ടായ…

Read More

ഭൂകമ്പത്തിൽ വിറങ്ങലിച്ച് ചൈന; 100-ലധികം പേര്‍ മരിച്ചു, 200-ലധികം പേര്‍ക്ക് പരിക്ക്

ഇന്നലെ അർധരാത്രിയോടെ ചെെനയിലെ ഗാൻസു പ്രവിശ്യയിലുണ്ടായ വൻ ഭൂകമ്പത്തിൽ വിറങ്ങലിച്ചിരിക്കുകയാണ് ചൈന. 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 100-ലധികം പേരാണ് മരിച്ചിരിക്കുന്നത്. കൂടാതെ 200-ലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ ഉണ്ട്. ഇന്നലെ അർധരാത്രിയായിരുന്നു ഭൂചലനം ഉണ്ടായത്. വീടുകൾക്കും മറ്റ് കെട്ടിടങ്ങൾക്കും കാര്യമായ നാശനഷ്ടങ്ങൾ തന്നെ സംഭവിച്ചു. ചില പ്രദേശങ്ങളിൽ വെെദ്യുതിയും ജലവിതരണവും തടസ്സപ്പെട്ടിട്ടുണ്ട്. റോഡുകളും തകർന്നിട്ടുണ്ട്. പ്രദേശത്ത് നിലവിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നാണ് പ്രസിഡന്റ് ഷി…

Read More

തമിഴ്നാട് കർണാടക സംസ്ഥാനങ്ങളിൽ ഭൂചലനം; നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല

തമിഴ്നാട്ടിലും കർണാടകയിലും ഭൂചലനം. തമിഴ്നാട് ചെങ്കൽപെട്ടിലാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കയിലിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാവിലെ 7:39നാണ് ഉണ്ടായത്. എന്നാൽ നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം, കർണാടകയിലെ വിജയപുരയിലും ചെറുഭൂചലനമുണ്ടായി. പുലർച്ചെ 6.52-നാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 3.1തീവ്രതയാണ് രേഖപ്പെടുത്തിയത്. ഇവിടേയും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

Read More

ഒമാനിലെ ദോഫാർ ഗവർണറേറ്റിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തി

ഒമാനിലെ ദോഫാർ ഗവർണറേറ്റിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (ബുധനാഴ്ച) പുലർച്ചെ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്​കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഷാലിം-അൽ ഹല്ലാനിയത്ത് ദ്വീപുകളിൽ പുലർച്ചെ 1.05നാണ്​ അനുഭവപ്പെട്ടതെന്ന്​ സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം പ്രസ്താവനയിലൂടെ അറിയിച്ചു. സലാലയിൽ നിന്ന് 187 കിലോമീറ്റർ വടക്കു-കിഴക്കായാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം. ഔഖാത്‌, ന്യൂ സലാല, ചൗക്, നമ്പർ 5, സാദ, ഹാഫ എന്നിവിടങ്ങളിൽ നേരിയ ചലനം അനുഭവപ്പെട്ടതായി പ്രദേശവാസികൾ പറഞ്ഞു.

Read More

നേപ്പാളിൽ വീണ്ടും ശക്തമായ ഭൂചലനം; ഡൽഹിയിലും പ്രകമ്പനം

നേപ്പാളിൽ വീണ്ടും ശക്തമായ ഭൂചലനം. തുടർന്ന് ഡൽഹിയിലും അനുബന്ധ മേഖലയിലും പ്രകമ്പനമുണ്ടായി. വൈകീട്ട് 4.40 ഓടെയാണ് പ്രകമ്പനം അനുഭവപ്പെട്ടത്. നേപ്പാളിൽറിക്ടർ സ്കെയിലിൽ 5.6 തീവ്രതയനുഭവപ്പെട്ട ഭൂചലനമുണ്ടായതിന് പിന്നാലെയാണ് ഇന്ത്യയിലും പ്രകമ്പനം അനുഭവപ്പെട്ടത്. യു.പിയിലെ അയോധ്യയിൽ നിന്ന് 233 കി.മീ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. ജനവാസ മേഖലയിൽ നിന്ന് ആളുകൾ ഭയന്നോടുന്നതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വെള്ളിയാഴ്ച നേപ്പാളിലുണ്ടായ ശക്തമായ ഭൂചലനത്തിൽ 157 പേരാണ് മരിച്ചത്. 2015നു ശേഷം നേപ്പാളിലുണ്ടായ…

Read More

ഡൽഹിയിൽ വൻ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.4തീവ്രത രേഖപ്പെടുത്തി

ഡൽഹിയിൽ വൻ ഭൂചലനം. നേപ്പാൾ പ്രഭവ കേന്ദ്രമായി 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. വെള്ളിയാഴ്ച രാത്രി 11.32 ഓടെയായിരുന്നു സംഭവം. 2 തവണയായി നാൽപ്പത് സെക്കൻഡ് നീണ്ടു നിന്ന പ്രകമ്പനം അനുഭവപ്പെട്ടു. അടുത്തിടെ ഉണ്ടായതിൽ വെച്ച് ഏറ്റവും തീവ്രതയേറിയ ഭൂചലനമാണ് ഇന്ന് രേഖപ്പെടുത്തിയത്. ഭൗമ നിരപ്പിൽ നിന്ന് 10 കിലോമീറ്റർ താഴെയായാണ് ഭൂചനത്തിന്റെ പ്രഭവകേന്ദ്രം. ബഹുനില കെട്ടിടത്തിൽ നിന്ന് ആളുകൾ ഇറങ്ങിയോടുന്ന സാഹചര്യവും ഉണ്ടായി. അതേസമയം തുടർച്ചയായ ഭൂചനം ആശങ്ക ഉയർത്തിയിട്ടുണ്ട്. നിലവിൽ ഭൂചലനത്തിൽ നാശനഷ്ടങ്ങൾ…

Read More

അഫ്ഗാനിസ്താനിലെ ഭൂകമ്പത്തിൽ അനുശോചനം അറിയിച്ച് കുവൈത്ത് വിദേശകാര്യ മന്ത്രാലയം

അഫ്ഗാനിസ്താനിൽ നിരവധി പേരുടെ മരണത്തിനും വൻ നാശനഷ്ടത്തിനും ഇടയാക്കിയ ഭൂകമ്പത്തിൽ അനുശോചനം അറിയിച്ച് കുവൈത്ത് വിദേശകാര്യ മന്ത്രാലയം. മരണപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും പരുക്കറ്റവർക്ക് എളുപ്പത്തിൽ ഭേദമാകട്ടെയെന്നും മന്ത്രാലയം പറഞ്ഞു. ശനിയാഴ്ച പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 2,000ത്തിലധികം പേർ മരിക്കുകയും 9,000ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തന്നാണ് റിപ്പോർട്ട്. നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായും സൂചനയുണ്ട്.

Read More

അഫ്ഗാനിസ്ഥാൻ ഭൂകമ്പം; മരണം 2400 കടന്നു

അഫ്ഗാനിസ്ഥാനിലെ ഭൂകമ്പത്തിൽ 2400-ലധികം പേരുടെ ജീവൻ നഷ്ടപ്പെട്ടതായി താലിബാൻ ഭരണകൂടം. ശനിയാഴ്ച, പ്രാദേശിക സമയം ആറരയോടെയാണ് പ്രവിശ്യാതലസ്ഥാനമായ ഹേറത്തിന്റെ വടക്കുപടിഞ്ഞാറ് 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടത്. ആദ്യത്തെ ഭൂകമ്പത്തിനു ശേഷം എട്ട് തുടർചലനങ്ങളുമുണ്ടായി. വ്യാപക നാശനഷ്ടമാണ് അഫ്ഗാനിസ്ഥാനിൽ സംഭവിച്ചിരിക്കുന്നത്. പടിഞ്ഞാറൻ അഫ്ഗാനിലാണ് കൂടുതൽ നാശനഷ്ടങ്ങളുണ്ടായത്. ഭൂകമ്പത്തിൽ ആറ് ഗ്രാമങ്ങൾ പൂർണ്ണമായും തകർന്നു. നിരവധി കെട്ടിടങ്ങൾ തകർന്നു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഈ വർഷം മാർച്ചിൽ വടക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിലെ ജർമിന് സമീപം ഉണ്ടായ…

Read More

അഫ്ഗാനിസ്ഥാനിൽ ഭൂകമ്പം: മരണം നൂറുകവിഞ്ഞു

പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിൽ ഉണ്ടായ ശക്തമായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 120 ആയി.ആയിരത്തിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ പലരുടെയും നില ഗുരുതരമാണ്. മരിച്ചവരുടെ എണ്ണം 500 കടന്നതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. മരണസംഖ്യ ഉയർന്നേക്കും. ഹെറാത്ത് നഗരത്തിൽ നിന്ന് 40 കിലോമീറ്റർ വടക്കുപടിഞ്ഞാറായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ അറിയിച്ചു. ആദ്യ ഭൂകമ്പത്തിനുശേഷം റിക്ടർ സ്കെയിലിൽ 6.3, 5.9, 5.5 തീവ്രതയുള്ള മൂന്ന് തുടർചലനങ്ങളും ഉണ്ടായി. ഹെറാത്ത് പ്രവിശ്യയിലെ സെൻഡ…

Read More