നേപ്പാൾ ഭൂകമ്പത്തിൽ മരണസംഖ്യ 140 ആയി, കെട്ടിട അവശിഷ്ടങ്ങളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നു, മരണസംഖ്യ ഉയർന്നേക്കും

നേപ്പാളിൽ വെള്ളിയാഴ്ച രാത്രിയുണ്ടായ ഭൂചലനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 140 ആയി. നിരവധി പേർക്ക് പരിക്കേറ്റു. ജജർകോട്ട് ജില്ലയിൽ രാത്രി 11.47നാണ് 6.4 തിവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടത്. ജജർകോട്ട്, റുകം ജില്ലകളിലാണ് മരണം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രകമ്പനം ഡൽഹി വരെ അനുഭവപ്പെട്ടിരുന്നു. ഭൂചലനത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നു. കെട്ടിട അവശിഷ്ടങ്ങളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് സൂചന. റുകും ജില്ലയിൽ മാത്രമായി 35 പേരെങ്കിലും മരിച്ചിരിക്കാമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. നിരവധി പേരുടെ വീടുകൾ തകർന്നതായി…

Read More

കശ്മീരിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; ഡൽഹിയിലടക്കം ഉത്തരേന്ത്യയിലും പ്രകമ്പനം

ഉത്തരേന്ത്യയിൽ ഭൂചലനം. കിഴക്കൻ ജമ്മു കശ്മീരിൽ ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷമാണ് 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഇതിനുശേഷം ഡൽഹി, ഹിമാചൽ പ്രദേശ്, പഞ്ചാബ്, ചണ്ഡിഗഡ് ഉൾപ്പെടെ ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളിലും പാക്കിസ്ഥാനിലെ ലാഹോറിലും പ്രകമ്പനമുണ്ടായി. ജമ്മു കശ്മിരീലെ ദോഡ ജില്ലയിൽ ഉച്ചയ്ക്ക് ഒന്നരയ്ക്കുശേഷമുണ്ടായ ഭൂചലനം ഏതാനും സെക്കൻഡുകൾ നീണ്ടുനിന്നെങ്കിലും നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ശ്രീനഗറിലെ വിവിധ സ്‌കൂളുകളിലെ കുട്ടികൾ പരിഭ്രാന്തരായി ക്ലാസ് മുറികളിൽനിന്ന് ഇറങ്ങിയോടിയെന്ന് നാട്ടുകാർ മാധ്യമങ്ങളോടു പറഞ്ഞു. കടകളിൽനിന്നവരും പരിഭ്രാന്തരായി.

Read More