
ആ കാല്‍പ്പാടുകള്‍ക്ക് ഒന്നര ലക്ഷം വര്‍ഷം; സൗത്ത് ആഫ്രിക്കയിലെ ആദിമ മനുഷ്യന്റെ കാല്‍പ്പാടുകള്‍ തിരിച്ചറിഞ്ഞ് ഗവേഷകര്‍
ആ കാല്‍പ്പാടുകള്‍ക്ക് 153,000 വര്‍ഷം പഴക്കം. ആദിമ മനുഷ്യനെക്കുറിച്ചുള്ള പഠനത്തിന് സൗത്ത് ആഫ്രിക്കയിലെ കണ്ടെത്തല്‍ വലിയ വഴിത്തിരിവാകുമെന്ന് ഗവേഷകലോകം. അപൂര്‍വമായ കണ്ടെത്തലാണുനടന്നത്. അമ്പതിനായിരം വര്‍ഷം മുമ്പുള്ള ആദിമ മനുഷ്യന്റെ അടയാളങ്ങള്‍ കണ്ടെത്തുക പ്രയാസകരമാണെന്നായിരുന്നു ഗവേഷകര്‍ നേരത്തെ വിശ്വസിച്ചിരുന്നത്. മനുഷ്യകുലത്തിന്റെ മാതൃരാജ്യം ആഫ്രിക്കയാണെന്നാണ് ശാസ്ത്രജ്ഞര്‍ വിശദീകരിക്കുന്നത്. 300,000 വര്‍ഷം മുന്‍പ് ഹോമോ സാപിയന്‍സ് ആദ്യകാല ജീവജാലങ്ങളില്‍നിന്ന് വ്യതിചലിക്കുന്നത് ആഫ്രിക്കയിലാണെന്ന് ഇതുവരെ ലഭിച്ച തെളിവുകള്‍ ചൂണ്ടിക്കാണിക്കുന്നു. ദക്ഷിണാഫ്രിക്കയിലെ കേപ് സൗത്ത് തീരത്താണ് ഏഴ് ‘ഇക്‌നോസൈറ്റ്‌സ്’ (പുരാതന മനുഷ്യരുടെ അടയാളങ്ങള്‍ അടങ്ങിയ…